കൊച്ചിയിൽ ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീ പിടിത്തം മുതൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലും 2024ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ കേരളം പിടിക്കാൻ ലക്ഷ്യമിട്ടുള്ള ബി.ജെ.പിയുടെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ സന്ദർശനം വരെയെത്തുന്ന സംഭവ ബഹുലമാണ് ഈ ഒരാഴ്ചയിലേത്. രാഷ്ട്രീയ വിവാദം മാത്രമല്ല, ഇത്തവണയുള്ളതെന്നതാണ് ഈ ആഴ്ചയിലെ വാർത്താ വിശേഷങ്ങളെ ശ്രദ്ദേയമാക്കുന്നതും. കൊച്ചിയിൽ ബ്രഹ്മപുരം മാലിന്യപ്ളാന്റിൽ ഉയർന്ന തീ 12 നാൾ പിന്നിടുമ്പോഴും പൂർണമായി അണക്കാനാവാത്തത് വെറും രാഷ്ട്രീയ വിവാദം മാത്രമല്ല. അത് More..
National
ത്രിപുരയില്‍ ഫലസൂചനയില്‍ കേവല ഭൂരിപക്ഷം പിടിച്ച് ബിജെപി; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍
ത്രിപുരയില്‍ നിന്ന് പുറത്തുവരുന്ന ആദ്യഘട്ട ഫലസൂചനയില്‍ കേവല ഭൂരിപക്ഷം പിടിച്ച് ബിജെപി. 40 മണ്ഡലങ്ങളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. വോട്ടെണ്ണല്‍ ആരംഭിച്ചത് മുതല്‍ ബിജെപി വ്യക്തമായ ലീഡ് നിലനിര്‍ത്തുന്ന പശ്ചാത്തലത്തില്‍ ത്രിപുരയിലെ ബിജെപി പ്രവര്‍ത്തകര്‍ ആഘോഷത്തിലാണ്. മുഖ്യമന്ത്രി മണിക് സാഹ ഉള്‍പ്പെടെ ത്രിപുരയില്‍ ലീഡ് ചെയ്യുകയാണ്. സംസ്ഥാനത്ത് ബിജെപി സുനാമി ആഞ്ഞടിക്കുകയാണെന്ന് മണിക് സാഹ പ്രതികരിച്ചു. ഗോത്രവര്‍ഗ പാര്‍ട്ടിയായ തിപ്ര മോതയും ശക്തി തെളിയിക്കുകയാണ്. തിപ്ര മോതയാണാ രണ്ടാം സ്ഥാനത്ത്. 13 മണ്ഡലങ്ങളില്‍ പാര്‍ട്ടിക്ക് ലീഡുണ്ട്.
മദ്യനയ അഴിമതി കേസ്; മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനും രാജിവച്ചു
മദ്യനയ അഴിമതി കേസിനിടെ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും ആരോഗ്യമന്ത്രി സത്യേന്ദര്‍ ജയിനും രാജിവച്ചു. ഇരുവരുടെയും രാജി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സ്വീകരിച്ചു. മദ്യ നയ അഴിമതി കേസില്‍ രണ്ട് വര്‍ഷമോ അതില്‍ കൂടുതലോ തടവിന് ശിക്ഷിക്കപ്പെട്ടാല്‍ സിസോദിയയ്ക്കും ജെയിനിനും സീറ്റ് നഷ്ടമായേക്കും. ആറ് വര്‍ഷത്തേക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുമാകില്ല.
നാഗാലാന്‍ഡിലും മേഘാലയയിലും കലാശക്കൊട്ട്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അറുപതംഗ മേഘാലയ നിയമസഭയിലേക്ക് എന്‍.പി.പി, ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ്, കോൺഗ്രസ് എന്നീ പാർട്ടികളാണ് മത്സരരംഗത്തുള്ളത്. പല മണ്ഡലങ്ങളിലും ചതുഷ്‌കോണ മത്സരത്തിന്‍റെ വീറും വാശിയും പ്രകടമാണ്. അധികാരം പങ്കിട്ട എന്‍.പി.പിയും ബി.ജെ.പിയും പരസ്പരം മത്സരിക്കുകയാണെങ്കിലും ഇരുപാർട്ടികളും തെരഞ്ഞെടുപ്പിനുശേഷം സഖ്യം ചേരാനും സാധ്യതയുണ്ട്.
