Culture Kerala

മലയാറ്റൂർ തീർത്ഥാടനം: തിരക്ക് മുൻനിർത്തി ക്രമീകരണങ്ങൾ ഏർപ്പെടുത്തും

  മലയാറ്റൂർ: അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രത്തിലെ വിശുദ്ധ വാരത്തിനോട് അനുബന്ധിച്ച്  ജനത്തിരക്ക് പരിഗണിച്ച് ആവശ്യമായ  ക്രമീകരണങ്ങൾ ഒരുക്കാൻ  റോജി.എം.ജോൺ എം.എൽ.എയുടെയും ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിന്റെയും നേതൃത്വത്തിൽ നടന്ന അവലോകന യോഗത്തിൽ തിരുമാനം. എല്ലാ വകുപ്പുകളുയും ഏകോപനത്തോടെ പ്രവർത്തിച്ച് തീർത്ഥാടകർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കണമെന്ന് എം.എൽ.എ നിർദേശിച്ചു.  റോഡുകളുടെ അറ്റകുറ്റപ്പണിയും കാനകളിൽ സ്ലാബ് ഇടുന്ന പ്രവർത്തനങ്ങളും ദ്രുതഗതിയിൽ പൂർത്തിയാക്കണമെന്നും എം എൽ എ ആവശ്യപ്പെട്ടു. ജനത്തിരക്ക് മുന്നിൽക്കണ്ട് എല്ലാവിധ സജ്ജീകരണങ്ങളും സുരക്ഷാ ക്രമീകരണങ്ങളും ഏർപ്പെടുത്തണമെന്ന്  കളക്ടർ പറഞ്ഞു.   Read More…

Culture Kerala

രാജ്യാന്തര വനിത ചലച്ചിത്രമേള 13ന് സമാപിക്കും

കൊച്ചി: അഞ്ചാമത് രാജ്യാന്തര വനിത ചലച്ചിത്രമേള 13ന്  സമാപിക്കും.  സ്ത്രീകളെ എല്ലാ മേഖലയിലും മുന്നോട്ട് കൊണ്ടുവരാനും അവരുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കാനും ഉതകുന്ന തരത്തിലുള്ള സ്ത്രീപക്ഷ സിനിമകളാണ് മേളയിൽ പ്രദർശിപ്പിക്കുന്നത്. സവിത തീയേറ്ററിൽ ഇന്നു രാവിലെ 9.30 ന് മോസ്കോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2018 – ൽ പ്രദർശിപ്പിച്ച സുമിത്ര പെരീസ് സംവിധാനം ചെയ്ത ശ്രീലങ്കൻ മൂവി ‘ദ ട്രീ ഗോഡസ്സ് ’ , 9.45 ന് സംഗീത തിയേറ്ററിൽ ബെർലിൻ ഇൻ്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ 2022 – ൽ Read More…

Culture Kerala

വനിതാ ചലച്ചിത്ര മേള ശനിയാഴ്ച നടി ഉര്‍വശി ഉദ്ഘാടനം ചെയ്യും.

31 സിനിമകള്‍ പ്രദര്‍ശിപ്പിക്കും എറണാകുളം: കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി സംഘടിപ്പിക്കുന്ന അഞ്ചാമത് രാജ്യാന്തര വനിതാ ചലച്ചിത്രമേള ഫെബ്രുവരി 10 മുതല്‍ 13 വരെ  കൊച്ചിയില്‍ നടക്കും. മേളയുടെ ഉദ്ഘാടനം ഫെബ്രുവരി 10 ശനിയാഴ്ച വൈകിട്ട് ആറിന് സവിത തിയേറ്ററില്‍ നടക്കുന്ന ചടങ്ങില്‍ നടി ഉര്‍വശി നിര്‍വഹിക്കും.  സവിത, സംഗീത തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 31 സിനിമകള്‍ പ്രദര്‍ശിപ്പിക്കും. 28ാമത് ഐ.എഫ്.എഫ്.കെയില്‍ പ്രേക്ഷകപ്രീതി നേടിയ വനിതാ സംവിധായകരുടെ ചിത്രങ്ങളാണ് മേളയില്‍ പ്രദര്‍ശിപ്പിക്കുന്നത്.  ലോകസിനിമാ വിഭാഗത്തില്‍ 26 സിനിമകള്‍ Read More…

Culture India

അയോധ്യയില് ശ്രീരാം ലല്ലയുടെ പ്രാണപ്രതിഷ്ഠയില് പ്രധാനമന്ത്രി നടത്തിയ പ്രസംഗo.

