Kerala News

പൂരം പ്രതിസന്ധിയില്ലാതെ നടത്തും – ബിജെപി

തൃശൂർ: പൂരം വെടിക്കെട്ടിന് പ്രതിസന്ധിയുണ്ടെന്ന പ്രചരണം അടിസ്ഥാന രഹിതമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ.കെ.കെ.അനീഷ് കുമാർ. വെടിമരുന്ന് സംഭരണശാലയും വെടിക്കെട്ട് നടക്കുന്ന സ്ഥലവും തമ്മിലുള്ള അകലത്തിന് പൊതുവായ മാർഗനിർദ്ദേശം നല്കുക മാത്രമാണ് കേന്ദ്രം ചെയ്തിട്ടുള്ളത്.പുറ്റിങ്ങൽ അപകടത്തിൻ്റെ പശ്ചാത്തലത്തിൽ വിദഗ്ധരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തയ്യാറാക്കിയ മാർഗനിർദ്ദേശങ്ങളാണിത്. അപകടകരമായ രീതിയിൽ സംഭരണശാലക്ക് തൊട്ടടുത്ത് വെടിക്കെട്ട് നടക്കുന്നയിടങ്ങളിൽ മനുഷ്യ ജീവൻ്റെ സുരക്ഷ ഉറപ്പു വരുത്തുകയാണ് ലക്ഷ്യം. മറിച്ചുള്ള പ്രചരണങ്ങൾ രാഷ്ട്രീയമായ ദുരുദ്ദേശത്തോടെയുള്ളതാണ്.തൃശൂർ പൂരത്തിൻ്റെ കാര്യത്തിൽ ഒരു പ്രതിസന്ധിയുമുണ്ടാകില്ല. പൂരത്തിന് വ്യവസ്ഥയിൽ ഇളവ് Read More…

India News

മദ്രസകളെ അടച്ചു പൂട്ടാൻ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്; സുപ്രീംകോടതിയുടെ സ്റ്റേ

ന്യൂഡൽഹി: ദേശീയ ബാലാവകാശ കമ്മീഷന്റെ നിർദ്ദേശപ്രകാരം, ആർടിഐ നിയമത്തിന് അനുസരിക്കാത്ത മദ്രസകൾ അടച്ചുപൂട്ടാനുണ്ടായ ഉത്തരവിനെ സുപ്രീംകോടതി സ്റ്റേ ചെയ്തു. എന്‍സിപിസിആറിന്റെ കത്തില്‍ നടപടിയെടുക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. എൻസിപിസിആറിന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ഉത്തരപ്രദേശ്, ത്രിപുര സർക്കാരുകൾ പുറപ്പെടുവിച്ച തുടർനിർദ്ദേശങ്ങളും സ്റ്റേ ചെയ്തു. യോഗ്യമായ അംഗീകാരം ലഭിക്കാത്ത മദ്രസകളിൽ പഠിക്കുന്ന വിദ്യാർത്ഥികളെ സർക്കാർ സ്കൂളുകളിലേക്ക് മാറ്റണമെന്ന ഉത്തരവിനെതിരെ ജം ഇയ്യത്തുല്‍ ഉലമ സുപ്രീംകോടതിയെ സമീപിച്ചതിനെത്തുടർന്ന്, സ്റ്റേ പ്രഖ്യാപിച്ച സുപ്രീംകോടതി, കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്ക് നോട്ടീസും അയച്ചു. മദ്രസകൾക്ക് ആര്‍ടിഇ അനുസരിച്ച് Read More…

Kerala News

കെ. മുരളീധരനെ ഒന്നിനും കൊള്ളാത്ത ആളായി കോണ്‍ഗ്രസ് അധഃപതിപ്പിച്ചെന്ന് കെ. സുരേന്ദ്രന്‍

ന്യൂഡൽഹി: കെ. മുരളീധരനെ ഒരു ഓട്ടമുക്കാലിനെ പോലെ ഒന്നിനും കൊള്ളാത്ത ആളായി കോണ്‍ഗ്രസ് അധഃപതിപ്പിച്ചിരിക്കുകയാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. സ്വന്തം വന്ദ്യമാതാവിനെ ഏറ്റവും മ്ലേച്ഛമായ രീതിയില്‍ ആക്ഷേപിച്ച ഒരു തലതിരിഞ്ഞ ചെറുപ്പക്കാരനുവേണ്ടി വോട്ട് പിടിക്കാന്‍ കെ. മുരളീധരന് പോകേണ്ടിവരുന്നുവെന്നത് ആത്മഹത്യാപരമായ നിലപാടാണ്. തന്റെ ആത്മാഭിമാനത്തിനേറ്റ മുറിവ് പത്മജ വേണുഗോപാല്‍ ഉയര്‍ന്നു നിന്ന് ചോദ്യം ചെയ്യുമ്പോള്‍ കുനിഞ്ഞ് അടിമയെ പോലെ നില്‍ക്കുകയാണ് കെ. മുരളീധരന്‍. തന്റെ പിതൃത്വത്തെ ചോദ്യം ചെയ്ത യൂത്ത് കോണ്‍ഗ്രസ് നേതാവിനോട് പത്മജ Read More…