സാങ്കേതിക തകരാർ: കരിപ്പൂർ-ദമ്മാം എയർ ഇന്ത്യ എക്സ്പ്രസ് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടു
തിരുവനന്തപുരം ∙ കരിപ്പൂർ വിമാനത്താവളത്തിൽ നിന്നു ദമ്മാമിലേക്കു പുറപ്പെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം (ഐഎക്സ്385) അടിയന്തര ലാൻഡിങ്ങിന് തിരുവനന്തപുരം വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു. സാങ്കേതിക തകരാറാണെന്നാണ് സംശയം.
ഒന്നാം ക്ലാസ് പ്രവേശനത്തിന് 6 വയസ്സ് തികയണമെന്ന് കേന്ദ്രം
ആറ് വയസ്സ് തികഞ്ഞവരെ മാത്രമേ ഒന്നാം ക്ലാസിൽ പ്രവേശിപ്പിക്കാവൂ എന്ന് നിർദേശിച്ച് കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയം എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും കത്തയച്ചു. 2020ലെ ദേശീയ വിദ്യാഭ്യാസനയത്തിന്റെ അടിസ്ഥാനത്തിലാണിത്. മൂന്ന് വയസ്സ് മുതൽ മൂന്നുവർഷം പ്രീ–-സ്‌കൂൾ വിദ്യാഭ്യാസം നൽകണമെന്നും ആറ് മുതൽ എട്ട് വയസ്സ് വരെ രണ്ട് വർഷം പ്രാഥമിക വിദ്യാഭ്യാസത്തിന്റെ പ്രാഥമികഘട്ടം നൽകണമെന്നും പുതിയ നയത്തിൽ നിഷ്‌കർഷിക്കുന്നു. പ്രീ–-സ്‌കൂൾ അധ്യാപകരെ വാർത്തെടുക്കാൻ രണ്ട് വർഷ ഡിപ്ലോമ കോഴ്‌സുകൾ തുടങ്ങണമെന്നും സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്രം ആവശ്യപ്പെട്ടു. കേരളമടക്കം More..
ശിവസേന തർക്കം: ഉദ്ധവ് താക്കറെ സമർപ്പിച്ച ഹർജിയിൽ സ്‌റ്റേയില്ല
ഏക്‌നാഥ് ഷിൻഡെ പക്ഷത്തെ യഥാർഥ ശിവസേനയായി അംഗീകരിച്ച കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെ സമർപ്പിച്ച ഹർജിയിൽ സ്‌റ്റേ അനുവദിക്കാതെ സുപ്രീംകോടതി. ഈ അവസരത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ തീരുമാനം സ്‌റ്റേ ചെയ്യാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ മൂന്നംഗബെഞ്ച് നിരീക്ഷിച്ചു. ഏക്‌നാഥ് ഷിൻഡെ പക്ഷം പാർടി ഓഫീസുകളും ബാങ്ക് അക്കൗണ്ടുകളും തിരക്കിട്ട് പിടിച്ചടക്കുന്നതിനാൽ അടിയന്തരമായി സ്‌റ്റേ അനുവദിക്കണമെന്ന് ഉദ്ധവ് താക്കറെയ്‌ക്കുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് കമീഷൻ ഉത്തരവിൽ More..
