Kerala

സഞ്ചാരികളെ വരവേറ്റ് വയലട

കോഴിക്കോട് ജില്ലയിലെ ബാലുശ്ശേരി നിയോജകമണ്ഡലത്തിലെ മനോഹരമായ കൊടുമുടിയാണ് വയലട. ഇവിടെ എത്തിയാൽ മേഘങ്ങള്‍ക്ക് താഴെ വെള്ളത്താല്‍ ചുറ്റപ്പെട്ട ഹരിതഭൂമിയും കക്കയം ഡാം റിസര്‍വോയറിന്‍റെ മനോഹര കാഴ്ചകളും കാണാവുന്നതാണ്.

കോവിഡാനന്തരം പ്രാദേശിക ടൂറിസം മേഖലകള്‍ കേന്ദ്രീകരിച്ചുകൊണ്ട് സംസ്ഥാന ടൂറിസം വകുപ്പ് നടപ്പിലാക്കിയ മാര്‍ക്കറ്റിംഗ് പ്രവര്‍ത്തനങ്ങള്‍ വയലടയെ മറ്റ് ജില്ലകളില്‍ നിന്നുള്ള സഞ്ചാരികളുടെയും പ്രിയപ്പെട്ട സ്ഥലമാക്കി മാറ്റിയിട്ടുണ്ട്.

ഇപ്പോൾ ദിവസേന നിരവധിയാളുകളെത്തുന്ന മലബാറിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമാണ് വയലട. ഇവിടെ ടൂറിസം വകുപ്പ് നടപ്പിലാക്കുന്ന വികസന പദ്ധതികൾ പൂര്‍ത്തിയായിരിക്കുകയാണ്.

ഫുഡ്കോര്‍ട്ട്, കോഫിഷോപ്പ്, ശുചിമുറി, ഇരിപ്പിടങ്ങള്‍, ലാന്‍റ്സ്കേപ്പിംഗ്, ഫെസിലിറ്റേഷന്‍ സെന്‍റര്‍, വ്യൂ പോയിന്‍റ് എന്നിങ്ങനെ വയലട സഞ്ചാരികള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു.

Leave a Reply

Your email address will not be published.