മമ്മിയൂർ കളരിയിൽ ആയുധാഭ്യാസത്തോടു കൂടി വിജയദശമി ആഘോഷിച്ചു. പുതിയ കളരി ക്ലാസ്സുകൾ ആരംഭിച്ചു. കളരി ഗുരുക്കൾ അഡ്വ. രമേഷ് പണിക്കർ. രാജേഷ്, രഘു ലേഷ്, ശ്രീഹരി, ഹരികൃഷ്ണൻ എന്നിവരുടെ നേതൃത്തത്തിലാണ് കളരിപ്പയറ്റ് പ്രദർശനം നടന്നത്.
ഓട്ടോതൊഴിലാളികളുടെ സഹകരണത്തോടെ നേരിട്ട് റേഷന്‍ എത്തിക്കുന്ന പദ്ധതിയാണ് ഒപ്പം അതിദാരിദ്ര നിര്‍മ്മാര്‍ജ്ജനം എന്ന സംസ്ഥാന സര്‍ക്കാരിന്റെ കാഴ്ച്ചപ്പാട് ഉള്‍ക്കൊണ്ട് പൊതുവിതരണ ഉപഭോക്തൃകാര്യ വകുപ്പ് നടപ്പിലാക്കുന്ന ഒപ്പം പദ്ധതിയ്ക്ക് ഇരിങ്ങാലക്കുടയില്‍ തുടക്കമായി. റേഷന്‍ കടയില്‍ നേരിട്ടെത്തി റേഷന്‍ കൈപ്പറ്റാന്‍ സാധിക്കാത്ത അതിദരിദ്രരായ കാര്‍ഡുടമകള്‍ക്ക് അവരുടെ വീട്ടിലേക്ക് നാട്ടിലെ ഓട്ടോതൊഴിലാളികളുടെ സഹകരണത്തോടെ നേരിട്ട് റേഷന്‍ എത്തിക്കുന്ന പദ്ധതിയാണ് ഒപ്പം. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ ഓഫീസിന് സമീപത്തുള്ള 38-ാം നമ്പര്‍ റേഷന്‍കടയുടെ പരിസരത്ത് നടന്ന ചടങ്ങില്‍ പദ്ധതിയുടെ മുകുന്ദപുരം താലൂക്ക്തല ഉദ്ഘാടനം ഉന്നത More..
ഗാന രചയിതാവും യുവ കലാസാഹിതി, ഇപ്റ്റ പ്രവർത്തകനുമായിരുന്ന എൻ.പി പ്രഭാകരൻ (75) നിര്യാതനായി. കാലിക്കറ്റ് സർവകലായിലെ റിട്ട. ഉദ്യോഗസ്ഥനാണ്. കോഴിക്കോട് നിന്നും തിരുവനന്തപുരത്തേക്കുള്ള തിരുവനന്തപുരം എക്സപ്രസിലെ യാത്രക്കിടയിൽ ട്രെിയിനിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് ആർ.പി.എഫിൻ്റെ നേതൃത്വത്തിൽ ഒല്ലൂർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ നിർത്തി തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.വ്യാഴാഴ്ച രാത്രി 10.30 ഓടെയാണ് സംഭവം. മൃതദേഹം കോട്ടയത്തുള്ള തറവാട്ടിലേക്ക് കൊണ്ടുപോയി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് തിരുവഞ്ചൂരിലെ കുടുംബ ശ്മശാനത്തിൽ നടക്കും. ഭാര്യ: More..
ആമ്പല്ലൂർ പാലപ്പിള്ളി പിള്ളത്തോടിന് സമീപം കാട്ടാനക്കൂട്ടം ഇറങ്ങി. തിങ്കളാഴ്ച രാവിലെ രണ്ട് കൂട്ടങ്ങളിലായി 30 ഓളം ആനകളാണ് പ്രദേശത്ത് ഇറങ്ങിയത്. പിള്ളത്തോടിന് സമീപത്തുള്ള റബ്ബർ തോട്ടത്തിലെത്തിയ ആനകൾ റോഡിൽ നിലയുറപ്പിച്ചതോടെ ഏറെ നേരം പാലപ്പിള്ളി റോഡിൽ വാഹന ഗതാഗതം തടസപ്പെട്ടു. ആനകളുടെ ആക്രമണം ഭയന്ന് വാഹനങ്ങൾ യാത്രക്കാർ മാറ്റിയിടുകയായിരുന്നു. റോഡ് മുറിച്ചുകടന്ന ആനകൾ വീണ്ടും റബ്ബർ തോട്ടത്തിൽ തമ്പടിക്കുകയായിരുന്നു. പിന്നീട് വനപാലകരും തോട്ടം തൊഴിലാളികളും ചേർന്ന് ആനക്കൂട്ടത്തെ കാട്ടിലേക്ക് തുരത്തി.