ജില്ലാ പഞ്ചായത്ത് സെക്രട്ടറിയായി വിരമിച്ച കെ.ജി തിലകന് യാത്ര അയപ്പ് നൽകി. നിലവിൽ ഗ്രാമ വികസന വകുപ്പ് ജോയിന്റ് ഡെവലപ്പ്മെന്റ് കമ്മീഷണറാണ്. യാത്ര അയപ്പ് ചടങ്ങിൽ കളക്ടർ ഹരിതാ വി.കുമാർ പഞ്ചായത്ത് പ്രസിഡൻ്റ് പി കെ ഡേവിസ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
തളിക്കുളത്ത് കാറുകൾ കൂട്ടിയിടിച്ച് നാല് പേർക്ക് പരിക്ക്. നിലമ്പൂർ ചേനപുറം വീട്ടിൽ ജിനേഷ് (36), ഞാവകല മാരത്തർ ഷാജി (46), കാട്ടൂർ വീട്ടിൽ നെടുപുരക്കൽ വീട്ടിൽ മുഹമ്മദ്(53), എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ തൃശൂർ മദർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തളിക്കുളം ഹൈസ്കൂളിന് മുൻവശത്താണ് അപകടം.
കുന്നംകുളം നഗരത്തിൽ എല്ലായിടത്തും ദിശാബോർഡുകൾ സ്ഥാപിക്കാനും വൺവേ സംവിധാനം കാര്യക്ഷമമാക്കാൻ പ്രത്യേകം ബോർഡുകൾ വയ്ക്കാനും നഗരസഭ. ഗതാഗത പ്രശ്ന പരിഹാരത്തിനായി ചെയർപേഴ്സൺ സീതാ രവീന്ദ്രന്റെ നേതൃത്വത്തിൽ കോൺഫറൻസ് ഹാളിൽ ചേർന്ന അടിയന്തര യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമായത്. യാത്രക്കാരെ ബുദ്ധിമുട്ടിക്കുന്ന നടപടികൾ ഉണ്ടാകരുതെന്ന് ചെയർപേഴ്സൺ നിർദ്ദേശിച്ചു. നഗരത്തിലെ ഗതാഗതം സംബന്ധിച്ച് പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നഗരസഭ യോഗം ചേർന്നത്. ഗതാഗതനിയമം കൃത്യമായി പാലിക്കുമെന്നും ബസുകളുടെ അമിത വേഗത നിയന്ത്രിക്കുമെന്നും യോഗത്തിൽ ബസ് ഉടമകളും ജീവനക്കാരും നഗരസഭയ്ക്കും More..
ചാവക്കാട്: കടപ്പുറം അഴിമുഖത്ത് ഫൈബർ വള്ളം മറിഞ്ഞ് കാണാതായ 2 മത്സ്യത്തൊഴിലാളികൾക്കായി ഇന്ത്യൻ കോസ്റ്റ് ഗാർഡിന്റെ കപ്പൽ തിരച്ചിൽ നടത്തുന്നു. ഉടൻ ഒരു ഹെലികോപ്റ്ററും തിരച്ചിലിനായി എത്തും. തിരുവനന്തപുരം സ്വദേശികളായ മണിയൻ, ഗിൽബർട്ട് എന്നിവർക്കായ് തിരച്ചിൽ തുടരുന്നത്. ആഗസ്റ്റ് 1 വൈകീട്ട് 6 മണിയോടെയാണ് സംഭവം. നാല് തൊഴിലാളികൾ നീന്തിക്കയറിയിരുന്നു. സുനിൽ, വർഗീസ്, സെലസ്, സന്തോഷ് തുടങ്ങിയവരാണ് നീന്തിക്കയറിയത്