ഉത്തരേന്ത്യയിൽ അതിശൈത്യം തുടരുന്നു. ഡൽഹിയിൽ താപനില 5 മുതൽ 8 ഡിഗ്രി സെൽഷ്യസ് വരെയാണ്. ഉത്തർപ്രദേശ് പഞ്ചാബ് ഹരിയാന മധ്യപ്രദേശ് രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളിലും അതിശൈത്യം തുടരുന്നു. ഉത്തരേന്ത്യയിലെ വിവിധ ഭാഗങ്ങളിൽ പുകമഞ്ഞും ശക്തമാണ്. അതിശൈത്യം വിമാന ട്രെയിൻ സർവീസുകളെയും ബാധിച്ചിട്ടുണ്ട്. നോയിഡയിലെ സ്‌കൂളുകൾക്ക് അതിശയം പ്രമാണിച്ച് അവധി പ്രഖ്യാപിച്ച് ഉത്തർപ്രദേശ് സർക്കാർ. പഹൽഗാം, ഗുൽമർഗ്,ശ്രീനഗർ അടക്കം ജമ്മു കശ്മീരിലെ പലയിടങ്ങളിലും താപനില മൈനസ് 5 ഡിഗ്രിയിൽ വരെ എത്തി. ഡൽഹി,ഹരിയാന, പഞ്ചാബ്,സിക്കിം, രാജസ്ഥാൻ, ഹിമാചൽ, ഉത്തരാഖണ്ഡ് More..
Weather
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്: കടലിൽ പോകരുത്
ന്യൂനമർദ്ദം അറബിക്കടലിൽ പ്രവേശിക്കാൻ സാധ്യതയുള്ളതിനാൽ സംസ്ഥാനത്ത് മഴ തുടരും. ബംഗാൾ ഉൾക്കടലിലെ ശക്തികൂടിയ ന്യൂനമർദം കോമോറിൻ മേഖലയിൽ സ്ഥിതിചെയ്യുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇത് തെക്കു കിഴക്കൻ അറബിക്കടലിൽ പ്രവേശിക്കാനാണ് സാധ്യത. തെക്കൻ– മധ്യ കേരളത്തിലാണ് മഴയ്‌ക്ക് കൂടുതൽ സാധ്യത. കേരളം, ലക്ഷദ്വീപ്, തമിഴ്‌നാട് തീരങ്ങളിൽ 60 കിലോമീറ്റർവരെ വേഗതയിൽ കാറ്റിനും മോശം കാലാവസ്ഥയ്‌ക്കും സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ്.
ഉത്തരേന്ത്യയിൽ മഞ്ഞ് വീഴ്ച്ച ശക്തമാകുന്നു; ഇടതൂർന്ന മൂടൽ മഞ്ഞ് തുടരാൻ സാധ്യത
ഉത്തരേന്ത്യയിൽ തണുത്ത തരംഗം തുടരുന്നു. ഡൽഹി, ഹരിയാന, പഞ്ചാബ് എന്നിവയുൾപ്പെടെയുള്ള ഇന്തോ-ഗംഗാ സമതലങ്ങളിൽ ഇടതൂർന്ന മൂടൽമഞ്ഞ് മൂടിയതിനാൽ തണുത്ത തരംഗങ്ങൾ രാജ്യത്തിന്റെ വടക്കൻ ഭാഗങ്ങളിൽ ഇന്നും തുടരുന്നു. പഞ്ചാബ്, ഹിമാചൽ, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ശീത തരംഗവും ഇടതൂർന്ന മൂടൽമഞ്ഞും തുടരാൻ സാധ്യതയുണ്ടെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) അറിയിച്ചു. പഞ്ചാബിലും ഹരിയാനയിലും ഞായറാഴ്ച വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ തണുത്ത തരംഗവും ഇടതൂർന്ന മൂടൽമഞ്ഞും ഉണ്ടാകുമെന്ന് ഐഎംഡി പ്രവചിച്ചു. ജമ്മു & More..
