Special reports Thrissur

സഹോദയ മികച്ച കായിക അധ്യാപക പുരസ്ക്കാരം അനൂപ് കുമാറിന്

സി.ബി.എസ്.ഇ. ജില്ല സഹോദയ നൽകുന്ന മികച്ച കായിക അധ്യാപകനുള്ള 2022 – 23 ലെ പുരസ്ക്കാരം പാട്ടുരായ്ക്കൽ ദേവമാത സ്കൂളിലെ കായിക അധ്യാപകൻ എം. എ. അനൂപ് കുമാറിന് സമ്മാനിച്ചു.ട്രോഫിയും, പൊന്നാടയും, പ്രശസ്തിപത്രവും, ക്യാഷ് അവാർഡുമാണ് നൽകിയത്.സമ്മാനദാനം ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസിലർ ഡോ. സി. പി. വിജയൻ, സഹോദയ പ്രസിഡന്റ് ശ്രീമതി. അനില ജയചന്ദ്രൻ, ജനറൽ സെക്രട്ടറി ഡോ. ദിനേശ് ബാബു, ട്രഷറർ ശ്രീ. ബാബു കോയ്ക്കര എന്നിവർ ചേർന്ന് നിർവഹിച്ചു. ഈ വർഷം More..

Programme Special reports Thrissur

തൃശൂരിൽ വഴിനടക്കാൻ ‘പെലിക്കൻ സിഗ്നൽ’ പ്രവർത്തനം ആരംഭിച്ചു

തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ പെലിക്കൻ സിഗ്നൽ പാട്ടുരായ്ക്കൽ ദേവമാത സ്കൂളിനു മുമ്പിൽ പ്രവർത്തനം ആരംഭിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനാണ് അത്യാധുനിക ട്രാഫിക് മാനേജ്മെന്റ് സംവിധാനമായ പെലിക്കൻ സിഗ്നലുകൾ പ്രവർത്തിക്കുന്നത്. റോഡിന്റെ ഇരുഭാഗത്തും സ്ഥാപിച്ചിട്ടുള്ള ക്രോസിംഗ് ബട്ടൺ അമർത്തുമ്പോൾ പച്ച സിഗ്നൽ മഞ്ഞയും ചുവപ്പുമായി മാറുന്നു. ഇത് വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാൻ സുരക്ഷിതമാണെന്നും ഇതോടെ ഓരോ ഒന്നര മിനിറ്റിലും കാൽനട ക്രോസിംഗ് സജീവമാകും. സിഗ്നലിന് റോഡുകൾ മുറിച്ചു കടക്കാൻ 20 സെക്കൻഡ് ദൈർഘ്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകാതെ തന്നെ More..

Politics Special reports Thrissur

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം.യു ഷിനിജ രാജി വെച്ചു; ഇനി ഊഴം സി.പി.എമ്മിന്

കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം.യു ഷിനിജ രാജി വെച്ചു. ഇടതു മുന്നണി ധാരണ പ്രകാരമാണ് രാജി. രാജി കത്ത് സെക്രട്ടറിക്ക് കൈമാറി. 27 മാസത്തെ ഭരണത്തിനുശേഷമാണ് സി.പി.ഐ.യിലെ ചെയർപേഴ്സൺ സ്ഥാനം എം.യു. ഷിനിജ ഒഴിഞ്ഞത്. ചെയർപേഴ്സൺസ്ഥാനം പട്ടികജാതി വനിതക്ക് സംവരണം ചെയ്തിട്ടുള്ള നഗരസഭയിൽ അടുത്ത 33 മാസക്കാലം ഇടതുമുന്നണിയിലെ സി.പി.എമ്മിനാണ് അവസരം.സി.പി.എമ്മിൽ പട്ടികജാതി വനിതാവിഭാഗത്തിൽനിന്നുള്ള നാലു പേരാണുള്ളത്. ഇവരിൽ ആർക്ക് നറുക്കുവീഴുമെന്ന് പറയാറായിട്ടില്ല. ചെയർമാനെ ആദ്യം തീരുമാനിക്കുന്ന പതിവില്ലാത്തതിനാൽ പാർട്ടിയിൽ ഇത്തരം ചർച്ചകൾ നടന്നിട്ടില്ല. പാർട്ടി സെൻറർ More..

