എല്‍.ഡി.ക്ലാര്‍ക്ക്, ലാസ്റ്റ് ഗ്രേഡ് സര്‍വന്റ്സ് തസ്തികകളുടെ സാധ്യതാപട്ടിക പ്രസിദ്ധീകരിക്കുന്നതിന് മുന്നോടിയായി സര്‍ട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിര്‍ദേശം. കഴിഞ്ഞ ആഴ്ചയാണ് ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ സാധ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പി.എസ്.സിയുടെ മെസേജ് ലഭിച്ചത്. സര്‍ട്ടിഫിക്കറ്റ് പരിശോധനകൂടി പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ജില്ലാതലത്തില്‍ റാങ്ക്ലിസ്റ്റ് പ്രസിദ്ധീകരിക്കുക
Related Articles
തീവ്രവാദ മയക്കുമരുന്ന് ബന്ധം; ഒന്നിലധികം സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി എൻഐഎ
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. വിവിധ സംസ്ഥാനങ്ങളിലായി 50 ലധികം സ്ഥലങ്ങളിലാണ് എന്‍ഐഎ ഉദ്യോഗസ്ഥര്‍ മിന്നല്‍ പരിശോധന നടത്തിയത്. രാജ്യത്തും വിദേശത്തുമുള്ള തീവ്രവാദികളും ഗുണ്ടാ സംഘങ്ങളും മയക്കുമരുന്ന് കടത്തുകാരും തമ്മിലുള്ള ബന്ധത്തെ കുറിച്ച് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. പഞ്ചാബ്, ഹരിയാന, രാജസ്ഥാൻ, ഡൽഹി-എൻസിആർ മേഖലകളിലാണ് റെയ്ഡ് നടത്തിയതെന്ന് വൃത്തങ്ങൾ അറിയിച്ചു. ഡ്രോൺ ഡെലിവറി കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞയാഴ്ച ജമ്മു കശ്മീരിലെ പൂഞ്ച് ജില്ല ഉൾപ്പെടെ ഒന്നിലധികം സ്ഥലങ്ങളിൽ എൻഐഎ പരിശോധന നടത്തിയിരുന്നു.
തിരുവനന്തപുരം കോർപറേഷനിൽ തെരുവുനായകൾക്ക് വാക്സിനേഷൻ തുടങ്ങി
നഗരസഭ എ.ബി.സി (അനിമൽ ബെർത്ത് കൺട്രോൾ) മോണിറ്ററിംഗ് കമ്മിറ്റി തീരുമാന പ്രകാരം നടത്തുന്ന തെരുവ് നായ്ക്കൾക്കുള്ള വാക്സിനേഷൻ കാമ്പെയിൻ ആരംഭിച്ചു. ആദ്യ ദിനത്തിൽ അമ്പലത്തറ വാർഡിൽ കണ്ടെത്തിയ 35 തെരുവുനായകൾക്ക് വാക്സിൻ നൽകി. രണ്ട് സ്ക്വാഡുകളാണ് ഇന്ന് വാക്സിനേഷൻ നടത്തിയത്. അമ്പലത്തറ കൗൺസിലർ സുലോചനൻ, വെറ്ററിനറി സർജൻമാരായ ഡോ. രാജേഷ് ഭാൻ, ഡോ. ആതിര എന്നിവർ വാക്സിനേഷന് നേതൃത്വം നൽകി. ഇന്ന് പുത്തൻപള്ളി വാർഡിൽ രാവിലെ 5 മുതൽ 7.30 വരെ വാക്സിനേഷൻ നടക്കും. ഒക്ടോബർ 1 More..
മേപ്പാടി പോളി ടെക്നിക്ക് വിദ്യാർത്ഥിയെ പേരാമ്പ്രയിൽ മർദിച്ചു
കോഴിക്കോട് പേരാമ്പ്രയിൽ പോളി ടെക്നിക്ക് വിദ്യാർത്ഥിക്കു നേരെ ആക്രമണം. മേപ്പാടി പോളിടെക്നിക് കോളേജ് വിദ്യാർത്ഥി അഭിനവിനാണ് മർദ്ദനമേറ്റത്. എസ്എഫ്ഐക്കാർ ഉൾപ്പെട്ട സംഘമാണ് ആക്രമിച്ചതെന്നാണ് പരാതി. പരിക്കേറ്റ വിദ്യാർത്ഥിയെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നേരത്തെ മേപ്പാടി പോളി ടെക്നിക് കോളേജിലുണ്ടായ അക്രമത്തിൽ എസ്എഫ്ഐ വനിതാ നേതാവിന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഇതിന് പിന്നാലെയാണ് മറ്റൊരു വിദ്യാർത്ഥിക്ക് നേരെകൂടി ആക്രമണമുണ്ടായത്. രണ്ട് ദിവസം മുൻപ് യൂണിയൻ തിരഞ്ഞെടുപ്പിനിടെയാണ് മേപ്പാടി പോളി ടെക്നിക്ക് കോളേജിൽ വിദ്യാർത്ഥി സംഘർഷമുണ്ടായത്. കോളേജിലെത്തിയ എസ്എഫ്ഐ More..