സി.ബി.എസ്.ഇ. ജില്ല സഹോദയ നൽകുന്ന മികച്ച കായിക അധ്യാപകനുള്ള 2022 – 23 ലെ പുരസ്ക്കാരം പാട്ടുരായ്ക്കൽ ദേവമാത സ്കൂളിലെ കായിക അധ്യാപകൻ എം. എ. അനൂപ് കുമാറിന് സമ്മാനിച്ചു.ട്രോഫിയും, പൊന്നാടയും, പ്രശസ്തിപത്രവും, ക്യാഷ് അവാർഡുമാണ് നൽകിയത്.സമ്മാനദാനം ആരോഗ്യ സർവകലാശാല പ്രോ വൈസ് ചാൻസിലർ ഡോ. സി. പി. വിജയൻ, സഹോദയ പ്രസിഡന്റ് ശ്രീമതി. അനില ജയചന്ദ്രൻ, ജനറൽ സെക്രട്ടറി ഡോ. ദിനേശ് ബാബു, ട്രഷറർ ശ്രീ. ബാബു കോയ്ക്കര എന്നിവർ ചേർന്ന് നിർവഹിച്ചു. ഈ വർഷം More..
Thrissur
ബൈക്ക് യാത്രക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു
ബൈക്ക് യാത്രക്കിടയിൽ കുഴഞ്ഞുവീണു മരിച്ചു.വരടിയം വടക്കൻ കൊച്ചപ്പൻ ലോറൻസ് (63) ആണ് മരിച്ചത്. രക്തം പരിശോധിക്കാനായി ലബോറട്ടറിലേക്ക് ബൈക്കിൽ പോകുന്നതിനിടെ പാമ്പൂർ സെന്ററിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. വരടിയം തൃപ്തി കേറ്ററിംഗ്ഉടമയും വ്യാപാരി വ്യവസായി വരടിയം യൂണിറ്റ് പ്രസിഡന്റുമാണ്. സംസ്കാരം വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് നാലുമണിക്ക് വരടിയം സെന്റ് ആന്റണീസ് ദേവാലയത്തിൽ.ഭാര്യ: ബീന ( മുതുവറ തേക്കാനത്ത് കുടുംബാംഗം).മക്കൾ: സെബിൻ,( ഹൈയിൽ സ്റ്റോൺ ഇൻഡസ്ട്രി വേളക്കോട് മുണ്ടൂർ), റോബിൻ ( തൃപ്തി കേറ്ററിംഗ് വരടിയം), എൽബിൻ (മാൾട്ട).മരുമകൾ, എയ്ഞ്ചൽ, ( More..
തൃശൂരിൽ വഴിനടക്കാൻ ‘പെലിക്കൻ സിഗ്നൽ’ പ്രവർത്തനം ആരംഭിച്ചു
തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ പെലിക്കൻ സിഗ്നൽ പാട്ടുരായ്ക്കൽ ദേവമാത സ്കൂളിനു മുമ്പിൽ പ്രവർത്തനം ആരംഭിച്ചു. റോഡ് മുറിച്ചു കടക്കുന്നതിനാണ് അത്യാധുനിക ട്രാഫിക് മാനേജ്മെന്റ് സംവിധാനമായ പെലിക്കൻ സിഗ്നലുകൾ പ്രവർത്തിക്കുന്നത്. റോഡിന്റെ ഇരുഭാഗത്തും സ്ഥാപിച്ചിട്ടുള്ള ക്രോസിംഗ് ബട്ടൺ അമർത്തുമ്പോൾ പച്ച സിഗ്നൽ മഞ്ഞയും ചുവപ്പുമായി മാറുന്നു. ഇത് വിദ്യാർത്ഥികൾക്ക് റോഡ് മുറിച്ചു കടക്കാൻ സുരക്ഷിതമാണെന്നും ഇതോടെ ഓരോ ഒന്നര മിനിറ്റിലും കാൽനട ക്രോസിംഗ് സജീവമാകും. സിഗ്നലിന് റോഡുകൾ മുറിച്ചു കടക്കാൻ 20 സെക്കൻഡ് ദൈർഘ്യമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. വൈകാതെ തന്നെ More..
