Uncategorized

സ്റ്റാഫ് നഴ്സ്, ഹൗസ്കിപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് ഒഴിവ്

അവസാന തീയതി ഏപ്രിൽ 4. പ്രായപരിധി: 50 വയസ്സ്. കൊല്ലം ഗവ. വൃദ്ധസദനത്തിൽ എച്ച് എൽ എഫ് പി പി ടി മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ്, ഹൗസ്കിപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്തികയിലേക്ക് ഒഴിവ് ഉണ്ട്. യോഗ്യത : സ്റ്റാഫ് നഴ്സ് – ജി എൻ എം / ബി എസ് സി 2 വർഷത്തെ പ്രവൃത്തി പരിചയം. ഫിസിയോതെറാപിസ്റ് – അംഗീകൃത ഫിസിയോതെറാപ്പി ബിരുദം. ഹൗസ്കിപ്പിങ് സ്റ്റാഫ് – More..

Uncategorized

കൈപ്പമംഗലത്ത് വഴിയരികിൽ അറവുമാലിന്യം തളളിയ നിലയിൽ

കൈപ്പമംഗലത്ത് വഴിയരികിൽ അറവുമാലിന്യം തളളിയ നിലയിൽ.കയ്പമംഗലം പനമ്പിക്കുന്ന് ചളിങ്ങാട് റോഡിൽ, പനമ്പിക്കുന്നിൽ നിന്നും കിഴക്കോട്ടുള്ള ഭാഗത്ത് ഒഴിഞ്ഞ പറമ്പിനടുത്താണ് അറവുമാലിന്യം തള്ളിയിരിക്കുന്നത്. ഇന്ന് രാവിലെ തെരുവുനായ്ക്കൾ റോഡിൽ കൂട്ടം ചേർന്ന് കടിച്ചു വലിക്കുന്നത് കണ്ട് നാട്ടുകാർ നോക്കിയപ്പോഴാണ് അറവുമാലിന്യം കണ്ടത്. മാലിന്യം ചാക്കിൽ കെട്ടുക പോലും ചെയ്യാതെ വലിച്ചെറിഞ്ഞ നിലയിലാണ്. പരിസരമാകെ ദുർഗന്ധവും പരക്കുന്നുണ്ട്.

Uncategorized

തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ മുൻകൂട്ടി ഒ.പി പരിശോധന ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുങ്ങി

തൃശൂർ മെഡിക്കൽ കോളജിൽ മുൻകൂട്ടി ഒപി പരിശോധന ബുക്ക് ചെയ്യുന്നതിന് സൗകര്യമൊരുങ്ങി. ഇ – ഹെൽത്ത് വെബ്സൈറ്റ് മുഖേനയാണ് ബുക്കിംഗ് സൗകര്യം ഒരുക്കിയിരിക്കുന്നത്. എല്ലാ ചികിത്സാവിഭാഗങ്ങളിലും ബുക്കിംഗ് സേവനം ലഭ്യമാകും. പരീക്ഷണ അടിസ്ഥാനത്തിൽ ഓരോ വിഭാഗത്തിലും 20 പേർക്ക് വീതമാണ് ബുക്കിങ്ങിനായി നീക്കി വെച്ചത്. കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കാൻ ഇത് സഹായകമാകും. തൃശൂർ മെഡിക്കൽ കോളജിൽ ഇ-ഹെൽത്ത് സംവിധാനം ഡിസംബറിലാണ് പ്രവർത്തനം ആരംഭിച്ചത്. ഇ-ഹെൽത്ത് സ്ഥാപനങ്ങളിൽ നിന്നും എടുക്കുന്നതോ ഓൺലൈൻ ആയി എടുക്കുന്നതോ ആയ യുഎച്ച്ഐഡി ഉപയോഗിച്ച് More..

Uncategorized

അയൽവാസിയുമായുള്ള തർക്കത്തിൽ ഗർഭിണി പശുവിനെ വെട്ടി പരിക്കേൽപ്പിച്ച യുവാവ് അറസ്റ്റിൽ

