24-ാമത് സംസ്ഥാന സബ്ജൂനിയര്‍ തായ്‌ഖൊണ്‍ഡോ ചാമ്പ്യന്‍ഷിപ്പിന്റെ സമാപനവും സമ്മാനവിതരണവും തൃശൂര്‍ വി.കെ.എന്‍ മേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ തൃശൂര്‍ ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന തായഖൊണ്‍ഡോ അസോസിയേഷന്‍ വൈസ് പ്രസിഡന്റ് മാസ്റ്റര്‍ പി.സി. ഗോപിനാഥ് അദ്ധ്യക്ഷത വഹിച്ചു. തായ്‌ഖൊണ്‍ഡോ ഫെഡറേഷന്‍ ഓഫ് ഇന്ത്യ എക്‌സി. മെമ്പര്‍ അജി ബി., തായ്‌ഖൊണ്‍ഡോ അസോ.ജനറല്‍ സെക്രട്ടറി മാസ്റ്റര്‍ രതീഷ് വി., ട്രഷറര്‍ മാസ്റ്റര്‍ മുഹമ്മദ് അബ്ദുള്‍ നാസര്‍, ജോയിന്റ് സെക്രട്ടറി മാസ്റ്റര്‍ ആന്റോ More..
Sports
മിസ്റ്റർ ഇന്ത്യ ജൂനിയർ ചാമ്പ്യൻ; കേരള ടീമംഗങ്ങൾക്ക് സ്വീകരണം
മധ്യ പ്രദേശിലെ ഇൻഡോറിൽ നടന്ന മിസ്റ്റർ ഇന്ത്യ ജൂനിയർ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യന്മാരായ കേരള ടീമിനെ ബോഡി ബിൽഡിങ് അസോസിയേഷൻ കേരള ആഭിമുഖ്യത്തിൽ തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. 75 കിലോ വിഭാഗത്തിൽ സ്വർണം നേടിയ കാളത്തോട് സ്വാർട്ടൻ ജീമിലെ എം വി നസറുദ്ദീൻ ഉൾപ്പെടെയുള്ളവർക്കാണ് സ്വീകരണം നൽകിയത്.
രാജ്യത്ത് ആദ്യമായി ആരംഭിക്കുന്ന കാഴ്ച്ചപരിമിതരുടെ വനിതാ ക്രിക്കറ്റ് ഇന്ത്യന്‍ ടീമിലേക്കുള്ള സാദ്ധ്യതാ പട്ടികയില്‍ തൃശൂർ സ്വദേശിനി സാന്ദ്ര ഉൾപ്പെടെ രണ്ട് മലയാളികള്‍
രാജ്യത്ത് ആദ്യമായി ആരംഭിക്കാന്‍ പോകുന്ന കാഴ്ച്ചപരിമിതരുടെ വനിതാ ക്രിക്കറ്റ് ഇന്ത്യന്‍ ടീമിലേക്കുള്ള സാദ്ധ്യതാ പട്ടികയില്‍ രണ്ട് മലയാളികള്‍ ഇടം പിടിച്ചു. കാഴ്ച്ചപരിമിതര്‍ക്കുള്ള കേരള ടീമംഗങ്ങളായ സാന്ദ്രാ ഡേവിസ്, ജംഷീല. കെ എന്നിവരാണ് ഇന്ത്യന്‍ ടീമിനുള്ള 30 അംഗ സാദ്ധ്യതാ പട്ടികയില്‍ ഇടം പിടിച്ചത്. ഇരുവരും കേരളത്തിന്റെ ഓപ്പണര്‍മാരാണ്. കേരളത്തിന് വേണ്ടി നടത്തിയ മികച്ച പ്രകടനമാണ് ഇന്ത്യന്‍ ടീമിന്റെ സാദ്ധ്യതാ പട്ടികയിലേക്കുള്ള വഴി തുറന്നത്.തൃശ്ശൂര്‍ സ്വദേശിയായ സാന്ദ്ര ഡേവിസ് നിലവില്‍ ഒറ്റപ്പാലം എന്‍എസ്എസ് കോളേജില്‍ ബിഎഡ് വിദ്യാര്‍ത്ഥിയാണ്. പാലക്കാട് More..
ദേശീയ പഞ്ചഗുസ്തി മത്സരത്തിന് യോഗ്യത നേടി എലേന ജോസ്ഫൈൻ
കോലഞ്ചേരിയിൽ വെച്ച് നടന്ന കേരള സ്റ്റേറ്റ് ആം റസലിംഗ് അസോസിയേഷൻ നടത്തിയ സംസ്ഥാന പഞ്ചഗുസ്തി മത്സരത്തിൽ 45 കിലോ വിഭാഗത്തിൽ വെള്ളി മെഡലും ദേശീയ മത്സരത്തിനുള്ള അർഹതയും നേടിയ എലേന ജോസ്ഫൈൻ കുരിയച്ചിറയിൽ താമസിക്കുന്ന പയ്യപ്പിള്ളി നേഷ്യസ് ദിവ്യ ദമ്പതികളുടെ മകളും സെൻറ് ജോസഫ് മിഷൻ കോട്ടേഴ്സ് സ്കൂളിലെ 9ക്ലാസ് വിദ്യാർത്ഥിനിയും ആണ്.
