ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലും ഫ്ലോട്ടിങ് ബ്രിഡ്ജ് വരുന്നു. ഇനി തീരത്തിരുന്നു മാത്രമല്ല, തിരമാലകൾക്ക് മുകളിലൂടെ നടന്നും കടൽക്കാറ്റിൻ കുളിരിൽ കാഴ്‌ചകൾ ആസ്വദിക്കാം. ഫ്ലോട്ടിങ് ബ്രിഡ്‌ജോടുകുടി ബീച്ചിന്റെ വികസന സാധ്യതകൾ വൻതോതിൽ വർധിക്കും. സാഹസിക വിനോദങ്ങൾക്ക് ഇഷ്ടപ്പെടുന്നവർ ഉൾപ്പടെ ചാവക്കാട്ടേയ്ക്ക് കൂടുതൽ വിനോദ സഞ്ചാരികൾ എത്തുന്നത് കൂടുതൽ തൊഴിലവസരങ്ങൾക്കും പൊതുവികസനത്തിനും മുതൽക്കൂട്ടാകും. സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ കേരളത്തിൽ ഏഴ് ജില്ലയിൽ ഫ്ലോട്ടിങ് ബ്രിഡ്‌ജുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ട്. ഇതിൽ ഉൾപ്പെടുത്തിയാണ് ചാവക്കാട് ബ്ലാങ്ങാട് ബീച്ചിലും സ്ഥാപിക്കുന്നത്.ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന More..
tourism
സംസ്ഥാന ടൂറിസം മാപ്പിൽ ഇനി തൃശൂരിന്റെ മുരിയാടും
സംസ്ഥാന ടൂറിസം ഡിപ്പാർട്‌മെന്റ് നടപ്പാക്കുന്ന ഡെസ്റ്റിനേഷൻ ടൂറിസം പദ്ധതിയിൽ മുരിയാട് പഞ്ചായത്തിന് പ്രാഥമിക അനുമതി ലഭിച്ചു. പുല്ലൂർ പൊതുമ്പുചിറ കേന്ദ്രീകരിച്ചുള്ള ടൂറിസം പദ്ധതിയാണ് പരിഗണിച്ചത്. സീറ്റിങ്, ടൈലിങ്, കനോപ്പീസ്, ലൈറ്റിങ്, മിനി പാർക്ക്, ബോട്ടിങ്, ഫുഡ് കിയോസ്‌ക്കുകൾ, ടെയ്ക് എ ബ്രേക്ക് എന്നിവ പദ്ധതിയുടെ ഭാഗമായി നിലവിൽ വരും. ടൂറിസം ഡിപാർട്‌മെന്റ്, എംഎൽഎ ആസ്തി വികസന ഫണ്ട്, വേളൂക്കര പഞ്ചായത്ത് എന്നിവയുടെ സഹകരണത്തിലൂടെയാണ് പദ്ധതി നടപ്പാക്കുക. പദ്ധതിയുടെ ഭാഗമായി പുതിയ തൊഴിലവസരങ്ങളും സംരംഭങ്ങളുമുണ്ടാകും. അന്തിമാനുമതി ലഭിച്ചാൽ ആറു മാസംകൊണ്ട് More..
