Kerala

കോവളം ബൈക്ക് റേസിങ് അപകടം: പരുക്കേറ്റ യുവാവും മരിച്ചു

തിരുവനന്തപുരം∙ കോവളത്ത് ബൈക്ക് റേസിങ്ങിനിടെ ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന ബൈക്ക് യാത്രികനും മരിച്ചു. പൊട്ടക്കുഴി സ്വദേശി അരവിന്ദ് (25) ആണ് മരിച്ചത്. തിരുവല്ലം-കോവളം ബൈപ്പാസില്‍ ഞായറാഴ്ച രാവിലെയാണ് സംഭവം.

ബൈക്ക് ഇടിച്ച് വഴിയാത്രക്കാരിയായ സ്ത്രീ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു. വാഴമുട്ടം പനത്തുറ തുരുത്തിയിൽ കോളനിയിൽ സന്ധ്യ (54) ആണ് മരിച്ചത്. റേസിങ്ങിനിടെ, റോഡ് മുറിച്ചുകടക്കാൻ ശ്രമിച്ച സന്ധ്യയെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

അതേസമയം, അപകടം റേസിങ്ങിനിടെയാണെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. അപകടത്തെക്കുറിച്ച് മോട്ടര്‍ വാഹന വകുപ്പ് പ്രത്യേകം അന്വേഷിക്കും. കഴിഞ്ഞ ഒരുവര്‍ഷമായി മേഖലയില്‍ റേസിങ് നടക്കാറില്ലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.