സിയാവർ രാമചന്ദ്ര കി ജയ്. ആദരണീയനായ മഞ്ച്, എല്ലാ സന്യാസിമാരും ഋഷിമാരും, ഇവിടെ സന്നിഹിതരായ എല്ലാ രാമ ഭക്തരും ലോകത്തിന്റെ എല്ലാ കോണുകളിലുമുള്ള ഞങ്ങളുമായി ബന്ധപ്പെടുന്നു, നിങ്ങൾക്കെല്ലാവർക്കും രാമ-റാം അഭിവാദ്യങ്ങൾ. ഇന്ന് നമ്മുടെ രാമന് വന്നിരിക്കുന്നു! നൂറ്റാണ്ടുകളുടെ കാത്തിരിപ്പിനൊടുവിൽ നമ്മുടെ രാമൻ എത്തി. നൂറ്റാണ്ടുകളുടെ അഭൂതപൂർവമായ ക്ഷമ, എണ്ണമറ്റ ത്യാഗങ്ങൾ, ത്യാഗങ്ങൾ, തപസ്സ് എന്നിവയ്ക്ക് ശേഷം നമ്മുടെ ശ്രീരാമൻ വന്നിരിക്കുന്നു. ഈ ശുഭവേളയില് നിങ്ങള്ക്കെല്ലാവര്ക്കും എല്ലാ ദേശവാസികള്ക്കും അനേകം അഭിനന്ദനങ്ങള്. ദിവ്യബോധത്തിന്റെ സാക്ഷിയായി ഞാൻ ഇപ്പോൾ ശ്രീകോവിലിൽ Read More…

Culture India Kerala

അയോധ്യയിലേക്കുള്ള ഓണവില്ല് തൃശൂരിൽ എത്തുന്നു.

അയോധ്യയിലേക്കുള്ള ഓണവില്ല് തൃശൂരിൽ എത്തുന്നു.ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും പുറപ്പെട്ട ഓണവില്ല് ആണ് പ്രത്യേകം സജ്ജീകരിച്ച രഥത്തിൽ തൃശ്ശൂരിലെത്തുന്നത്. വൈകിട്ട് 4.30 ന് പൂങ്കുന്നം സീതാരാമസ്വാമി ക്ഷേത്രത്തിലാണ് ഓണവില്ലിന് സ്വീകരണം ഒരുക്കുന്നത്. അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കാൻ ‘ പ്രത്യേക ക്ഷണമുള്ള കല്യാൺ ഗ്രൂപ്പ് ചെയർമാൻ ഓണവില്ല് സ്വീകരിക്കും. തൃശ്ശൂരിലെ ഹൈന്ദവ സംഘടനകളും ശ്രീരാമ ഭക്തരും മറ്റെല്ലാവരും ചേർന്ന് ഓണവില്ലിനെഭക്ത്യാദരങ്ങളുടെ എതിരേൽക്കും. വനിതകളുടെ താലത്തോടെയുംവാദ്യഘോഷത്തോടെയും കൂടിയാവും പൂങ്കുന്നം ജംഗ്ഷനിൽ നിന്നും ഓണവില്ല് സ്വീകരിക്കുക.തുടർന്ന് ഘോഷയാത്രയായി ശ്രീസീതാരാമസ്വാമി ക്ഷേത്രത്തിൽ Read More…

Culture Kerala

ഗുരുവായൂർ ക്ഷേത്ര ഉൽസവം: നാട്ടുകാരുടെ പൊതുയോഗം ജനുവരി 10ന്

ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി നാട്ടുകാരുടെ പൊതുയോഗം ജനുവരി 10 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2:30 ന് ദേവസ്വം കാര്യാലയത്തിൽ ചേരും. ഭക്തജനങ്ങൾ കൃത്യ സമയത്തു തന്നെ എത്തിച്ചേർന്ന് ഉത്സവ വിജയത്തിനായി സഹകരിക്കണമെന്ന് ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ ഡോ.വി.കെ.വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും അഭ്യർത്ഥിച്ചു

Culture Kerala

തിരുവമ്പാടി വേല: വെടിക്കെട്ടിന്  അനുമതി

തൃശ്ശൂർ: തിരുവമ്പാടി വേലയോടനുബന്ധിച്ച് ജനുവരി 8 ന് വെടിക്കെട്ട് പൊതുപ്രദർശനം നടത്തുന്നതിന് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു. തൃശൂർ വില്ലേജ് സർവ്വെ നം.1437 ൽ ഉൾപ്പെട്ട സ്ഥലത്ത് ജനുവരി 8 ന് പുലർച്ചെ 12.45 മുതൽ 1.15 വരെയുള്ള സമയത്ത് പരമാവധി ആയിരം കിലോഗ്രാം, നിശ്ചിത മാനദണ്ഡങ്ങൾ പ്രകാരം അനുവദിച്ച രീതിയിലും വലിപ്പത്തിലും നിർമ്മിച്ചതും നിരോധിത രാസവസ്തുക്കൾ ചേർക്കാത്തതുമായ ഓലപ്പടക്കങ്ങൾ ഉൾപ്പെടെയുള്ള പെസോ (PESO) അംഗീകൃത നിർമ്മിത പടക്കങ്ങൾ മാത്രം ഉപയോഗിച്ച് വെടിക്കെട്ട് പൊതുപ്രദർശനത്തിന് തിരുവമ്പാടി ദേവസ്വം Read More…