ഗുരുവായൂർ തീർത്ഥാടന ടൂറിസത്തിന് പരിപൂർണ്ണ പിന്തുണയെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്; ഗുരുവായൂരിൽ സർഗോത്സവത്തിന് തിരി തെളിഞ്ഞു
ഗുരുവായൂരിൽ തീർത്ഥാടന ടൂറിസം നടപ്പിലാക്കാൻ ടൂറിസം വകുപ്പിന്റെ പരിപൂർണ്ണ പിന്തുണ നൽകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് .ഗുരുവായൂർ ഉത്സവത്തോടനുബന്ധിച്ച് നഗരസഭ നടത്തുന്ന പുഷ്പോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി .തീർത്ഥാടന ടൂറിസത്തിന്റെയും ചരിത്ര ടൂറിസത്തിന്റെയും ഇടമായ ഗുരുവായൂരിന്റെ സാധ്യതകൾ ഫലപ്രദമായി വിനിയോഗിക്കാൻ ടൂറിസം വകുപ്പും സർക്കാറും തയ്യാറാണെന്നും മന്ത്രി കൂട്ടിച്ചേർത്തു. തീർത്ഥാടന ടൂറിസത്തിന്റെ സാധ്യതകൾ എം എൽ എ, മുനിസിപ്പൽ ചെയർമാൻ എന്നിവരുമായി ചർച്ച ചെയ്തു മുന്നോട്ട് നടപ്പാക്കാനുള്ള ശ്രമങ്ങൾക്ക് More..
കൊല്ലത്തെ ട്രെൻഡിംഗ് കണ്ടൽ തുരുത്തായ സാമ്പ്രാണിക്കോടി
സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് അഷ്ടമുടി കായലിന്റെ മദ്ധ്യത്തിലുള്ള ചെറു തുരുത്തായ സാമ്പ്രാണിക്കോടിയിലേക്കുള്ള വിനോദസഞ്ചാരം പുനരാരംഭിച്ചു. നാല് വശവും വെള്ളത്താൽ ചുറ്റപ്പെട്ട് അപൂർവ്വയിനം കണ്ടൽക്കാടുകൾ നിറഞ്ഞ രണ്ടേക്കർ പ്രദേശമാണ് ‘സാമ്പ്രാണിക്കോടി’ തുരുത്ത്. കൊല്ലം – കോട്ടപ്പുറം ദേശീയ ജലപാത ഒരുക്കിയപ്പോൾ നീക്കം ചെയ്ത ചെളി കൂട്ടിയിട്ടതിനൊപ്പം മണൽ കൂടി അടിഞ്ഞുചേർന്നാണ് ഈ തുരുത്ത് രൂപപ്പെട്ടത്.മുട്ടറ്റം വെള്ളത്തില്‍ കിലോമീറ്ററുകളോളം കായലിലൂടെ ചുറ്റിനടക്കാമെന്നതാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം. ഇവിടെ ഒരുക്കിയിട്ടുള്ള ഫ്ലോട്ടിങ് ബോട്ടു ജെട്ടിയിൽ ഇറങ്ങി കായൽകാഴ്ചകൾ കണ്ട് കാൽ നനച്ചു കണ്ടൽക്കാടുകൾക്കിടയിൽ More..
കപ്പലുകളെത്തിത്തുടങ്ങി; ലോകസഞ്ചാരികള്‍ കേരളത്തിലേക്ക്
കേരളത്തെ തേടി വിനോദ സഞ്ചാരികൾഎത്തിത്തുടങ്ങി. 2022 നവംബര്‍ മാസം യൂറോപ്പ 2 എന്ന ആഡംബര കപ്പലില്‍ മുന്നൂറോളം വിദേശസഞ്ചാരികള്‍ കൊച്ചിയിൽ എത്തിയിരുന്നു. തുടർന്ന് ഇപ്പോൾഈ ക്രൂയിസ് സീസണില്‍ ഇപ്പോള്‍ മൂന്ന് കപ്പുലുകള്‍ ഒരുമിച്ച് കൊച്ചിയിലെത്തി. ഇരുപതോളം കപ്പലുകള്‍ ഇതുപോലെ കേരളത്തെ തേടിയെത്തുമെന്ന് പറഞ്ഞിരുന്നു. ഈ ക്രൂയിസ് സീസണില്‍ വന്‍തോതില്‍ സഞ്ചാരികള്‍ കേരളത്തെ തേടിയെത്തുന്നത് വിദേശ വിനോദസഞ്ചാര മേഖലയില്‍ കേരളത്തിന്‍റെ മാര്‍ക്കറ്റ് വര്‍ദ്ധിപ്പിക്കാനായി എന്നതിന്‍റെ ഉദാഹരണമാണ്. ആഗോളപ്രസിദ്ധ മാധ്യമം ന്യൂയോര്‍ക്ക് ടൈംസ് ലോകത്ത് കണ്ടിരിക്കേണ്ട പ്രധാനപ്പെട്ട 52 വിനോദസഞ്ചാരകേന്ദ്രങ്ങളില്‍ More..
