തൃശൂർ: കോടികളുടെ നിക്ഷേപത്തട്ടിപ്പ് നടത്തിയ ഡിസിസി സെക്രട്ടറി സി.എസ്.ശ്രീനിവാസനെ കോൺഗ്രസും സിപിഎമ്മും സംരക്ഷിക്കുകയാണെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.കെ.അനീഷ് കുമാർ കുറ്റപ്പെടുത്തി. ജില്ലയിലെ നൂറ് കണക്കിന് നിക്ഷേപകരാണ് വഞ്ചനക്കിരയായത്. കോൺഗ്രസ് നേതാവാണെന്ന വിശ്വാസം മുതലെടുത്താണ് ജനങ്ങളെ കബളിപ്പിച്ചത്. കോൺഗ്രസ് നേതാവ് എംഡിയായ ഹീ വാൻസ് കമ്പനിയുടെ തട്ടിപ്പ് പുറത്തുവന്നിട്ട് ഒരു വർഷത്തോളമായി. ഇതു സംബന്ധിച്ച പരാതികളും ലഭിച്ചു.എന്നിട്ടും കോൺഗ്രസ് നേതൃത്വം ഇയാളെ സംരക്ഷിക്കുകയാണ്. പോലീസ് നടപടി വൈകുന്നതിന് പിന്നിൽ സി പി എം നേതാക്കൾക്കും പങ്കുണ്ട്. കൂട്ടുപ്രതികളായ പലരും അറസ്റ്റിലായിട്ടും കോൺഗ്രസ് നേതാവിനെ തൊടാൻ പോലീസ് തയ്യാറാവുന്നില്ല. തട്ടിപ്പുകാരെ മുഴുവൻ നിയമത്തിന് മുന്നിൽ എത്തിക്കാനും നിക്ഷേപകർക്ക് നീതി ഉറപ്പാക്കാനും പോലീസിനും സർക്കാരിനും കഴിയണം . അനീഷ് കുമാർ ആവശ്യപ്പെട്ടു.
Related Articles
ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ 100 വീടുകൾ നിർമ്മിച്ചു നൽകും
ലൈഫ് മിഷനുമായി കൈകോർത്ത് ലയൺസ് ഇന്റർനാഷണൽ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ഭൂരഹിത ഭവന രഹിതർക്ക് വീടുകൾ വെച്ചുനൽകുമെന്ന് തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചു. വിവിധ വ്യക്തികൾ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾക്ക് സംഭാവന നൽകിയതും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ വാങ്ങിയതുമായ ഭൂമിയിലാണ് ലയൺസ് ഇന്റർനാഷണലിന്റെ ഡിസ്ട്രിക്ട് 318 – എ വീട് നിർമ്മിച്ച് ഗുണഭോക്താക്കൾക്ക് കൈമാറുന്നത്. തദ്ദേശ സ്വയം ഭരണ എക്സൈസ് വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലയൺസ് ഇന്റർനാഷണൽ 318 എ Read More…
ഏലൂർ നഗരസഭ ഹോമിയോ ഡിസ്പെൻസറി മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു
ഏലൂർ: നഗരസഭയിൽ സംസ്ഥാന സർക്കാർ അനുവദിച്ച പുതിയ ഹോമിയോ ഡിസ്പെൻസറിയുടെ ഉദ്ഘാടനം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിച്ചു. നഗരസഭ ചെയർമാൻ എ.ഡി.സുജിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷൻമാരായ ടി.എം ഷെനിൻ, വി.എ ജെസ്സി, പി.എ ഷെറീഫ്, നിസ്സി സാബു, കെ.എ. മാഹിൻ, എസ്.ഷാജി, വാർഡ് കൗൺസിലർ അംബിക ചന്ദ്രൻ, ജില്ലാ മെഡിക്കൽ ഓഫീസർ മേഴ്സി ഗോൺസൽവാസ്, മെഡിക്കൽ ഓഫീസർ നയനാ ദാസ് തുടങ്ങിയവർ പങ്കെടുത്തു. പാതാളത്ത് എസ്ടി വിജ്ഞാന കേന്ദ്രത്തിന് സമീപം Read More…
പകർച്ചപ്പനികൾക്കെതിരെ ജാഗ്രത പുലർത്തണം: മന്ത്രി വീണാ ജോർജ്
*പൊതു ജല സ്ത്രോതസുകൾ ഉത്തരവാദപ്പെട്ടവർ കൃത്യമായ ഇടവേളകളിൽ ക്ലോറിനേറ്റ് ചെയ്യണം *ആശുപത്രികളിൽ പ്രത്യേക ഫീവർ ക്ലിനിക്കുകൾ ആരംഭിക്കും ഉഷ്ണ തരംഗവും തുടർന്നുള്ള വേനൽ മഴയും കാരണം വിവിധതരം പകർച്ചപ്പനികൾ ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ എല്ലാ വകുപ്പുകളും സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ശുചീകരണ പ്രവർത്തനങ്ങൾ തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കൃത്യമായി നടത്തണം. പൊതുതാമസ ഇടങ്ങൾ, ഹോസ്റ്റലുകൾ എന്നിവിടങ്ങളിൽ കേരള പൊതുജനാരോഗ്യ നിയമമനുസരിച്ച് ശുചീകരണമുറപ്പാക്കണം. കിണറുകൾ, കുടിവെള്ള സ്ത്രോതസുകൾ എന്നിവ ശുചീകരിക്കണം. ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ശക്തമാക്കും. സ്കൂളുകളിലെ വെള്ളം Read More…