Kerala Latest news

ഇന്നസെന്റ് അന്തരിച്ചു

കൊച്ചി ∙ ചലച്ചിത്ര നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസന്റ് (75) അന്തരിച്ചു. ഏതാനും ദിവസങ്ങളായി െകാച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മലയാള ചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യുടെ പ്രസിഡന്റായി ദീർഘകാലം സേവനമനുഷ്ഠിച്ചു. ഹാസ്യനടനും സ്വഭാവ നടനുമായി തിളങ്ങിയ ഇന്നസന്റ് മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഭാഷകളിലായി എഴുനൂറ്റൻ‌പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Kerala Latest news

സദാചാര പോലീസ് ചമഞ്ഞ് ബസ് ഡ്രൈവറെ കൊലപ്പെടുത്തിയ കേസ്

പ്രതികളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി സദാചാര പോലീസ് ചമഞ്ഞ് യുവാവിനെ വടി കൊണ്ടും കൈകൊണ്ടും അടിച്ചും കാലുകൊണ്ട് ചവിട്ടിയും ആന്തരാവയവങ്ങള്‍ക്ക് മാരകമായി പരിക്കേല്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതികളും കുറുമ്പിലാവ് വില്ലേജ് ചിറക്കല്‍ ദേശം സ്വദേശികളുമായ നെല്ലിപ്പറമ്പില്‍ രാധാകൃഷ്ണന്‍ മകന്‍ രാഹുല്‍ എൻ. ആര്‍ 34 വയസ്സ്, കറുപ്പം വീട്ടില്‍ അബ്ദുള്‍ ഖാദര്‍ മകന്‍ അമീര്‍ കെ.എ 30 വയസ്സ്, മച്ചിങ്ങല്‍ രാമചന്ദ്രന്‍‍ മകന്‍ അഭിലാഷ് 28 വയസ്സ്, മച്ചിങ്ങല്‍ അശോകന്‍ മകന്‍ ഡിനന്‍ എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷകള്‍ More..

Kerala

കർഷകനും ഇവിടെ ജീവിക്കാൻ അവകാശമുണ്ട്

ഒന്നാം വിളയുടെ നെല്ല് സപ്ലൈകോയ്ക്ക് അളന്നു നല്കി നാലു മാസം കഴിഞ്ഞിട്ടും ഇന്നും പണം കിട്ടാത്ത കർഷകർ ഒരുപാടുണ്ട്. ഇപ്പോൾ കേരള ബാങ്ക് വഴിയാണ് പണം കൊടുക്കുന്നത്. എന്നാൽ പലർക്കും ഈ ബാങ്കിൽ അക്കൗണ്ട് ഇല്ലാത്തവരുണ്ട്. അതിനുവേണ്ടി കർഷകർ അവിടെ അക്കൗണ്ട് തുടങ്ങുന്നതിനു വീണ്ടും പണം മുടക്കണം. അതും കടമായിട്ടാണ് പണം കൊടുക്കുന്നത്. എന്നാൽ ഏതൊരു വ്യക്തിയും ഏതൊരു ബാങ്കിന്റെയും SB/അക്കൗണ്ടിൽ പണം ഇട്ടാൽ ഒരു പരിധി കഴിഞ്ഞാൽ ആ കിടക്കുന്ന തുക എത്രയാണോ അതിനു ചെറിയ More..

accident Kerala Latest news Thrissur

കൈപ്പമംഗലം വഞ്ചിപ്പുര ബീച്ചില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്

കൈപ്പമംഗലം വഞ്ചിപ്പുര ബീച്ചില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്ക്.കയ്പമംഗലം വഞ്ചിപ്പുര ബീച്ചില്‍ ഇന്ന് പുലര്‍ച്ചെ രണ്ടരയോടെയായിരുന്നു അപകടം. മത്സ്യബന്ധനത്തിനു ശേഷം മീനുമായി കരയിലേയ്ക്ക് കയറുകയായിരുന്ന അയിരൂര്‍ ശ്രീ ആദിപരാശക്തി എന്ന ഫൈബര്‍ വള്ളമാണ് അപകടത്തില്‍പെട്ടത്. കരയോട് ചേര്‍ന്ന് തിരമാലയില്‍പെട്ട് മറിയുകയായിരുന്നു. വഞ്ചിപ്പുര സ്വദേശി കോഴിശേരി നകുല(55)നാണ് പരിക്കേറ്റത്, ഇയാളെ തൃശൂര്‍ മെഡിക്കല്‍ കോളേജാശുപത്രിയില്‍ പ്രവേശിപ്പിച്ചു. നകുലനുള്‍പ്പെടെ ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത് മറ്റുള്ളവര്‍ പരിക്കില്ലാതെ രക്ഷപ്പെട്ടു. വള്ളത്തിലുണ്ടായിരുന്ന മീനും വലയ്ക്കും എന്‍ജിനും നാശനഷ്ടമുണ്ട്.

