ഇന്ത്യ ലോകത്തിന്റെ തന്നെ മാതൃകയെന്ന് രാഷ്‌ട്രപതി ദ്രൗപതി മുർമു. ഇന്ത്യ ആത്മവിശ്വാസത്തിന്റെ പരകോടിയിലാണ്. പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി.പുതിയ രാഷ്ടപതിയുടെ ആദ്യ അഭിസംബോധനയാണ് നടന്നത്. ഇത് സന്തോഷ നിമിഷമെന്ന് ദ്രൗപതി മുർമു പറഞ്ഞു.
സ്വാതന്ത്ര്യത്തിന്റെ അമൃത കാലമാണിതെന്ന് ദ്രൗപതി മുർമു പറഞ്ഞു. പുതിയ ഇന്ത്യയുടെ നിർമ്മാണം, ആത്മനിർഭരമായ ഇന്ത്യയാണ് ലക്ഷ്യമെന്ന് രാഷ്‌ട്രപതി പറഞ്ഞു. ഇന്ത്യയുടെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞ് ആയിരിന്നു രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം.
ലോകത്ത് ഏറ്റവും വേഗത്തിൽ വളരുന്ന രാജ്യമാണ് ഇന്ത്യ. ജനങ്ങൾ ആഗ്രഹിച്ചത് സുസ്ഥിര ഭരണം അത് നടക്കുന്നു. അഴിമതി ഇല്ലാതാക്കാൻ നടപടി സ്വീകരിച്ചു. അഴിമതിക്കെതിരെ ശക്തമായ നിലപാട് എടുത്തു. ആദായ നികുതി നൽകുന്നവർ വർധിച്ചു. റിട്ടേൺ കൊടുത്താൽ ഉടൻ റീഫണ്ട്. ആധാർ ബന്ധിതമായതോടെ സേവനം അതിവേഗത്തിലായി.
ജമ്മുകശ്മീരിൽ സാഹചര്യം മെച്ചപ്പെട്ടു. അതിർത്തിയിൽ ഇന്ത്യ ശക്തമാണ്. അതിർത്തി ഗ്രാമങ്ങൾ കൂടുതൽ സുരക്ഷിതമാണ്. ആദിവാസി വിഭാഗത്തിന് ഏറെ പദ്ധതികൾ നടപ്പാക്കും.പിന്നാക്ക വിഭാഗത്തിന് ക്ഷേമ ബോർഡ് രൂപികരിക്കും. സ്ത്രീകൾക്ക് നിരവധി പദ്ധതികൾ കൊണ്ടുവരും. ഇപ്പോൾ സ്ത്രീ സുരക്ഷകൾ മുമ്പുള്ളതിനേക്കാൾ മെച്ചപ്പെട്ടു. സൈന്യത്തിൽ സ്ത്രീകളുടെ എണ്ണം കൂടിവരുന്നു. പെൺകുട്ടികളുടെ എണ്ണം ആശാവഹമായി കൂടി.രാഷ്‌ട്രപതി പറഞ്ഞു.