ഹോക്കി ലോകകപ്പ്: ജർമനിക്ക് കിരീടം
ഭുവനേശ്വർ: തുടർച്ചയായ രണ്ടാം മത്സരത്തിലും തിരിച്ചുവരവിന്റെ മായാജാലം പുറത്തെടുത്ത ജർമനിക്ക് ഹോക്കി ലോകകപ്പിൽ മൂന്നാം കിരീടം. ആവേശകരമായ ഫൈനലിൽ നിലവിലെ ജേതാക്കളായ ബെൽജിയത്തെ ഷൂട്ടൗട്ടിൽ 5-4ന് മറികടന്നായിരുന്നു ജർമൻ വിജയം.
തൃശൂരില്‍ സിന്തറ്റിക് ട്രാക്ക് അനിവാര്യമെന്ന് ഒളിമ്പ്യന്‍ പി.ടി.ഉഷ
തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ സ്‌റ്റേഡിയം സിന്തറ്റിക് ട്രാക്കോടുകൂടി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ പ്രസിഡന്റും എംപിയുമായ പി.ടി. ഉഷ. സ്‌റ്റേഡിയം വിട്ടുകിട്ടിയാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ നവീകരണം പൂര്‍ത്തിയാക്കുമെന്നും ഉഷ.
ബ്രസീലിയൻ ഫുട്‌ബോൾ താരം ഡിഫൻഡർ ജോവോ മിറാൻഡ വിരമിക്കൽ പ്രഖ്യാപിച്ചു
ബ്രസീലിയൻ മുൻ ഫുട്‌ബോൾ താരംജോവോ മിറാൻഡ ഫുട്‌ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് 38 കാരനായ താരം വിരമിക്കൽ പ്രഖ്യാപിച്ചത്. വിട പറയാനുള്ള നിമിഷം വന്നിരിക്കുന്നു, ഫുട്ബോലിൻ്റെ ആരാധകനായി തുടരുമെന്നും മിറാൻഡ പറഞ്ഞു. ബ്രസീലിയൻ പ്രതിരോധത്തിലെ വൻ മതിലായിരുന്നു മിറാൻഡ. ബ്രസീലിയൻ സീരി എയിലെ കോറിറ്റിബയിലാണ് അദ്ദേഹം കരിയർ ആരംഭിച്ചത്. 2009 മുതൽ 2019 വരെ 58 തവണ ബ്രസീലിന് വേണ്ടി അദ്ദേഹം കളത്തിലിറങ്ങി. 2018 ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ ബെൽജിയത്തോട് തോറ്റ് ബ്രസീൽ പുറത്താകുന്നത് More..
ട്വന്റി 20 പരമ്പര ഇന്ത്യയ്ക്ക്
ശ്രീലങ്കയ്ക്കെതിരായ ട്വന്റി-20 പരമ്പര ഇന്ത്യയ്ക്ക് (2-1). മൂന്നാം മത്സരത്തിൽ ഇന്ത്യയുടെ ജയം 91 റൺസിന്. സ്കോർ: ഇന്ത്യ 228/5, ശ്രീലങ്ക (137/16.4). സെഞ്ച്വറി നേടിയ സൂര്യകുമാർ യാദവ് മത്സരത്തിലെ താരം.
ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു
ഇന്ത്യൻ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ കാർ അപകടത്തിൽപ്പെട്ടു. താരത്തിന് ഗുരുതര പരുക്കേറ്റു. ഡൽഹിയിൽ നിന്ന് വീട്ടിലേക്ക് വരുംവഴിയാണ് അപകടം സംഭവിച്ചത്. ഇന്ന് രാവിലെയാണ് ഹമ്മദപുർ ഝലിന് സമീപം റൂർകിയിലെ നാർസൻ അതിർത്തിയിൽ വച്ചാണ് കാർ അപകടം ഉണ്ടായത്. കാർ ഡിവൈഡറിൽ തട്ടി മറിഞ്ഞ് തീ പിടിക്കുകയായിരുന്നു. അപകടസമയത്ത് കാറിൽ താരം തനിച്ചായിരുന്നെന്നും കാറിന് തീപിടിച്ചതിനെ തുടർന്ന് വാഹനത്തിന്റെ ചില്ലുകൾ തകർത്താണ് രക്ഷപ്പെട്ടതെന്നും ഉത്തരാഖണ്ഡ് പൊലീസ് ഡയറക്ടർ ജനറൽ അശോക് കുമാർ പറഞ്ഞു. അപകടത്തിൽ തലയ്ക്കും കാൽമുട്ടിനും More..
ഫുട്ബോൾ ചക്രവർത്തി പെലെ ഇനി ഓർമ്മ
ഫുട്ബോൾ ഇതിഹാസം പെലെ അന്തരിച്ചു. 82 വയസ്സായിരുന്നു. അർബുദബാധയെത്തുടർന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. സാവോ പോളോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. 22 വർഷം ലോക ഫുട്ബോളിനെ വിസ്മയിപ്പിച്ച ഇതിഹാസമാണ് മറഞ്ഞത്. 1940 ഒക്ടോബര്‍ 23-ന് ‘മൂന്ന് ഹൃദയം’ എന്നര്‍ഥം വരുന്ന ബ്രസീലിലെ ട്രെസ് കോറക്കോസിലാണ് പെലെ ജനിച്ചത്. അച്ഛന്‍ ജോവോ റാമോസ് ഡൊ നാസിമെന്റോ ഡൊണീഞ്ഞ്യോ, അമ്മ സെലെസ്റ്റേ അരാന്റസ്. സാവോപോളോയിലെ തെരുവുകളിൽ പന്തു തട്ടിയായിരുന്നു എഡ്‌സൺ അരാന്റസ് ഡൊ നാസിമെന്റൊ എന്ന പെലെ ജീവിതം തുടങ്ങിയത്. More..