അയൽവാസിയുമായുള്ള തർക്കത്തിൽ ഗർഭിണി പശുവിനെ വെട്ടി പരിക്കേൽപ്പിച്ച യുവാവിനെ കൊരട്ടി പോലിസ് അറസ്റ് ചെയ്തു. കൊരട്ടി സ്റ്റേഷൻ റൗഡിയും മുരിങ്ങൂർ ആറ്റപ്പാടം ദേശത്ത് കുഴിപ്പിളളി വീട്ടിൽ സന്തോഷ്‌ എന്ന നാൽപത്തിയെട്ടു വയസുകാരനെയാണ് കൊരട്ടി എസ്. എച്. ഒ. ബി. കെ. അരുണും സംഘവും അറസ്റ്റ് ചെയ്തത്. സന്തോഷും അയൽവാസിയും ബന്ധുവായ ഐനിക്കാടൻ വീട്ടിൽ ശിവനും തമ്മിൽ വീടിനരികിലെ തൊഴുത്തു മാറ്റി കെട്ടുന്നതുമായി കുറച്ചു നാളുകയായി തർക്കം നിലനിന്നിരുന്നു. ഇതിനെ തുടർന്ന് മദ്യ ലഹരിയിൽ വടിവാളുമായി സന്തോഷ്‌ ശിവന്റെ More..

Uncategorized

കൂർക്കഞ്ചേരി ബോധാനന്ദ സ്കൂൾ വാർഷികവും യാത്രയയപ്പും

കൂർക്കഞ്ചേരി ശ്രീ ബോധാനന്ദ എൽ.പി സ്കൂളിന്‍റെ വാർഷികവും അധ്യാപക രക്ഷാകർത്യദിനവും യാത്രയയപ്പും നടത്തി. കോർപ്പറേഷൻ കൗൺസിലർ ജയപ്രകാശ് പൂവ്വത്തിങ്കൽ ഉദ്ഘാടനം ചെയ്തു. മുൻമന്ത്രി വി.എസ്. സുനിൽകുമാർ, നടൻ നന്ദകിഷോർ എന്നിവർ പങ്കെടുത്തു. ധർമചൈതന്യസ്വാമി അധ്യക്ഷനായി. പ്രധാനാധ്യാപിക ദുർഗ, പിടിഎ പ്രസിഡന്‍റ് ഷാനിബ്, വൈസ് പ്രസിഡന്‍റ് നിധിൻ ചന്ദ്രൻ, ജോയ് കെ. ആന്‍റണി, എ.കെ. മോഹൻദാസ് എന്നിവർ പ്രസംഗിച്ചു.

Uncategorized

തൃപ്രയാറിൽ റോഡ് മുറിച്ച് കടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ച് മൂന്നുപേർക്ക് പരിക്ക്

അപകടം തൃപ്രയാർ തളിക്കുളം പുത്തൻതോട് റോഡ് മുറിച്ചു കടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ച് മൂന്നു പേർക്ക് പരിക്ക്. ബൈക്കിൽ സഞ്ചരിച്ചിരുന്ന ചിലങ്ക ബീച്ച് സ്വദേശി കുട്ടൻപാറൻ വീട്ടിൽ അമൽ( 23), കരുവന്തല സ്വദേശി ജിതിൻ ( 23) റോഡ് മുറിച്ചു കടന്ന നടുവിൽക്കര സ്വദേശി വെള്ളരിക്കാട്ട് വീട്ടിൽ മോഹനൻ (61)എന്നിവരെ തൃപ്രയാർ ആകട്സ് പ്രവർത്തകർ തൃശൂർ അശ്വിനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Uncategorized

ഇരുകരയും തൊട്ട് അഴിമാവ് കടവ് പാലം: ഉദ്‌ഘാടനം അടുത്ത മാസം

എടത്തിരുത്തി – താന്ന്യം പഞ്ചായത്തുകളെ ബന്ധിപ്പിച്ച്‌ കരുവന്നൂർ പുഴയ്ക്കും കനോലി കനാലിനും കുറുകെ നിർമ്മിച്ച അഴിമാവ് കടവ് പാലം ഉദ്ഘാടനത്തിന് തയ്യാറായി. ഒരേസമയം ഇരു പഞ്ചായത്തുകളെയും രണ്ട് നിയമസഭാ മണ്ഡലങ്ങളേയും രണ്ട് പാർലമെന്റ്‌ മണ്ഡലങ്ങളേയും ബന്ധിപ്പിക്കുന്നതാണ്‌ പാലം. പുഴ കടക്കാൻ നിവൃത്തിയില്ലാത്തതിനാൽ കിലോമീറ്ററുകളോളം സഞ്ചരിച്ചുകൊണ്ടിരുന്ന നാട്ടുകാരുടെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമായത്. സ്ഥലമേറ്റെടുപ്പ് സംബന്ധിച്ചുണ്ടായ തടസ്സങ്ങളും കോടതി വ്യവഹാരങ്ങളും പരിഹരിച്ച് 2020 സെപ്തംബർ ഒമ്പതിനാണ് പാലം നിർമാണമാരംഭിച്ചത്. കോവിഡിനെത്തുടർന്ന് നിർമാണ പ്രവർത്തനങ്ങൾ മന്ദഗതിയിലായെങ്കിലും പിന്നീട് പണി പൂർത്തീകരിച്ച്‌ ഉദ്ഘാടനത്തിനൊരുങ്ങുകയാണ്‌. More..