Kerala News

എല്‍ഡിഎഫ് – യുഡിഎഫ് ഡീല്‍ ഇത്തവണ പൊളിയും: കെ. സുരേന്ദ്രന്‍

ന്യൂഡൽഹി: 2021ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട്ട് എല്‍ഡിഎഫിന്റെ വോട്ട് യുഡിഎഫിന് മറിച്ചു എന്ന ആരോപണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനോ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനോ പ്രതികരിക്കാന്‍ തയ്യാറാകാത്തത് വസ്തുതകളെ അംഗീകരിക്കലെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. മെട്രോമാന്‍ ഇ. ശ്രീധരനെതിരെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാഫി പറമ്പിലിന് എല്‍ഡിഎഫ് വോട്ട് മറിച്ചെന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത് അന്നത്തെ കോണ്‍ഗ്രസ് നേതാവ് കൂടിയായ ഇപ്പോഴത്തെ എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയാണ്. അന്നത്തെ ഡീലിനെക്കുറിച്ച് അറിയുന്ന നേതാവാണയളെന്നും സുരേന്ദ്രന്‍ ദല്‍ഹിയില്‍ പറഞ്ഞു. ഇത്ര Read More…

Kerala News

ബംഗാള്‍ ഉൾക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടു: ബുധനാഴ്ച ചുഴലിക്കാറ്റായി മാറും; കേരളത്തില്‍ ശക്തമായ മഴ സാധ്യത

തിരുവനന്തപുരം: ബംഗാള്‍ ഉൾക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന്റെ സ്വാധീനഫലമായി കേരളത്തിലെ എല്ലാ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. നേരത്തെ, ഒറ്റപ്പെട്ട രണ്ടു ജില്ലകളില്‍ മാത്രമാണ് ശക്തമായ മഴ ലഭിക്കുമെന്ന് പ്രവചിച്ചിരുന്നെങ്കിലും പുതുക്കിയ മുന്നറിയിപ്പില്‍ ആറു ജില്ലകളില്‍ കൂടി ശക്തമായ മഴയുടെ സാധ്യതക്കുള്ള മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജാഗ്രതയുടെ ഭാഗമായി പത്തനംതിട്ട, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസങ്ങളില്‍ പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ മാത്രമാണ്മുന്നറിയിപ്പ് ഉണ്ടായിരുന്നത്. എന്നാല്‍ ഇപ്പോള്‍ Read More…

Kerala News

ക്ഷേമ പെൻഷൻ അനുവദിച്ചു: ഈയാഴ്ച തന്നെ തുക കൈമാറുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ 62 ലക്ഷത്തോളം സാമൂഹിക സുരക്ഷ, ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കൾക്ക് ഒരു മാസത്തെ പെൻഷൻ അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു. 1600 രൂപ വീതം പെൻഷൻ ലഭിക്കുന്ന ഗുണഭോക്താക്കൾക്ക് ഈ ആഴ്ചയിൽതന്നെ തുക കൈമാറും. 26.62 ലക്ഷം പേർക്ക് തുക നേരിട്ട് ബാങ്ക് അക്കൗണ്ടിൽ ലഭിക്കും, ബാക്കിയുള്ളവർക്ക് സഹകരണ ബാങ്കുകൾ വഴി വീട്ടിലെത്തിച്ചുനൽകുമെന്ന് മന്ത്രി പറഞ്ഞു. സർക്കാർ സാമ്പത്തിക വെല്ലുവിളികളെ മറികടന്ന് പ്രതിമാസ ക്ഷേമപെൻഷൻ വിതരണം ഉറപ്പാക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്നും, കഴിഞ്ഞ ഓണത്തിനോടനുബന്ധിച്ച് മൂന്നു ഗഡു Read More…

