തൃശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും പൈതൃക ടൂറിസം സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിനുമായി പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടു. ലോകസഭയിൽ ചട്ടം 377 പ്രകാരമുള്ള സംബ്‌മിഷനിലൂടെയാണ് തൃശൂർ എംപി വീണ്ടും ഈ ആവശ്യം ഉന്നയിച്ചത്. തൃശൂർ വടക്കുംനാഥ ക്ഷേത്രം, തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം തുടങ്ങിയ പുരാതനവും പ്രധാനപ്പെട്ടതുമായ ക്ഷേത്രങ്ങളുടെ സംരക്ഷണം മുൻനിർത്തി പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് പ്രതാപൻ More..
Politics
വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ ധർണ
ഭിന്നശേഷി വിഷയത്തിൽ സർക്കാർ ഇറക്കിയ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ഹയർസെക്കൻഡറിയിലെ 110 അധ്യാപകരെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുക, ഉച്ചഭക്ഷണ തുക വർദ്ധിപ്പിച്ച് മുഴുവൻ കുടിശ്ശികയും ഉടൻ വിതരണം ചെയ്യുക, ഗവൺമെന്റ് പ്രൈമറി ഹെഡ്മാസ്റ്റർ മാർക്ക് സ്കെയിലും ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ഡി ഡി ഓഫീസ് നടയിൽ നടത്തിയ സമരം കെ പി എസ് ടി എ സംസ്ഥാന എക്സികുട്ടീവ് അംഗം എ എം ജെയ്സൺ ഉദ്ഘാടനം ചെയ്തു. More..
ഇനി മുന്നിലുള്ളത് സംഘപരിവാറിനെതിരെ രണ്ടാം സ്വാതന്ത്ര്യ സമരം : വി.എം സുധീരൻ
രാജ്യത്തിന്റെ ആശയങ്ങളെ ഇല്ലാതാക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കെതിരെ രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യമായിരിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ. രാഹുൽഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കിയ നടപടിയും മറ്റു ജനാധിപത്യവിരുദ്ധ നീക്കങ്ങളും ഇന്ത്യ രാജ്യത്തിന് തന്നെ അപമാനമാണ് വരുത്തി വച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പോരാട്ടം ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകേണ്ട സന്ദർഭമാണ് ഈ പോരാട്ടങ്ങൾക്ക് വൈക്കം സത്യാഗ്രഹം പോരാട്ടത്തിന്റെ സ്മരണകൾ പ്രചോദനമാകണം. വൈക്കം സത്യാഗ്രഹ വീരർ ഇ.വി രാമസ്വാമി നായ്ക്കരുടെ സ്മൃതി യാത്രക്ക് തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം More..
കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം.യു ഷിനിജ രാജി വെച്ചു; ഇനി ഊഴം സി.പി.എമ്മിന്
കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം.യു ഷിനിജ രാജി വെച്ചു. ഇടതു മുന്നണി ധാരണ പ്രകാരമാണ് രാജി. രാജി കത്ത് സെക്രട്ടറിക്ക് കൈമാറി. 27 മാസത്തെ ഭരണത്തിനുശേഷമാണ് സി.പി.ഐ.യിലെ ചെയർപേഴ്സൺ സ്ഥാനം എം.യു. ഷിനിജ ഒഴിഞ്ഞത്. ചെയർപേഴ്സൺസ്ഥാനം പട്ടികജാതി വനിതക്ക് സംവരണം ചെയ്തിട്ടുള്ള നഗരസഭയിൽ അടുത്ത 33 മാസക്കാലം ഇടതുമുന്നണിയിലെ സി.പി.എമ്മിനാണ് അവസരം.സി.പി.എമ്മിൽ പട്ടികജാതി വനിതാവിഭാഗത്തിൽനിന്നുള്ള നാലു പേരാണുള്ളത്. ഇവരിൽ ആർക്ക് നറുക്കുവീഴുമെന്ന് പറയാറായിട്ടില്ല. ചെയർമാനെ ആദ്യം തീരുമാനിക്കുന്ന പതിവില്ലാത്തതിനാൽ പാർട്ടിയിൽ ഇത്തരം ചർച്ചകൾ നടന്നിട്ടില്ല. പാർട്ടി സെൻറർ More..