തൃശൂരിലെ വിവിധ ക്ഷേത്രങ്ങൾക്ക് പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണം: ടി എൻ പ്രതാപൻ എംപി
തൃശൂർ ജില്ലയിലെ പ്രധാനപ്പെട്ട ഹൈന്ദവ തീർത്ഥാടന കേന്ദ്രങ്ങളുടെ സംരക്ഷണത്തിനും പൈതൃക ടൂറിസം സംവിധാനങ്ങൾ വിപുലപ്പെടുത്തുന്നതിനുമായി പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്ന് കേന്ദ്രസർക്കാരിനോട് ടിഎൻ പ്രതാപൻ ആവശ്യപ്പെട്ടു. ലോകസഭയിൽ ചട്ടം 377 പ്രകാരമുള്ള സംബ്മിഷനിലൂടെയാണ് തൃശൂർ എംപി വീണ്ടും ഈ ആവശ്യം ഉന്നയിച്ചത്. തൃശൂർ വടക്കുംനാഥ ക്ഷേത്രം, തൃപ്രയാർ ശ്രീരാമ സ്വാമി ക്ഷേത്രം, ഇരിഞ്ഞാലക്കുട കൂടൽമാണിക്യം ക്ഷേത്രം, കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രം തുടങ്ങിയ പുരാതനവും പ്രധാനപ്പെട്ടതുമായ ക്ഷേത്രങ്ങളുടെ സംരക്ഷണം മുൻനിർത്തി പ്രത്യേക സാമ്പത്തിക സഹായം അനുവദിക്കണമെന്നാണ് പ്രതാപൻ More..
വിവിധ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.ടി.എ ധർണ
ഭിന്നശേഷി വിഷയത്തിൽ സർക്കാർ ഇറക്കിയ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ഹയർസെക്കൻഡറിയിലെ 110 അധ്യാപകരെ പിരിച്ചുവിടാനുള്ള നീക്കം ഉപേക്ഷിക്കുക, ഉച്ചഭക്ഷണ തുക വർദ്ധിപ്പിച്ച് മുഴുവൻ കുടിശ്ശികയും ഉടൻ വിതരണം ചെയ്യുക, ഗവൺമെന്റ് പ്രൈമറി ഹെഡ്മാസ്റ്റർ മാർക്ക് സ്കെയിലും ആനുകൂല്യങ്ങളും അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കെ.പി.എസ്.ടി.എ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൃശൂർ ഡി ഡി ഓഫീസ് നടയിൽ നടത്തിയ സമരം കെ പി എസ് ടി എ സംസ്ഥാന എക്സികുട്ടീവ് അംഗം എ എം ജെയ്സൺ ഉദ്ഘാടനം ചെയ്തു. More..
ഇനി മുന്നിലുള്ളത് സംഘപരിവാറിനെതിരെ രണ്ടാം സ്വാതന്ത്ര്യ സമരം : വി.എം സുധീരൻ
രാജ്യത്തിന്റെ ആശയങ്ങളെ ഇല്ലാതാക്കുന്ന സംഘപരിവാർ ശ്രമങ്ങൾക്കെതിരെ രണ്ടാം സ്വാതന്ത്ര്യസമരം അനിവാര്യമായിരിക്കുകയാണെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി.എം സുധീരൻ. രാഹുൽഗാന്ധിയുടെ ലോകസഭാംഗത്വം റദ്ദാക്കിയ നടപടിയും മറ്റു ജനാധിപത്യവിരുദ്ധ നീക്കങ്ങളും ഇന്ത്യ രാജ്യത്തിന് തന്നെ അപമാനമാണ് വരുത്തി വച്ചിരിക്കുന്നത്. ഇതിനെതിരെ ശക്തമായ പോരാട്ടം ഒറ്റക്കെട്ടായി മുന്നോട്ടു കൊണ്ടുപോകേണ്ട സന്ദർഭമാണ് ഈ പോരാട്ടങ്ങൾക്ക് വൈക്കം സത്യാഗ്രഹം പോരാട്ടത്തിന്റെ സ്മരണകൾ പ്രചോദനമാകണം. വൈക്കം സത്യാഗ്രഹ വീരർ ഇ.വി രാമസ്വാമി നായ്ക്കരുടെ സ്മൃതി യാത്രക്ക് തൃശ്ശൂർ കോർപ്പറേഷനു മുന്നിൽ ഒരുക്കിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം More..
കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം.യു ഷിനിജ രാജി വെച്ചു; ഇനി ഊഴം സി.പി.എമ്മിന്
കൊടുങ്ങല്ലൂർ നഗരസഭ ചെയർപേഴ്സൺ എം.യു ഷിനിജ രാജി വെച്ചു. ഇടതു മുന്നണി ധാരണ പ്രകാരമാണ് രാജി. രാജി കത്ത് സെക്രട്ടറിക്ക് കൈമാറി. 27 മാസത്തെ ഭരണത്തിനുശേഷമാണ് സി.പി.ഐ.യിലെ ചെയർപേഴ്സൺ സ്ഥാനം എം.യു. ഷിനിജ ഒഴിഞ്ഞത്. ചെയർപേഴ്സൺസ്ഥാനം പട്ടികജാതി വനിതക്ക് സംവരണം ചെയ്തിട്ടുള്ള നഗരസഭയിൽ അടുത്ത 33 മാസക്കാലം ഇടതുമുന്നണിയിലെ സി.പി.എമ്മിനാണ് അവസരം.സി.പി.എമ്മിൽ പട്ടികജാതി വനിതാവിഭാഗത്തിൽനിന്നുള്ള നാലു പേരാണുള്ളത്. ഇവരിൽ ആർക്ക് നറുക്കുവീഴുമെന്ന് പറയാറായിട്ടില്ല. ചെയർമാനെ ആദ്യം തീരുമാനിക്കുന്ന പതിവില്ലാത്തതിനാൽ പാർട്ടിയിൽ ഇത്തരം ചർച്ചകൾ നടന്നിട്ടില്ല. പാർട്ടി സെൻറർ More..
