ഗുരുവായൂർ ഏകാദശി ഡിസംബർ 4ന് തന്നെ എന്ന് ഗുരുവായൂർ ക്ഷേത്രം ദേശത്തെ ആസ്ഥാന പാരമ്പര്യ ജോതിഷി എം. ആർ. രമേഷ് പണിക്കർ. ഇതു സംബന്ധിച്ച അപേക്ഷ ദേവസ്വം ചെയർമാൻ ഡോ വി.കെ.വിജയന് കൈമാറി.
2022 വർഷത്തിലെ ഗുരുവായൂർ ശ്രീ കൃഷ്ണക്ഷേത്രത്തിലെ ഏകാദശി ആചരിക്കേണ്ടത് ഡിസംബർ നാലാം തിയ്യതി ഞായറാഴ്ചയാണ് എന്ന് ജ്യോതിഷ വിദഗ്ദർ അഭിപ്രായപ്പെടുന്നു. കേരളത്തിലെ എല്ലാ കലണ്ടറുകളിലും പഞ്ചാംഗങ്ങളിലും ഗുരുവായൂർ ഏകാദശി ഡിസംബർ 4 നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ ഗുരുവായൂർ ദേവസ്വം കലണ്ടറുകളിൽ ഏകാദശി 3-ാം തിയ്യതി എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എന്നാൽ വിശേഷ ദിവസത്തിൽ 4-ാം തിയ്യതി എന്നും എഴുതി കാണുന്നു.
ഡിസംബർ 3-ാം തിയ്യതി ഉദയത്തിന് മുമ്പ് 2 നാഴിക 11 വിനാഴിക ദശമിയുള്ളതിനാൽ അന്നത്തെ ഏകാദശിക്ക് അരുണോദയസ്പർശം കാണുന്നു. അതുകൊണ്ട് ആ ദിവസം ഏകാദശി ആചരിക്കുന്നത് ആചാര വിരുദ്ധവും ഭക്തന്മാർക്ക് ഭാവിയിൽ ദോഷം വരുത്തുന്നതുമാകുന്നു എന്ന് എം. ആർ. രമേഷ് പണിക്കർ ചെയർമാന് നൽകിയ കത്തിൽ അറിയിച്ചു.
കത്തിൻ്റെ പൂർണ രൂപം വായിക്കാം
