തൃശൂർ: വ്യത്യസ്തമേഖലകളിലെ വ്യക്തിത്വങ്ങളെയും, സംഭവങ്ങളെയും പരിചയപ്പെടുത്തി പംക്തികൾ ചെയ്യുന്നതിനെ ആധാരമാക്കി അഡ്വ.ഏ.ഡി.ബെന്നിക്ക് അക്ഷരായനം പുരസ്കാരം സമർപ്പിച്ചു. തൃശൂർ വിവേകോദയം സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന അക്ഷരായനം സപ്തമം ചടങ്ങിൽവെച്ചാണ് ഡോ.സി. രാവുണ്ണി, അഡ്വ.ഏ.ഡി.ബെന്നിയെ പുരസ്ക്കാരം നല്കി ആദരിച്ചത്. സാഹിത്യം, കല, രാഷ്ട്രീയം, നിയമം, ശാസ്ത്രം സംഭവങ്ങൾ എന്നീ വിഷയങ്ങളെ അധികരിച്ച് തൊള്ളായിരത്തിലധികം പംക്തികൾ ഇതിനോടകം ബെന്നിവക്കീൽ പ്രസിദ്ധീകരിച്ചു കഴിഞ്ഞിരിക്കുന്നു. വരും തലമുറക്ക് വിജ്ഞാനത്തിൻ്റെ വാതായനമാണ് ഇതിലൂടെ തുറന്നു വെച്ചിരിക്കുന്നതു്. ചടങ്ങിൻ്റെ ഉദ്ഘാടനം ഡോ.സാറാ ജോസഫ് നിർവ്വഹിച്ചു. കെ.എൻ.യശോധരൻ അദ്ധ്യക്ഷത വഹിച്ചു. ഡോ.ബെന്നി ജേക്കബ്, ഡോ.കെ.ധനലക്ഷ്മി, വി.യു.സുരേന്ദ്രൻ, പി.കെ.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.
Related Articles
എസ്എസ്എൽസി പരീക്ഷാ ഫലം നാളെ (മെയ് 8), ഹയർസെക്കൻഡറി – വിഎച്ച്എസ്ഇ പരീക്ഷാ ഫലം മറ്റന്നാൾ (മെയ് 9)*
2023-24 അക്കാദമിക വർഷത്തെ എസ്.എസ്.എൽ.സി./ റ്റി.എച്ച്.എസ്.എൽ.സി./ എ.എച്ച്.എസ്.എൽ.സി. പരീക്ഷാ ഫലപ്രഖ്യാപനം മെയ് 8ന് ഉച്ചയ്ക്ക് ശേഷം മൂന്നിനു നടക്കും. പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഫലം പ്രഖ്യാപിക്കും. കഴിഞ്ഞ വർഷം മെയ് 19 നാണ് ഫലപ്രഖ്യാപനം നടത്തിയത്. ഇത്തവണ പതിനൊന്ന് ദിവസം മുമ്പ് തന്നെ ഫലപ്രഖ്യാപനം നടത്തുകയാണ്. എസ്എസ്എൽസി പരീക്ഷാ ഫലം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, https://pareekshabhavan.kerala.gov.in എന്നീ വെബ്സൈറ്റുകളിലും PRD Live മൊബൈൽ ആപ്പിലും ലഭ്യമാകും. 2023-24 അക്കാദമിക വർഷത്തെ രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷാ ഫലപ്രഖ്യാപനവും വൊക്കേഷണൽ ഹയർ Read More…
ലോക്സഭാ തിരഞ്ഞെടുപ്പ് : വ്യാജ പ്രചാരണങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കും
ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തുന്നവർക്കെതിരെ നിയമ നടപടിയടക്കം സ്വീകരിക്കുമെന്ന് ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. ജില്ലകളിലെ തിരഞ്ഞെടുപ്പ് മുന്നൊരുക്കം സംബന്ധിച്ച് ജില്ലാ കളക്ടർമാരുമായി നടത്തിയ കൂടിക്കാഴ്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളിൽ തെറ്റിദ്ധാരണ ഉണ്ടാക്കുന്ന പ്രചാരണങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ച് നടത്തുന്നത് നിരീക്ഷിക്കാൻ ജില്ലകളിൽ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവ യഥാസമയം കണ്ടെത്തി റിപ്പോർട്ട് ചെയ്യുന്നതിനും നടപടിയെടുക്കുന്നതിനും ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. തിരഞ്ഞെടുപ്പിനുള്ള ജില്ലകളിലെ ക്രമീകരണങ്ങൾ പൂർണമാണ്. ഉദ്യോഗസ്ഥർക്കുള്ള പരിശീലന Read More…
കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് 60 ശതമാനം വരെ കുറക്കും: മന്ത്രി എം ബി രാജേഷ്
* പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും * വസ്തുനികുതി ഏപ്രിൽ 30നകം ഒടുക്കിയാൽ അഞ്ച് ശതമാനം റിബേറ്റ് കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് നിരക്കിൽ 60 ശതമാനം വരെ കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചതായി തദ്ദേശ സ്വയംഭരണ, എക്സൈസ് പാർലമെന്ററികാര്യ വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർദ്ധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്ക്വയർ മീറ്റർ മുതൽ 300 സ്ക്വയർ Read More…