ബി.ജെ.പി അംഗം മൗനം പാലിച്ചു; രാഹുൽഗാന്ധിയുടെ അയോഗ്യതാ നടപടിയിൽ ഗുരുവായൂർ നഗരസഭയിൽ എൽ.ഡി.എഫ്-യു.ഡി.എഫ് സംയുക്ത പ്രമേയം
രാഹുൽ ഗാന്ധി എം.പിയെ അരാഹുൽ ഗാന്ധി എം.പിയെ അയോഗ്യനാക്കിയ ജനാധിപത്യവിരുദ്ധ നടപടിക്കെതിരെ ഗുരുവായൂർ നഗരസഭയിൽ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ഠേന പാസ്സാക്കി. ഇന്ന് നടന്ന ഗുരുവായൂർ നഗരസഭ കൗൺസിൽ യോഗത്തിൽ നഗരസഭ കൗൺസിലറും, യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ സി എസ് സൂരജാണ് രാഹുൽഗാന്ധിയെ എല്ലാ ജനാധിപത്യ സീമകളും ലംഘിച്ച് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പ്രമേയം അവതരിപ്പിച്ചത്. മറ്റൊരു കൗൺസിലറും യൂത്ത് കോൺഗ്രസ്സ് ജില്ലാ സെക്രട്ടറിയുമായ വി കെ സുജിത്ത്, പിൻതാങ്ങുകയും ചെയ്തു. പ്രമേയം നഗരസഭ കൗൺസിൽ യോഗം ഐക്യകണ്ഠേനെ More..
വേദ പാരമ്പര്യം ഭാരതീയ ജ്ഞാനസ്രോതസ്സുകളുടെ അടിസ്ഥാനമെന്ന്
പ്രൊഫ. മാനസിരഘുനന്ദൻ
വേദ പാരമ്പര്യവും വൈദിക ഗ്രന്ഥങ്ങളിലെ അറിവുകളും ഭാരതീയ ജ്ഞാനസ്രോതസ്സുകളുടെ അടിസ്ഥാനമാണെന്ന് പ്രസിദ്ധ ഒഡിസ്സി – ഭരതനാട്യം നർത്തകിയും ഐ.ജി.എൻ.സി.എ തൃശൂർ സെന്ററിന്റെ ഡയരക്ടറുമായ പ്രൊഫ. മാനസി രഘുനന്ദൻ പ്രസ്താവിച്ചു. വേദങ്ങളുടെ അദ്ധ്യയന – അധ്യാപന രീതികളും അതിലെ അറിവുകളും ഭാരതീയ കലകളടക്കമുള്ള എല്ലാ വിജ്ഞാനപാരമ്പര്യങ്ങൾക്കും ഊർജം പകർന്നിട്ടുണ്ടെന്നും പ്രൊഫ. മാനസി പറഞ്ഞു.തൃശൂർ ബ്രഹ്മസ്വം മഠം വേദ ഗവേഷണ കേന്ദ്രത്തിൽ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല തിരൂർ (തിരുനാവായ)പ്രാദേശിക കേന്ദ്രം സംസ്കൃത വിഭാഗം അധ്യാപകരും വിദ്യാർഥികളും നടത്തിയ More..
തൃപ്രയാറിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു
തൃപ്രയാറിൽ വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു.സ്കൂട്ടർ യാത്രക്കാരികളായ മാപ്രാണം സ്വദേശിനി ചെറങ്ങാട്ട് വീട്ടിൽ രസിത (45), മാള സ്വദേശിനി കുറുപ്പം പറമ്പിൽ വീട്ടിൽ രാഖി ( 30 ) എന്നിവർക്കാണ് പരിക്കേറ്റത്.തൃപ്രയാർ സെഞ്ച്വറി പ്ലാസയുടെ മുൻപിൽ വെച്ചായിരുന്നു അപകടം. സ്കൂട്ടറിന്റെ ടയർ പൊട്ടിയതിനെ തുടർന്ന് നിയന്ത്രണം വിട്ട് റോട്ടിൽ വീഴുകയായിരുന്നു. പരിക്കേറ്റവരെ തൃപ്രയാർ ആക്റ്റസ് പ്രവർത്തകർ ആദ്യം കുന്നുങ്ങൽ മെഡിസിറ്റിയിൽ കൊണ്ടുപോകുകയും തുടർന്ന് ഡോക്ടറുടെ നിർദ്ദേശിച്ചതനസരിച്ച് തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.