Culture India

ഹൃദയത്തില് വികാരങ്ങള് നിറയ്ക്കാന് സാവസ്തിയുടെ ഭജന തുടരുന്നു: പ്രധാനമന്ത്രി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സവസ്തി മെഹുലിന്റെ ‘റാം ആയേംഗെ’ എന്ന ഭജന പങ്കുവെച്ചു. പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തു: “സ്വസ്തി ജിയുടെ ഈ സ്തുതിഗീതം കേട്ടുകഴിഞ്ഞാൽ, അത് വളരെക്കാലം ചെവിയിൽ പ്രതിധ്വനിക്കും. അത് കണ്ണുകളില് കണ്ണുനീര് നിറയ്ക്കുന്നു, മനസ്സ് വികാരങ്ങളാല് നിറയുന്നു. #ShriRamBhajan

Culture India Kerala

മുക്കാട്ടുകര സെന്റ് ജോർജ്ജ് പള്ളിയിൽ പിണ്ടി കുത്തി പെരുനാളിന്റെ ഭാഗമായി പിണ്ടി കുത്തി തെളിയിച്ചപ്പോൾ.

തൃശ്ശൂർ: മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ ദനഹാ തിരുനാൾ ആഘോഷിച്ചു. ഈശോയുടെ ജനനത്തിനു ശേഷമുള്ള ആദ്യ തിരുനാൾ. പിതാവും, പുത്രനും, പരിശുദ്ധാത്മാവും വെളിപ്പെടുന്ന അവസരം എന്ന മഹനീയ വിശ്വാസത്തിലൂന്നിയ ഈ വർഷത്തെ ദനഹാ തിരുനാളിനോട് അനുബന്ധിച്ച് മുക്കാട്ടുകര സെന്റ് ജോർജ്ജ് ദേവാലയത്തിൽ ദിവ്യകാരുണ്യ മാതൃകയിലാണ് പിണ്ടി തെളിയിച്ചത്. ഇടവക വികാരി റവ.ഫാ.പോൾ പിണ്ടിയാൻ, അസി.വികാരി റവ.ഫാ.പോൾ മുട്ടത്ത്, ഇടവക കൈക്കാരൻമാരായ കൊച്ചുവർക്കി തരകൻ, ജെൻസൻ ജോസ് കാക്കശ്ശേരി, സോജൻ മഞ്ഞില, വിൽസൻ പ്ലാക്കൽ, പ്രതിനിധി അംഗങ്ങൾ, കെ.സി.വൈ.എം. Read More…

Culture Education India Kerala

മാറുന്ന വിദ്യാഭ്യാസ സമ്പ്രദായത്തില്‍ പ്രധാന്യം കഴിവിന്: മന്ത്രി കെ. കൃഷ്ണന്‍കുട്ടി സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം തുടങ്ങി

മാറുന്ന വിദ്യാഭ്യാസ സമ്പ്രദായ രീതിയില്‍ യോഗ്യത എന്നതിലുപരി കഴിവിനാണ് പ്രാധാന്യമെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. സംസ്ഥാന ടെക്‌നിക്കല്‍ ഹൈസ്‌കൂള്‍ കലോത്സവം ചിറ്റൂര്‍ ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. കഴിവിനനുസരിച്ച് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് അധ്യാപകര്‍ തയ്യാറാവണം. വിദ്യാഭ്യാസ രംഗത്ത് ധാരാളം സാധ്യതകളുണ്ട്. പഠനം പൂര്‍ത്തിയാക്കി പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ജോലി ലഭിച്ചോ രക്ഷപ്പെട്ടോ എന്ന് ചിന്തിക്കേണ്ട ബാധ്യത അധ്യാപകര്‍ക്കുണ്ട്. വിദ്യാര്‍ത്ഥികളുടെ പേരില്‍ അധ്യാപകര്‍ അറിയപ്പെടുന്ന രീതിയിലേക്ക് അവരെ വളര്‍ത്തിയെടുക്കണം. ടെക്‌നിക്കല്‍ സ്‌കൂളുകളില്‍ ധാരാളം Read More…