Kerala Latest news

ഏഷ്യാനെറ്റ് ന്യൂസ് ഓഫിസിലെ എസ്എഫ്‌ഐ അതിക്രമം: പരോക്ഷമായി ന്യായീകരിച്ച് ഇ പി ജയരാജന്‍

ഏഷ്യാനെറ്റ് ന്യൂസിന്റെ കൊച്ചി ഓഫിസിലെ കൊച്ചി ഓഫിസിലെ എസ്എഫ്‌ഐ അതിക്രമത്തില്‍ വ്യാപക പ്രതിഷേധം നടക്കുന്നതിനിടെ അതിക്രമത്തെ പരോക്ഷമായി ന്യായീകരിച്ച് ഇ പി ജയരാജന്‍. വാര്‍ത്തയെന്ന പേരില്‍ നടക്കുന്നത് വ്യക്തിഹത്യയാണെന്ന് ഇ പി ജയരാജന്‍ കുറ്റപ്പെടുത്തി. എസ്എഫ്‌ഐ പ്രതിഷേധത്തെക്കുറിച്ച് അറിയില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ഏഷ്യാനെറ്റ് ഓഫിസിലേക്ക് ഇന്നലെ രാത്രിയാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അതിക്രമിച്ച് കയറിയത്. ഓഫിസിനുള്ളില്‍ ബാനര്‍ കെട്ടുകയും ജീവനക്കാരോട് മോശമായി പെരുമാറുകയും ചെയ്തു. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രസ് ക്ലബ് ഓഫ് ഇന്ത്യ More..

Kerala Latest news

കെഎസ്ആ‍ർടിസി കൺസഷൻ നിയന്ത്രണം വിദ്യാർത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനം: കെ സുരേന്ദ്രൻ

കെഎസ്ആ‍ർടിസി കൺസഷൻ നിയന്ത്രണം വിദ്യാർത്ഥികളുടെ നട്ടെല്ലൊടിക്കുന്ന തീരുമാനമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. പാവപ്പെട്ടവരോടുള്ള നീചമായ നടപടിയാണ് ഇത്. കൺസെഷനിൽ നിയന്ത്രണം കൊണ്ടുവരാനുള്ള തീരുമാനം പിൻവലിക്കണം. പെൻഷൻ വിതരണത്തിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാനുള്ള സമയം നീട്ടി നൽകണം. മുന്നറിയിപ്പില്ലാതെയുള്ള നടപടിയാണ് ഉണ്ടായതെന്നും കെ സുരേന്ദ്രൻ പറഞ്ഞു. അമിത് ഷായുടെ സന്ദർശനത്തെ സിപിഐഎം ഭയക്കുന്നുണ്ട്. പല ചോദ്യങ്ങൾക്കും ദേശീയ തലത്തിൽ മറുപടി പറയേണ്ടിവരും. അമിത് ഷാ വരുമ്പോൾ എല്ലാം തുറന്നുപറയുമെന്ന ഭയമാണ് സിപിഐഎമ്മിനെന്നും എം വി ​ഗോവിന്ദന് More..

Kerala Latest news

കെഎസ്ആർടിസിയിലെ വിദ്യാർഥി കൺസഷൻ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി

കെഎസ്ആർടിസിയിലെ വിദ്യാർഥി കൺസഷൻ പരിമിതപ്പെടുത്തിയതിനെ ന്യായീകരിച്ച് ഗതാഗതമന്ത്രി ആൻറണി രാജു രംഗത്ത്. അർഹരായവർക്ക് മാത്രം ഇളവ് കിട്ടും. പ്രായ പരിധി വെച്ചതിനും മന്ത്രി പിന്തുണ നൽകി. വിദ്യാർഥികൾക്ക് ആശങ്ക വേണ്ട. അൺ എയ്ഡഡ് സ്ഥാപനങ്ങളിൽ പഠിക്കുന്നവർക്ക് പുതിയ മാനദണ്ഡമനുസരിച്ച് 65 ശതമാനം കൺസഷൻ കിട്ടും.പ്രായപരിധി വച്ചതിനും കൃത്യമായ കാരണമുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഈവനിങ് ക്ലാസിൽ പഠിക്കുന്നവരും കൺസഷൻ ദുരുപയോഗം ചെയ്യുന്നത് തടയാനാണ് പ്രായപരിധി കൊണ്ടുവന്നതെന്നും അദ്ദേഹം പറഞ്ഞു. 25 വയസ്സിന് മുകളിൽ പ്രായമുള്ള വിദ്യാർഥികൾക്കും More..