Special reports Thrissur

ഏനാമാവ് പുഴ കയ്യേറ്റം; ഒഴിപ്പിക്കൽ നടപടികളിലേക്ക് കടന്ന് പഞ്ചായത്ത്

ഏനാമാവ് പള്ളി കടവിന് സമീപം സ്വകാര്യ വ്യക്തികൾ പുഴ കയ്യേറിയത് വെങ്കിടങ്ങ് പഞ്ചായത്ത് അധികൃതർ പൊളിച്ച് നീക്കി തുടങ്ങി. ഏകദേശം 300 മീറ്റർ നീളത്തിൽ പുഴയോട് ചേർന്ന് അനധികൃതമായി നിർമ്മിച്ച റോഡാണ് ആദ്യം പൊളിച്ച് നീക്കിയത്. ബുധനാഴ്ച രാവിലെ റവന്യൂ അധികൃതരെത്തി പ്രദേശത്തെ കയ്യേറ്റങ്ങൾ അളന്ന് മാർക്ക് ചെയ്ത് വെങ്കിടങ്ങ് പഞ്ചായത്തിന് കൈമാറി. തുടർന്ന് ഉച്ചയോടെ ജെ.സി.ബി. ഉപയോഗിച്ച് കയ്യേറിയ പ്രദേശം പൂർവ സ്ഥിതിയിലാക്കി തുടങ്ങി. ചിറക്കേക്കാരൻ മേരി ജോസ്, കാഞ്ഞിരത്തിങ്കൽ ഡെല്ലി റാഫേൽ, കാഞ്ഞിരത്തിങ്കൽ ഷാബു, More..

information Special reports Thrissur

ഗുരുവായൂരിൽ ഹോർട്ടികോർപ്പിൻ്റെ നാടൻ പച്ചക്കറി ചന്ത നാളെ

ഹോർട്ടികോർപ്പ് ഗുരുവായൂരിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി വിവിധ ഇനം നാടൻ പച്ചക്കറികൾ ഉൾപ്പെടുത്തി വ്യാഴാഴ്ച പ്രത്യേക ചന്ത സംഘടിപ്പിക്കുന്നു.കാലത്ത് 11 മുതൽ വൈകീട്ട് ആറ് വരെയാണ് ചന്ത. ലഭ്യമാകുന്ന നാടൻപച്ചക്കറികൾ എളവൻ മത്തൻ വെള്ളരി ചേന നേന്ത്ര കായ നേന്ത്രപഴം വള്ളി പയർ ഇടിയൻചക്ക തക്കാളി ഉണ്ണിപ്പിണ്ടി വഴക്കൂമ്പ് നാടൻ മുളക് വെണ്ട പാളയൻകോടൻ ഞാലിപൂവൻ കോവക്ക മുരിങ്ങക്ക18.ചീര പച്ച ചീര ചുവപ്പ് മാങ്ങ വഴുതന പടവലം കപ്പ മുട്ട വേപ്പില പൂവൻ കുറ്റിപയർ തേൻ നാളികേരം More..

Special reports Thrissur

ചാലക്കുടിയെ പൂർണ്ണ വികസനത്തിലേക്ക് നയിച്ച് ബജറ്റ്; 2500 വീടുകളിൽ സൗജന്യ കുടിവെള്ള കണക്ഷൻ, മാലിന്യസംസ്ക്കരണത്തിനും ശുചിത്വത്തിനുമായി 2.55 കോടി

ജനങ്ങൾക്ക് ആശ്വാസമേകുന്ന വികസന പദ്ധതികളുമായി ചാലക്കുടി നഗരസഭ 2023 – 24 ലെ ബജറ്റ് നഗരസഭ വൈസ് ചെയർപേഴ്സൺ ആലീസ് ഷിബു അവതരിപ്പിച്ചു. അമൃത് സമ്പൂർണ്ണ കുടിവെള്ള പദ്ധതിക്കായി 12.98 കോടി രൂപ വകയിരുത്തി 2500 വീടുകളിൽ സൗജന്യ കുടിവെള്ള കണക്ഷനുകൾ ഒരുക്കും. വയോജന സൗഹൃദ നഗരസഭക്കായ് സ്നേഹ സ്മൃതി പദ്ധതി, വിദ്യാർത്ഥികളിലെ പഠന വൈകല്യം പരിഹരിക്കാൻ ലേണിംഗ് ഡിസബിലിറ്റി സ്പെഷ്യൽ പ്രോഗ്രാം, വനിതകൾക്കായി നഗരസഭ ഓഫീസിൽ ജെന്റർ റിസോഴ്സ് സെന്റ്റർ, വനിത സ്വയം തൊഴിൽ സംരഭങ്ങൾ More..

Special reports Thrissur

സരയൂതീരത്തെ തണലിൽ കൂടാം

കനോലി കനാലിന്റെ തീരത്ത് പ്രകൃതി സൗന്ദര്യം ആസ്വദിക്കുന്നതിനും വഴിയോര യാത്രക്കാർക്ക് വിശ്രമിക്കാനുമായി തണലൊരുക്കി താന്ന്യം പഞ്ചായത്ത്. ജില്ലാ പഞ്ചായത്തിന്റെ സഹായത്തോടെ തന്നയാണ് പഞ്ചായത്ത് നവീകരിച്ച സരയൂതീരം നാടിനു സമർപ്പിച്ചു. അവധിക്കാലം ആഘോഷിക്കാൻ കുട്ടികൾക്ക് പാർക്കും ഒരുക്കിയിട്ടുണ്ട് ഇവിടെ. നവീകരിച്ച സരയൂതീരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവീസ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തിന്റെ 10 ലക്ഷം രൂപയും താന്ന്യം പഞ്ചായത്തിന്റെ ഒരു ലക്ഷം രൂപയും ഉപയോഗിച്ചാണ് ടൂറിസം സാധ്യതകളും തൊഴിൽ സാധ്യതകളും ഉള്ള പാർക്ക് More..

