ഭാഗം 2
ചരിത്രവഴിയിലൂടെ തൃശൂർ ജില്ലാ,
റിതിക് ടി
ചരിത്ര സ്മാരകങ്ങളടെ അതിശയിപ്പിക്കുന്ന ശേഖരങ്ങളാലും അവയുടെ പുനർനിർമിതിക്കളാലും സമ്പന്നമാണ് പാലയൂർ പള്ളി. എ.ഡി. 52ൽ മാർതോമാസ്ലീഹാ കൊടുങ്ങല്ലൂർ വഴി തന്റെ സ്വദേശക്കാരെ കാണുവാനും അവരോട് സുവിശേഷം പ്രസംഗിക്കാനും പാലയൂരിൽ കപ്പൽ ഇറങ്ങിയ ബോട്ടുകുളം ചരിത്രപ്രസിദ്ധമാണ്. കൊടുങ്ങല്ലൂർ മുതൽ പാലയൂർ വരെ നീണ്ടു കിടന്ന കായൽ വഴിയാണ് മാർതോമാസ്ലീഹാ പാലയൂരിലേക്ക് കപ്പൽമാർഗം സഞ്ചരിച്ച് എത്തുന്നത്.
ഇന്ന് കായൽ ഇല്ലാതായി എന്നിരുന്നാലും കായൽ വേർപ്പെട്ട് ചെറിയ കുളമായി മാറിയ ബോട്ടുകുളം കാലത്തെ അതിജീവിച്ച് ഒരു സ്‌മാരകമായി നിലകൊള്ളുന്നുണ്ട്. പുജ്യമായി സംരക്ഷിച്ചു വരുന്ന ബോട്ടുകുളം
നമ്മേ ചരിത്രകല സ്മൃതികളിലേക്ക് തള്ളിവിടും. ഒരു കാലത്ത് ചാവക്കാട് വരെ കടൽ ആയിരുന്നു എന്നതിൻ്റെ തെളിവ് കൂടിയാണ് ബോട്ടുകുളം.
പള്ളിക്ക് മുൻവശത്തു നിന്ന് പടിഞ്ഞാറേക്ക് നടന്നാൽ. ചെറിയ പോക്കറ്റ് റോഡ് മുറിച്ച് നമ്മൾ നടന്ന് എത്തുന്നത് ബോട്ടുകുളം സംരക്ഷിക്കപ്പെട്ടിരിക്കുന്ന കോമ്പൗണ്ടില്ലേക്കാണ്.
ബോട്ടുകുളം പള്ളി കൃത്യമായി സംരക്ഷിച്ച് വരുന്നുണ്ട്. അതിൻ്റെ പ്രതീകമായി തോമാസ്ലീഹ ബോട്ടിൽ വരുന്ന മനോഹര ശിൽപം ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.
കപ്പലും കപ്പലിൽ നിൽക്കുന്ന തോമാസ്ലീഹയും എല്ലാ വിശ്വാസികളെയും ചരിത്രാതീതകാലത്തെക്ക് കൂട്ടികൊണ്ട് പോകും. ബോട്ടുകുളം കോമ്പൗണിൽ തന്നെ 45 അടി ഉയരം വരുന്ന ലോകത്തിലെ ഏറ്റവും വലിയ മാർതോമാ ശിൽപം മറ്റൊരു സവിശേഷതയാണ്.
ഇവയെല്ലാം ലോക ടൂറിസം ഭൂപടത്തിലെ തൃശൂരിൻ്റെ സ്ഥാനം ഊട്ടി ഉറപ്പിക്കുന്നു. ലോകരാജ്യങ്ങൾ താണ്ടി വരുന്ന വിശ്യാസികളുടെ മനസ്സു നിറയ്ക്കുന്ന കാഴ്ചകള്‍ ഇനിയുമുണ്ട് പാലയൂരിൽ.
തുടരും..
Great information