Kerala Latest news

ഇ .പി. ജയരാജൻ ജാഥാ അം ഗമല്ല; അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും പങ്കെടുക്കാം; എം വി ഗോവിന്ദൻ

എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ സിപിഐഎമ്മിന്റെ പ്രതിരോധ ജാഥയിൽ പങ്കെടുക്കാത്തതിൽ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇ പി ജയരാജൻ ജാഥാ അം ഗമല്ല. അദ്ദേഹത്തിന് എപ്പോൾ വേണമെങ്കിലും ജാഥയിൽ പങ്കെടുക്കാം . ജാഥാ ലീഡറും ജാഥാ അം ഗങ്ങളും മാത്രമാണ് ഇവിടെ പ്രസം ഗിക്കുന്നത്. വിവാദങ്ങൾ പ്രശ്നമല്ലെന്നും ജനങ്ങൾ വിവാദങ്ങളൊന്നും ഗൗരവത്തോടെ കാണുന്നില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. എല്ലാ കളകളെയും പറിച്ചുനീക്കും. തെറ്റ് തിരുത്തി പാർട്ടി മുന്നോട്ടുപോകും. ജാഥയ്ക്ക് ആളെക്കൂട്ടാൻ More..

Kerala Latest news

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി തട്ടിപ്പ്; വിജിലന്‍സ് റിപ്പോര്‍ട്ടിന്മേല്‍ സര്‍ക്കാര്‍ തീരുമാനം ഉടനുണ്ടാകും

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി തട്ടിപ്പിലെ കൂടുതല്‍ ക്രമക്കേടുകള്‍ പുറത്തുവന്നേക്കും. വിജിലന്‍സിന്റെ പരിശോധനയില്‍ സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ വന്‍ തട്ടിപ്പുകളാണ് കണ്ടെത്തിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി മനോജ് എബ്രഹാം സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പിച്ചിട്ടുണ്ട്. വിജിലന്‍സ് മേധാവി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍ മേല്‍ സര്‍ക്കാര്‍ തീരുമാനം ഉണ്ടാവും. ദുരിതാശ്വാസം നല്‍കുന്നത് ആറുമാസത്തിലൊരിക്കല്‍ ഓഡിറ്റ് ചെയ്യാന്‍ കളക്ടറേറ്റുകള്‍ കേന്ദ്രീകരിച്ച് പ്രത്യേക സെല്‍ വേണമെന്ന് മനോജ് എബ്രഹാം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്.

Kerala Latest news

ട്രെയിൻ കിട്ടാൻ ബോംബ് ഭീഷണി; യാത്രക്കാരൻ ഷൊർണൂരിൽ പിടിയിൽ

സ്റ്റേഷൻ വിട്ട ട്രെയിനിൽ കയറാൻ ബോംബ് ഭീഷണി മുഴക്കിയ യാത്രക്കാരൻ അറസ്റ്റിൽ. പഞ്ചാബ് സ്വദേശി ജയ്സിംഗ് റാത്തറാണ് അറസ്റ്റിലായത്. രാജധാനി എക്സ്പ്രസ്സിൽ കയറാനാണ് യാത്രക്കാരൻ ബോംബ് ഭീഷണി മുഴക്കിയത്. എറണാകുളത്ത് നിന്നും ട്രെയിൻ പുറപ്പെട്ടപ്പോഴാണ് സംഭവം. ട്രെയിനിൽ കയറാൻ കഴിയാതെ വന്ന യാത്രക്കാരൻ ഭീഷണി മുഴക്കുകയായിരുന്നു. ഭീഷണിയെ തുടർന്ന് ഷൊർണൂരിൽ ട്രെയിൻ നിർത്തിയിട്ടു. ഭീഷണി മുഴക്കിയ യാത്രക്കാരൻ ഷൊർണൂരിലേക്ക് പുറപ്പെട്ടു. ഷൊർണൂരിൽ ബോംബ് സ്ക്വാഡ് പരിശോധന നടത്തുന്നതിനിടെ യാത്രക്കാരൻ ട്രെയിനിൽ കയറുകയായിരുന്നു.