ബി.ജെ.പി അംഗം മൗനം പാലിച്ചു; രാഹുൽഗാന്ധിയുടെ അയോഗ്യതാ നടപടിയിൽ ഗുരുവായൂർ നഗരസഭയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംയുക്ത പ്രമേയം
രാഹുൽ ഗാന്ധി എം.പിയെ അരാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ഗുരുവായൂർ നഗരസഭയിൽ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസ്സാക്കി. ഇന്ന് നടന്ന ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നഗരസഭ കൗൺസിലറും, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ സി എസ് സൂരജാണ് രാഹുൽഗാന്ധിയെ എല്ലാ ജനാധിപത്യ സീമകളും ലംഘിച്ച് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പ്രമേയം അവതരിപ്പിച്ചത്. മറ്റൊരു കൗൺസിലറും യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ വി കെ സുജിത്ത്, പിൻതാങ്ങുകയും ചെയ്തു. പ്രമേയം നഗരസഭ കൗൺസിൽ യോഗം ഐക്യകണ്ഠേനെ More..
തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവർത്തനങ്ങൾ സർക്കാർ അട്ടിമറിക്കുന്നു – കോൺഗ്രസ്
2022 -23 സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കിയുള്ളപ്പോൾ പദ്ധതിവിഹിതം അനുവദിച്ചു കൊടുക്കാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ വികസനം സർക്കാർ അട്ടിമറിക്കുകയാണെന്ന് കെപിസിസി സെക്രട്ടറി രാജേന്ദ്രൻ അരങ്ങത്ത്. സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ ധൂർത്തും കെടുകാര്യസ്ഥതയും സാമ്പത്തിക മാനേജ്മെൻറിലെ പിടിപ്പില്ലായ്മയും മൂലം വിഭവസമാഹരണത്തിന് കഴിയാത്തതിനാൽ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ് . വാർഷിക പദ്ധതികൾക്ക് രൂപം നൽകി അനുമതി വാങ്ങി പൂർത്തീകരണത്തിൻ്റെ സമയത്ത് ഫണ്ട് അനുവദിക്കാൻ ധനകാര്യ വകുപ്പിന് കഴിയുന്നില്ല.മന്ത്രിമാർക്കും വകുപ്പുകൾക്കും വാഹനം വാങ്ങുന്നതിനോ, ഇല്ലാത്ത More..
അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി സി.പി.എമ്മിലെ പി.എസ്.സുജിത്തിനെ തെരഞ്ഞെടുത്തു
അന്തിക്കാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റായി സി.പി.എമ്മിലെ പി.എസ്.സുജിത്തിനെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡൻ്റായിരുന്ന സി.പി.ഐ ലെ പ്രദീപ് കൊച്ചത്ത് എൽ.ഡി.എഫ് ധാരണയനുസരിച്ച് രാജി വെച്ചതിനെ തുടർന്നാണ് പുതിയ വൈസ് പ്രസിഡന്റിനെ തിരഞ്ഞെടുത്തത്. മുൻ വൈസ് പ്രസിഡന്റ് പ്രദീപ് കൊച്ചത്ത് പേര് നിർദ്ദേശിച്ചു. മിൽന സ്മിത്ത് പിന്താങ്ങി. മത്സരിക്കാൻ പ്രതിപക്ഷ സ്ഥാനാർഥിയില്ലാത്തതിനാൽ എതിരില്ലാതെയാണ് തിരഞ്ഞെടുക്കപ്പെട്ടത്. അന്തിക്കാട് സബ് രജിസ്ട്രാർ കെ.എം.രമ വരണാധികാരിയായിരുന്നു. മൂന്നാം വാർഡ് അംഗമാണ് സുജിത്ത്. നിലവിൽ ഡി.വൈ.എഫ്.ഐ അന്തിക്കാട് മേഖല പ്രസിഡൻ്റ്, എൻ.ആർ.ജി. ഇ.വർ കേഴ്സ് യൂനിയൻ More..