Special reports Thrissur

കൊറോണ രക്ഷക് പോളിസി, ക്ളെയിം നിഷേധിച്ചു: രണ്ടര ലക്ഷം രൂപയും നഷ്ടവും ചിലവും പലിശയും നൽകുവാൻ വിധി

കൊറോണ രക്ഷക് പോളിസി പ്രകാരം സമർപ്പിച്ച ക്ളെയിം നിഷേധിച്ചതിനെതിരെ ഫയൽ ചെയ്ത ഹർജിയിൽ അനുകൂല വിധി. വിയ്യൂർ പൂവ്വത്തിങ്കൽ വീട്ടിൽ ഡയാന ഡേവിസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂരിലെ ഇഫ് കോ ടോക്കിയോ ജനറൽ ഇൻഷുറൻസ് കമ്പനി മാനേജർക്കെതിരെ വിധിയായത്. ഡയാന ഡേവിസ് 202l ഏപ്രിൽ 29 മുതൽ മെയ് 5 വരെ കൊറോണ ബാധിച്ച് തൃശൂർ അമല മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. പോളിസി പ്രകാരം രണ്ടര ലക്ഷം രൂപ ലഭിക്കുവാൻ ഡയാനക്ക് അർഹതയുണ്ടായിരുന്നു. ക്ളെയിം More..

Special reports Thrissur

സംഗീത നാടക അക്കാദമിയുടെ 2022ലെ ഫെല്ലോഷിപ്പ്‌, അവാർഡ്‌, ഗുരുപൂജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

കേരള സംഗീത നാടക അക്കാദമിയുടെ 2022ലെ ഫെല്ലോഷിപ്പ്‌, അവാർഡ്‌, ഗുരുപൂജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ഫെല്ലൊഷിപ്പിന്‌ നാടക സംവിധായകനും രചയിതാവുമായ ഗോപിനാഥ്‌ കോഴിക്കോടിനെയും സംഗീത സംവിധായകൻ വിദ്യാധരനേയും ചെണ്ട – ഇടയ്‌ക്ക കലാകാരൻ കലാമണ്ഡലം ഉണ്ണികൃഷ്‌ണനേയും (പാഞ്ഞാൾ) തെരഞ്ഞെടുത്തതായി അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻ കുട്ടിയും സെക്രട്ടറി കരിവെള്ളൂർ മുരളിയും വാർത്താസമ്മേളനത്തിൽ അറിയിച്ചു.തിരൂരങ്ങാടിയിൽ ജനിച്ച ഗോപിനാഥ്‌ നാടകത്തിൽ ബിരുദാനന്തര ബിരുദം ഒന്നാം റാങ്കോടെ പൂർത്തിയാക്കി. അദ്ദേഹത്തിറ്നെ നിരവധി നാടകങ്ങൾ പ്രമുഖ ട്രൂപ്പുകൾ അരങ്ങിലെത്തിച്ചു. നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്‌. തൃശൂർ More..

Special reports Thrissur

അതിജീവിതർക്ക് കരുത്ത് പകർന്ന് ‘സ്പോട്ട് ലൈറ്റ്’

എരുമപ്പെട്ടി നീതിക്കായുള്ള പോരാട്ടത്തിൽ അതിജീവിതർക്കൊപ്പം നിൽക്കുകയാണ് ഈ യുവതീസംഘം. ലൈംഗിക അതിക്രമങ്ങൾ നേരിടേണ്ടി വന്ന സ്ത്രീകൾക്ക് സൗജന്യ ഓൺ ലൈൻ നിയമസഹായവും മാനസികപിന്തു ണയും നൽകുകയാണ് ‘സ്പോട്ട് ലൈറ്റ് എന്ന സംഘത്തിന്റെ ലക്ഷ്യം. തൃശൂർ എരുമപ്പെട്ടി ക്കടുത്ത് ചിറ്റണ്ട സ്വദേശിയായ നന്ദ ഹസ്സ നാണ് ഈ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകുന്ന മനഃശാസ്ത്രജ്ഞയായ നാസിയ സൈന നൗഫലാണ് സർവീസ് മാനേജർ. റിന്റു മറിയം ബിജുവും നെഹ്ത്ത് ഫാത്തിമയുമാണ് നി യമോപദേശകർ. ലക്ഷ്മി താര, സ്വപ്നല് ചൗധരി, ഫർഹിൻ മൊസ്താഖ്, More..