ദക്ഷിണ കൊറിയയില്‍ തലസ്ഥാന നഗരമായ സോളില്‍ ഹാലോവിന്‍ ആഘോഷങ്ങൾക്കിടെ വൻദുരന്തം. തിക്കിലും തിരക്കിലും പെട്ട് 151 ഓളം പേർ മരണപ്പെട്ടു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. 19 പേരുടെ നില ഗുരുതരം. മരിച്ചവരില്‍ ഏറെയും ചെറുപ്പക്കാർ.
ഹാലോവിന്‍ ആഘോഷങ്ങള്‍ക്കായി ഒരു ലക്ഷത്തോളം പേരായിരുന്നു തലസ്ഥാന നഗരമായ സോളില്‍ തടിച്ചുകൂടിയിരുന്നത്. സോളിലെ ഇറ്റാവോണ്‍ ജില്ലയില്‍ ഇന്നലെ രാത്രി പത്തരയോടെയാണ് ദുരന്തത്തിന് കാരണമായ അപകടമുണ്ടായത്. ഹാമില്‍ട്ടന്‍ ഹോട്ടലിനു സമീപം ആഘോഷത്തിനായി തടിച്ചുകൂടിയവരാണ് അപകടത്തില്‍പെട്ടത്.
ദക്ഷിണ കൊറിയന്‍ തലസ്ഥാനത്ത് ഹാലോവീന്‍ ആഘോഷിക്കുന്നവരുടെ ജനപ്രിയ സ്ഥലമാണ് ഇറ്റിയാവന്‍. ചെറിയ പാതയിലൂടെ അമിതമായി ആളുകള്‍ പ്രവേശിച്ചതാണ് പലരുടേയും മരണത്തിന് ഇടയാക്കിയത്. ഒരു ലക്ഷത്തോളം പേര്‍ സ്ഥലത്തുണ്ടായിരുന്നു.
ദുരന്ത സ്ഥലത്തേക്ക് പ്രാഥമിക ശുശ്രൂഷാ സംഘങ്ങളെ അയക്കാനും പരുക്കേറ്റവര്‍ക്ക് ആശുപത്രി കിടക്കകള്‍ വേഗത്തില്‍ ഒരുക്കാനും പ്രസിഡന്റ് യൂന്‍ സുക്-യോള്‍ ഉത്തരവിട്ടു. 2020ല്‍ കൊവിഡ് വ്യാപിച്ചതിന് ശേഷമുള്ള ആദ്യ വലിയ ആഘോഷമാണ് സിയോളില്‍ നടന്നത്. സംഭവത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ അന്വേഷിച്ചുവരികയാണെന്ന് പൊലീസ് അറിയിച്ചു.