2023 ൽ നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളവും
ഈ വർഷം നിർബന്ധമായി കണ്ടിരിക്കേണ്ട ലോകത്തെ 52 ടൂറിസം കേന്ദ്രങ്ങളിൽ ഒന്നായി കേരളം . ന്യൂയോർക്ക് ടൈംസ്ഇത് സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നതായി മന്ത്രി മുഹമ്മദ് റിയാസാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. ന്യൂയോർക്ക് ടൈംസിന്റെ പട്ടികയിൽ 13-ാം സ്ഥാനത്താണ് കേരളം. ഒന്നാം സ്ഥാനത്ത് ലണ്ടനും, രണ്ടാം സ്ഥാനത്ത് ജപ്പാനിലെ മൊറിയോകയും, മൂന്നാം സ്ഥാനത്ത് നവാജോ ട്രൈബർ പാർക്ക് മോണ്യുമെന്റ് വാലിയും നാലാം സ്ഥാനത്ത് സ്‌കോട്ട്‌ലൻഡിലെ കിൽമാർട്ടിന് ഗ്ലെനും അഞ്ചാം സ്ഥാനത്ത് ന്യൂസീലൻഡിലെ ഓക്ക്‌ലൻഡുമാണ്. ഇന്ത്യയിൽ നിന്ന് പട്ടികയിൽ ഇടംനേടിയ More..
ഉത്തരവാദിത്ത ടൂറിസം മിഷൻ
സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആദ്യ സൊസൈറ്റി : മന്ത്രിസഭായോഗ തീരുമാനം
വിനോദസഞ്ചാര വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഉത്തരവാദിത്വ ടൂറിസം മിഷന്‍റെ പ്രവര്‍ത്തനം ഇനി മുതല്‍ സൊസൈറ്റി രൂപത്തിലാകും. ഉത്തരവാദിത്ത ടൂറിസം മിഷനെ സൊസൈറ്റിയായി രൂപീകരിക്കുന്നതിനുള്ള കരട് മെമ്മോറാണ്ടം ഓഫ് അസോസിയേഷനും റൂള്‍സ് ആന്‍ഡ് റെഗുലേഷൻസിനും ഇന്ന് ചേർന്ന മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇനി മുതൽ ടൂറിസം വകുപ്പിന്റെ കീഴിലുള്ള ഉത്തരവാദിത്ത ടൂറിസം മിഷന്‍ സൊസൈറ്റി രൂപത്തിലാണ് പ്രവര്‍ത്തിക്കുക. വിനോദസഞ്ചാര മേഖലയിൽ ഇതൊരു സുപ്രധാന ചുവടുവെയ്പാണ്. ഇതോടെ പ്രാദേശിക ജനവിഭാഗങ്ങള്‍ക്ക് ടൂറിസം മേഖലയില്‍ വിവിധ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് പരിശീലനം, മാര്‍ക്കറ്റിംഗ്, More..
