ശബരിമലയില്‍ ദര്‍ശനം നടത്തി നടന് ദിലീപ്. ഇന്ന് രാവിലെയാണ് ദിലീപും സംഘവും സന്നിധാനത്ത് എത്തിയത്. മാനേജര്‍ വെങ്കി, സുഹൃത്ത് ശരത് എന്നിവരാണ് ദിലീപിനൊപ്പം ഉണ്ടായിരുന്നത്. സന്നിധാനത്ത് ഏറെ നേരം ചിലവഴിച്ച ദിലീപ് മേല്‍ശാന്തിയില്‍ നിന്ന് പ്രസാദവും വാങ്ങിയാണ് മലയിറങ്ങിയത്.
Related Articles
ചാവക്കാട് മണത്തലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം
ചാവക്കാട് മണത്തലയിൽ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. ഒരു സ്ത്രീ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്ക്. ഏങ്ങണ്ടിയൂർ സ്വദേശി ബൈജു (45) ഇയാളുടെ ഭാര്യ സഹോദരി സീമ വട്ടേക്കാട് സ്വദേശി സുദീർ എന്നിവർക്കാണ് പരിക്കേറ്റത്. ഇന്ന് ഉച്ചക്ക് 12 മണിയോടെ മണത്തല ജുമാ മസ്ജിദ് മുൻപിൽ വെച്ചായിരുന്നു അപകടം. പരിക്കേറ്റ മൂന്ന് പേരെയും ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചു
സിപിഐ എം മുൻ സംസ്ഥാന സെക്രട്ടറിയും പൊളിറ്റ് ബ്യൂറോ അംഗവുമായ കോടിയേരി ബാലകൃഷ്ണൻന്തരിച്ചു. 69 വയസായിരുന്നു. ക്യാൻസർ ബാധിച്ച് ചെന്നൈ അപ്പോളോ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് ആരോഗ്യ സ്ഥിതി വളരെ മോശമായിരുന്നു. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് അദ്ദേഹം അടുത്തിടെ സിപിഐ എം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞിരുന്നു.
ഹൈദരാബാദ് കൂട്ടബലാത്സംഗക്കേസ്: എഐഎംഐഎം എംഎല്‍എയുടെ മകനടക്കം ആറുപേർ പോലീസ് പിടിയിൽ
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കാറിനുള്ളില്‍ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ എഐഎംഐഎം എംഎല്‍എയുടെ മകന് അടക്കമുള്ളവര്‍ അറസ്റ്റിലായി. കഴിഞ്ഞ ദിവസം രണ്ടുപേര്‍കൂടി അറസ്റ്റിലായതോടെ കേസില്‍ ഉള്‍പ്പെട്ട ആറുപേരും പിടിയിലായതായി പോലീസ് പറഞ്ഞു. പിടിയിലായവരില്‍ അഞ്ചുപേര്‍ പ്രായപൂര്‍ത്തി ആകാത്തവരാണ്. സദുദീന്‍ മാലിക്ക് (18) ആണ് അറസ്റ്റിലായ പ്രായപൂര്‍ത്തിയായ ആള്. പ്രായപൂര്‍ത്തി ആകാത്തവരില്‍ ഒരാള്‍ എഐഎംഐഎം എംഎല്‍എയുടെ മകനും മറ്റൊരാള്‍ എംഎല്‍എയുടെ ബന്ധുവുമാണെന്നാണ് പുറത്തുവരുന്ന വിവരം. അറസ്റ്റിലായ അഞ്ചു പേര്‍ക്കുമെതിരെ കൂട്ടബലാത്സംഗത്തിനും എംഎല്‍എയുടെ മകനെതിരെ പ്രായപൂര്‍ത്തി ആകാത്തവര്‍ക്കെതിരായ ലൈംഗിക പീഡനത്തിനുമാണ് കേസെടുത്തിട്ടുള്ളത്. മേയ് More..