തൃശൂർ കോർപ്പറേഷനിൽപോരടിച്ച്, പദവി നഷ്ടപ്പെടുത്തി സി.പി.ഐ; എം.എല്‍ റോസി പുതിയ ഡെ.മേയർ
അധികാരത്തിനായി പോരടിച്ചപ്പോൾ സി.പി.ഐക്ക് നഷ്ടമായത് അവകാശപ്പെട്ട പദവി. ഇതോടെ ഇത്, സി.പി.എം തന്നെ ഏറ്റെടുത്തു. തൃശൂർ കോര്‍പ്പറേഷൻ പുതിയ ഡെപ്യൂട്ടിമേയറായി സി.പി.എം സ്വതന്ത്ര എം.എല്‍. റോസിയെ തിരഞ്ഞെടുത്തു. കോൺഗ്രസിലെ ലാലി ജെയിംസിനെയാണ് പരാജയപ്പെടുത്തിയത്. മേയര്‍ എം.കെ. വർഗീസ് സത്യവാചകം ചൊല്ലിക്കൊടുത്തു. മേയര്‍, പി.ബാലചന്ദ്രന്‍ എം.എൽ.എ തുടങ്ങിയവര്‍ അനുമോദിച്ചു. കേവല ഭൂരിപക്ഷമില്ലാതെ കോൺഗ്രസ് വിമതനായി മൽസരിച്ച് വിജയിച്ച എം.കെ വർഗീസിനെ മേയർ പദവി നൽകി കൂടെ നിറുത്തി ഇടതുമുന്നണി തുടർഭരണം നടത്തുന്ന കോർപ്പറേഷനിൽ പദവികളെല്ലാം നിർണായകമാണെന്നിരിക്കെയാണ് അവകാശപ്പെട്ടതും അനുവദിച്ചതുമായ More..
ഇടവേളക്ക് ശേഷം ശോഭാ സുരേന്ദ്രനും കെ. സുരേന്ദ്രനും ഒരു വേദിയിൽ; പരോക്ഷ വിമർശനവും മറുപടിയും
ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വനിതാ നേതാവ് ശോഭാ സുരേന്ദ്രനും വാക്പോര്. സ്ത്രീ ശക്തി സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ യോഗത്തിലെ സുരേന്ദ്രന്റെ പ്രസ്താവനക്കാണ് ശോഭാ സുരേന്ദ്രൻ മറുപടിയുമായി രംഗത്തെത്തിയത്. പണ്ട് ചാനൽ ചർച്ചയിൽ പങ്കെടുക്കുന്ന ഒന്നോ രണ്ടോ വനിതകളെ ബിജെപി യിൽ ഉണ്ടായിരുന്നുള്ളൂവെന്നും എന്നാൽ ഇന്ന് തെരുവിൽ ഇറങ്ങാനും സമരം ചെയ്യാനും നിരവധി വനിതകൾ പാർട്ടിയിലുണ്ടെന്നും സുരേന്ദ്രൻ പറഞ്ഞു. തൊട്ടുപിന്നാലെ മറുപടുമായി ശോഭാ സുരേന്ദ്രനും രംഗത്തെത്തി. ബിജെപിയിൽ സുരേന്ദ്രനോ ശോഭയോ എന്നത് വിഷയമേയല്ലെന്ന് ശോഭ More..
ഒൻപത് കൊല്ലം കൊണ്ട് നരേന്ദ്ര മോഡി സർക്കാർ സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തിയെന്ന് കെ .സുരേന്ദ്രൻ
ഒൻപത് കൊല്ലം കൊണ്ട് സ്ത്രീകളുടെ ആത്മാഭിമാനം ഉയർത്തുന്ന രീതിയിലുള്ള പദ്ധതികളും ശ്രമങ്ങളും കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.സുരേന്ദ്രൻ. കേരളത്തിലെ സ്ത്രീസമൂഹം ഇടതുപക്ഷ സർക്കാരിന്റെ കീഴിൽ വളരെയധികം പ്രതിസന്ധികൾ നേരിടുന്നു എന്നും അദ്ദേഹം പറഞ്ഞു. കേരളത്തെ ഇന്ത്യയിൽ നിന്ന് വിഭിന്നമായ ഒരു പ്രദേശമായാണ് സി. പി. എമ്മും കേരള സർക്കാരും ഉയർത്തിക്കാട്ടാൻ ശ്രമിക്കുന്നത്. പക്ഷെ അത് നടക്കില്ല എന്നും കേരളം ഇന്ത്യയുടെ അഭിവാജ്യഘടകം ആണെന്നും കെ. സുരേന്ദ്രൻ അഭിപ്രായപ്പെട്ടു. തൃശൂരിൽ നടക്കുന്ന More..