Kerala Latest news Uncategorized

ഗുണ്ടാ-മണ്ണ് മാഫിയാ ബന്ധം: മംഗലപുരം സ്റ്റേഷനിലെ പോലീസുകാർക്കെതിരെ കൂട്ടനടപടി

ഗുണ്ടകളുമായും മണ്ണ് മാഫിയയുമായും ബന്ധം വ്യക്തമായതിന് പിന്നാലെ മംഗലപുരം സ്റ്റേഷനിലെ പോലീസുകാർക്കെതിരെ കൂട്ടനടപടി. മംഗലപുരം സ്റ്റേഷനിലെ മുഴുവൻ പേരെയും മാറ്റി. അഞ്ച് പൊലീസുകാരെ സസ്പെന്റ് ചെയ്ത റൂറൽ പൊലീസ് സൂപ്രണ്ട് ഡി ശിൽപ 25 പേരെയും സ്ഥലം മാറ്റിയത്. സ്റ്റേഷനിലെ സ്വീപ്പർ തസ്തികയിലുള്ളവരെ മാറ്റിയില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലേക്കാണ് 25 പേരെയും മാറ്റിയത്. പകരം 25 പേരെ സ്റ്റേഷനിൽ നിയമിച്ചു. ഗുണ്ടാ ബന്ധത്തിൽ ഇന്നലെ എസ് എച്ച് ഒ സജേഷിനെ സസ്പെന്റ് ചെയ്തിരുന്നു. അനൂപ് കുമാർ ,ജയൻ, More..

Kerala Latest news Uncategorized

കെ വി തോമസിനെ ദില്ലിയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനം

കെ വി തോമസിനെ ദില്ലിയിൽ സംസ്ഥാന സർക്കാരിന്‍റെ പ്രത്യേക പ്രതിനിധിയായി നിയമിക്കാൻ തീരുമാനമെടുത്തത് മന്ത്രിസഭായോഗം. ക്യാബിനറ്റ് പദവിയോടെയുള്ള നിയമിക്കാനാണ് തീരുമാനം. മുൻ കോൺഗ്രസ് നേതാവായ കെ വി തോമസിനെ അച്ചടക്ക ലംഘനത്തിന് കോൺഗ്രസ് നടപടിയെടുത്തതിന് എട്ടുമാസത്തിന് ശേഷമാണ് പുതിയ പദവി. സിപിഎം പാർട്ടി കോൺഗ്രസിന്‍റെ ഭാഗമായ സെമിനാറിൽ പാർട്ടി വിലക്ക് ലംഘിച്ച് പങ്കെടുത്തിരുന്നു. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഇടത് കൺവെൻഷനിൽ നേതൃത്വത്തെ വെല്ലുവിളിച്ച് കെ വി തോമസ് എത്തിയതിന് പിന്നാലെയാണ് പുറത്താക്കല്‍ ഉണ്ടായത്. ഒന്നരലക്ഷത്തോളെം ശമ്പളം വീടും വാഹനവും More..

Uncategorized

തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാധുനിക സി ടി സ്കാനറിനായി 4.91 കോടി രൂപയുടെ ഭരണാനുമതി

തൃശ്ശൂർ ഗവൺമെൻ്റ് മെഡിക്കൽ കോളേജിൽ 128 സ്ലൈസ് അത്യാധുനിക സി ടി സ്കാനർ മെഷീൻ വാങ്ങുന്നതിന് 4.91 കോടി രൂപയുടെ ഭരണാനുമതി നൽകിക്കൊണ്ട് സംസ്ഥാന ആരോഗ്യ വകുപ്പ് ഉത്തരവിറക്കി. ആശുപത്രിയിൽ ലഭ്യമായ കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതി (കെ എ എസ് പി) ഫണ്ട് വിനിയോഗിച്ച് സ്കാനർ സ്ഥാപിക്കുന്നതിനാണ് അനുമതി ലഭിച്ചത്. പുതിയ 128 സ്ലൈസ് സി ടി സ്കാനർ സ്ഥാപിക്കുന്നതോടെ കാർഡിയാക് സി ടി, രക്തക്കുഴലുകളുടെ സ്കാനിങ്ങ്, ലിവർ സി ടി വിത്ത് സെഗ്മൻ്റ് ഡിറ്റക്ഷൻ, More..