സംസ്ഥാനത്ത് നാളെ മുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
കേരളത്തിൽ നാളെ മുതൽ തിങ്കളാഴ്ച വരെ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത ഉള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശ്രീലങ്കയ്ക്ക് സമീപം ബംഗാൾ ഉൾക്കടലിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തും തെക്ക് കിഴക്ക് ഭാഗത്തും ന്യൂനമർദം രൂപപ്പെട്ടതാണ് മഴയ്ക്ക് കാരണം. ഈ പശ്ചാത്തലത്തിൽ തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലും ആന്ധ്രാ പ്രദേശത്തിന്റെ തീരമേഖലകളിലും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് പ്രവചനം. മത്സ്യബന്ധനത്തിന് തടസമില്ല.
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രമാകാൻ സാധ്യത. തുടർന്ന് ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സാധാരണ മഴയ്‌ക്ക് സാധ്യത. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല
സംസ്ഥാനത്ത് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം തീവ്രമാകാൻ സാധ്യത. തുടർന്ന് ശ്രീലങ്ക വഴി കോമോറിൻ തീരത്തേക്ക് നീങ്ങാനാണ് സാധ്യത എന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ഒറ്റപ്പെട്ട സാധാരണ മഴയ്‌ക്ക് സാധ്യത. കേരളം, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മീൻപിടിത്തത്തിനു തടസ്സമില്ല.
തണുത്ത തരംഗം തുടരുന്നു; വടക്ക് വിറയ്ക്കുന്നു
ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ അടുത്ത 4-5 ദിവസങ്ങളിൽ രാത്രിയിലും രാവിലെയും ഇടതൂർന്ന മൂടൽമഞ്ഞ് തുടരാൻ സാധ്യതയുള്ളതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഡൽഹി, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ ഡിസംബർ 24 വരെ തണുത്ത തരംഗം തുടരുമെന്ന് ഐഎംഡി. പഞ്ചാബിലും ഹരിയാനയിലും വടക്കൻ രാജസ്ഥാനിലും 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയാണ് കുറഞ്ഞ താപനില. ബിഹാർ, പശ്ചിമ ബംഗാൾ, സിക്കിം എന്നിവിടങ്ങളിലെ ചില More..
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യത
ചക്രവാതച്ചുഴി രൂപപ്പെട്ടതിനാൽ സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യത. തെക്കുകിഴക്കന്‍ അറബിക്കടലിലും മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും ചക്രവാതച്ചുഴികള്‍ നിലനില്‍ക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ട ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. മണിക്കൂറില്‍ 40 കീ.മി വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിച്ചു.
സംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപകമായ മഴയ്ക്ക് സാധ്യത
ന്യൂനമര്‍ദം ശക്തി പ്രാപിച്ച സാഹചര്യത്തിൽസംസ്ഥാനത്ത് ഇന്ന് മുതല്‍ വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്. തെക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ വടക്ക് കിഴക്കന്‍ ശ്രീലങ്കന്‍ തീരത്തോട് ചേര്‍ന്ന് നിലകൊള്ളുന്ന ന്യൂനമര്‍ദം ശക്തി കൂടിയ ന്യൂനമര്‍ദമായി മാറിയതാണ് മഴയ്ക്ക് കാരണം. ശക്തി കൂടിയ ന്യൂനമര്‍ദം നാളെ രാവിലെ വരെ വടക്ക് പടിഞ്ഞാറന്‍ ദിശയില്‍ സഞ്ചരിച്ചു തമിഴ്‌നാട് – പുതുച്ചേരി തീരത്തേക്ക് നീങ്ങുകയും തുടര്‍ന്ന് നാളെയും മറ്റന്നാളും പടിഞ്ഞാറ് -വടക്കു പടിഞ്ഞാറ് ദിശയില്‍ തമിഴ്‌നാട് – പുതുച്ചേരി, കേരളം എന്നീ More..
മഴമുന്നറിയിപ്പ് : സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളിൽ യെല്ലോ അലേർട്ട്. കണ്ണൂരും കാസർഗോടും ഒഴികെ എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലേർട്ടാണ്. ഒറ്റപ്പെട്ട കനത്ത മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചക്രവാതച്ചുഴിയുടെയും സ്വാധീനമുള്ളതിനാൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട് എന്നാണ് കാലാവസ്ഥ പ്രവചനം. തെക്കൻ തമിഴ്നാട്ടിലും തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും ചക്രവാതച്ചുഴികൾ നിലവിലുണ്ട്. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്കും മണിക്കൂറിൽ 40 കീ.മി More..