കുമരകവും ബേപ്പൂരും സ്വദേശി ദർശൻ പദ്ധതിയിൽ
സ്വദേശി ദർശൻ 2.0 പദ്ധതിയിൽ കേരളത്തിലെ ഡെസ്റ്റിനേഷനുകളെയും ഉൾപ്പെടുത്തി. സംസ്ഥാന ടൂറിസം വകുപ്പിൻ്റെ നിർദേശം പരിശോധിച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം കുമരകം, ബേപ്പൂർ എന്നീ ഡെസ്റ്റിനേഷനുകളെയാണ് സ്വദേശി ദർശൻ പദ്ധതിയിൽ ഉൾപ്പെടുത്തിയത്. ഈ ടൂറിസം കേന്ദ്രങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിന് പദ്ധതിയിലൂടെ സാധിക്കും. വിശദമായ പദ്ധതി രേഖയുടെ അടിസ്ഥാനത്തിൽ മികച്ച സൗകര്യങ്ങളാകും ഈ ഡെസ്റ്റിനേഷനുകളിൽ ഒരുക്കുക. ബേപ്പൂരിലെ ഉരു ടൂറിസം, ജലാസാഹസിക ടൂറിസം , കുമരകത്തെ കായൽ ടൂറിസം എന്നിവയെ അടിസ്ഥാനപ്പെടുത്തിയാകും പദ്ധതികൾ. സംസ്ഥാനത്തെ പ്രധാന ഡെസ്റ്റിനേഷനുകളുടെ More..
ആലപ്പുഴയിൽ കുട്ടനാടിന്റെ ഹൃദയത്തിലൂടെ ബോട്ട് യാത്ര
ആലപ്പുഴയിൽ കുട്ടനാടിന്റെ ഹൃദയത്തിലൂടെ 400 രൂപയ്ക്ക് 5.00 മണിക്കൂർ കിടിലൻ ബോട്ട് യാത്ര. 600 രൂപ കൊടുത്താൽ ഏസി യിലും യാത്ര ചെയ്യാം. സംസ്ഥാന സർക്കാരിന്റെ ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട് സർവീസ്. രാവിലെ 11.00 മണിക്ക് ആരംഭിക്കുന്ന ബോട്ട് യാത്ര ആലപ്പുഴ ബോട്ട് ജെട്ടിയിൽ നിന്നും ആരംഭിച്ച് നേരെ ഫിനിഷിംഗ് പോയിന്റ് വഴി സ്റ്റാർട്ടിംഗ് പോയിന്റും ചുറ്റി വേമ്പനാട്ട് കായലിലൂടെ പാതിരാമണൽ വഴിയാണ് യാത്ര. പാതിരാമണലിൽ ബോട്ട് ഒരുമണിക്കൂർ വെയ്റ്റിങ് ഉണ്ട്, അവിടെ കയറുന്നതിന് ഒരാൾക്ക് More..
അഗസ്ത്യാർ കൂടം കൊടുമുടി കയറാൻ അവസരം; ഇന്ന് രാവിലെ 11 മണി മുതൽ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു
പശ്ചിമഘട്ടത്തിൽ ആറായിരത്തിലേറെ അടി ഉയരമുള്ള അഗസ്ത്യാർകൂടം കൊടുമുടി കയറാനാഗ്രഹിക്കുന്നവർക്ക് അവസരം. ജനുവരി 5 രാവിലെ 11 മണി മുതൽ ബുക്കിങ് ആരംഭിച്ചു. ജനുവരി 16 മുതൽ ഫെബ്രുവരി 15 വരെയാണ് ട്രക്കിങ്. ഒരു ദിവസം പരമാവധി 75 പേർക്കാണ് പ്രവേശനം. 18 വയസ്സിനു മുകളിലുള്ളവർക്ക് 7 ദിവസത്തിനുള്ളിൽ ലഭിച്ച ഒരു രജിസ്ട്രേർഡ് മെഡിക്കൽ ഫിറ്റനസ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 14-18 പ്രായമായവർക്ക് സർട്ടിഫിക്കറ്റിനു പുറമേ രക്ഷിതാക്കളുടെ സമ്മത പത്രവും വേണം. ട്രക്കിംഗ് ഫീ 1500 ഇക്കോമാനേജ്മെന്റ് ഫീ 300 More..