സെൽഫിയുടെ പേരിൽ ഗായകൻ സോനു നിഗമിനെതിരേ ആക്രമണം
ഗായകൻ സോനു നിഗമിനും സംഘത്തിനും നേരേ ആക്രമണം. മുംബൈയിലെ ചെമ്പൂരിൽ ഒരു സംഗീത പരിപാടിക്കിടെയാണ് സംഭവം നടന്നത്. ശിവസേന എംഎൽഎ പ്രകാശ് ഫതർപേക്കറിന്റ മകൻ സ്വപ്‌നിൽ ഫതർപേക്കറും സംഘവുമാണ് ആക്രമണത്തിന് പിന്നിൽ. സംഭവത്തിൽ ചെമ്പൂർ പൊലീസ് കേസെടുത്തു. അക്രമത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. തിങ്കളാഴ്ച രാത്രിയിൽ ആയിരുന്നു സോനു നിഗമിന്റെ സംഗീത പരിപാടി. 11 മണിയോടെ പരിപാടി കഴിഞ്ഞപ്പോൾ സെൽഫി എടുക്കണമെന്ന ആവശ്യവുമായി അക്രമി സ്റ്റേജിൽ വരികയായിരുന്നു. ഇയാളെ തടയാൻ സോനുവിന്റെ അംഗരക്ഷകർ ശ്രമിച്ചു. ഗായകൻ വേദിയിൽ More..
സാവകാശം തേടി സിസോദിയ; ചോദ്യം ചെയ്യൽ നീട്ടി
മദ്യനയവുമായി ബന്ധപ്പെട്ട കേസിൽ സിബിഐക്കു മുൻപിൽ ഹാജരാകാൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കൂടുതൽ സമയം തേടി. അപേക്ഷ കണക്കിലെടുത്ത് ചോദ്യം ചെയ്യൽ നീട്ടിവച്ചു. ഇന്നലെ ചോദ്യം ചെയ്യലിനു ഹാജരാകാനായിരുന്നു നിർദേശം. ബജറ്റ് തയാറാക്കുന്ന തിരക്കിലായതിനാൽ ഒരാഴ്ച നീട്ടി നൽകണമെന്നാണു സിസോദിയ ആവശ്യപ്പെട്ടത്. പുതിയ തീയതി സിബിഐ പിന്നീടറിയിക്കും. തന്നോടും സംസ്ഥാന സർക്കാരിനോടും പ്രതികാരം ചെയ്യാൻ ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുന്നുവെന്ന് ആരോപിച്ച സിസോദിയ, തന്നെ അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും സൂചിപ്പിച്ചു.
കശ്മീരിൽനിന്ന് സൈന്യത്തെ പൂർണ്ണമായും പിൻവലിക്കാൻ ആലോചന
കശ്മീരിൽനിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കാനുള്ള ആലോചനയുമായി കേന്ദ്രസർക്കാർ. നിർദേശം ജമ്മു കശ്മീർ പോലീസ്, സൈന്യം, കേന്ദ്ര പ്രതിരോധ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം എന്നിവയുടെ പരിഗണനയിലാണുള്ളത്. നിർദേശം അംഗീകരിക്കപ്പെട്ടാൽ ഇനി നിയന്ത്രണ രേഖയിൽ (എൽ.ഒ.സി) മാത്രമാകും സൈന്യത്തിന്റെ സാന്നിധ്യമുണ്ടാകുക. ജമ്മു കശ്മീരിന്റെ പ്രത്യേക അധികാരം പിൻവലിച്ച് മൂന്നര വർഷം കഴിയുന്ന സാഹചര്യത്തിലാണ് ഈ നിർദേശം. ഇതുമായി ബന്ധപ്പെട്ട് രണ്ട് വർഷമായി നടക്കുന്ന ചർച്ചകൾ നിലവിൽ അന്തിമ ഘട്ടത്തിലാണെന്നാണ് വിവരം. ക്രമസമാധാന പാലനത്തിന്റെയും തീവ്രവാദ പ്രവർത്തനങ്ങൾ നേരിടുന്നതിന്റെയും ചുമതല സിആർപിഎഫിന് More..