Kerala News

കൈക്കൂലി വിവാദം: പ്രശാന്തനെ പിരിച്ചുവിടാന് ആരോഗ്യവകുപ്പ്, നിയമോപദേശം തേടി

തിരുവനന്തപുരം: എഡിഎം നവീൻ ബാബുവിന് കൈക്കൂലി നൽകിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്ന്, പരിയാരം മെഡിക്കൽ കോളേജിലെ ജീവനക്കാരൻ ടി.വി. പ്രശാന്തനെ പിരിച്ചുവിടാൻ ആരോഗ്യമന്ത്രാലയം . പ്രശാന്തൻ ഒരു കരാർ ജീവനക്കാരനാണെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. വിശദമായ അന്വേഷണം നടത്താൻ, അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ ഖോബ്രഗഡെ നാളെ കണ്ണൂരിലെത്തും. പ്രശാന്തനെ സർവീസിൽ നിന്നും പുറത്താക്കുന്നതിനായി സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്. നിയമപരമായി ഒരുവഴിയും ഉണ്ടാകാതിരിക്കാനാണ് ഈ നീക്കം. പ്രശാന്തൻ സർവീസിൽ തുടരേണ്ടതില്ല എന്നതാണ് സർക്കാരിന്റെ നിലപാടെന്ന് മന്ത്രി വ്യക്തമാക്കി. Read More…

Kerala News Politics

സോണിയ ഗാന്ധി പ്രിയങ്കയ്ക്കായി വയനാട്ടില്! രാഹുലിനും പ്രിയങ്കയ്ക്കും ഒപ്പം റോഡ് ഷോയ്ക്ക് എത്തുന്നു.

വയനാട്: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി, വയനാട്ടില് പ്രിയങ്ക ഗാന്ധിയുടെ കന്നി മത്സരത്തിന്റെ പ്രചാരണത്തിനായി കേരളത്തിലെത്തുന്നു. യുഡിഎഫ് സ്ഥാനാര്‍ത്ഥി പ്രിയങ്ക ഗാന്ധിക്കൊപ്പം സോണിയയും രാഹുലും ദിവസങ്ങള്‍ക്കുള്ളില് വയനാട്ടില് ഒരുമിച്ചെത്തും. പ്രിയങ്കയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണ ചടങ്ങിലും കല്പറ്റയില് നടക്കുന്ന റോഡ് ഷോയിലും സോണിയ ഗാന്ധിയുടെ സാന്നിധ്യം ഉണ്ടാകും. വയനാട്ടില് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്, രാഹുല്‍ ഗാന്ധി രാജിവെച്ച സ്ഥലത്ത് പ്രിയങ്കയാണ് ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകുന്നത്. വയനാട് ഉപതെരഞ്ഞെടുപ്പില് പ്രിയങ്കയുടെ പ്രധാന എതിരാളി സിപിഐയുടെ സത്യന്‍ മൊകേരിയും, ബിജെപിയുടെ Read More…

Economy India News

മണപ്പുറം ഫിനാൻസിന് കനത്ത തിരിച്ചടി: ആശിർവാദ് മൈക്രോ ഫിനാൻസിനെതിരായ RBI നടപടി ഓഹരിയിൽ പ്രതിഫലിച്ചു.

മുൻനിര ഗോൾഡ് ലോൺ കമ്പനിയുടെ ഓഹരി 15% ഇടിഞ്ഞു; ബ്രോക്കറേജ് സ്ഥാപനങ്ങൾ റേറ്റിങ് താഴ്ത്തി. രാജ്യത്തെ മുൻനിര ബാങ്കിതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മണപ്പുറം ഫിനാൻസിന് ഇന്ന് കനത്ത തിരിച്ചടിയാണ് നേരിടേണ്ടി വന്നത്. കമ്പനിയുടെ ഉപകമ്പനിയായ ആശിർവാദ് മൈക്രോ ഫിനാൻസിനെതിരെ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ മൂലം മണപ്പുറം ഫിനാൻസിന്റെ ഓഹരി വില 15% ഇടിഞ്ഞു. ഇതോടെ മുൻനിര ബ്രോക്കറേജ് സ്ഥാപനങ്ങൾ മണപ്പുറം ഫിനാൻസ് ഓഹരിയെ ഡൗൺഗ്രേഡ് ചെയ്തതും മറ്റൊരു പ്രതികൂല ഘടകമായി. അമിത പലിശ ഈടാക്കൽ, വായ്പ Read More…

Kerala News Politics

വയനാട്ടിലെ മത്സരം എന്‍ഡിഎയും യുഡിഎഫും തമ്മില്‍

പൊതുവിഷയങ്ങളില്‍ എല്‍ഡിഫ്-യുഡിഎഫ് ധാരണയുടെ പൊളിച്ചെഴുത്താവും നിയമസഭാ ഉപതെരഞ്ഞെടുപ്പ്: കെ.സുരേന്ദ്രന്‍ കോഴിക്കോട്: ബിജെപിയെ തോല്‍പ്പിക്കാന്‍ എല്ലാ തെരഞ്ഞെടുപ്പ് കാലത്തും കേരളത്തില്‍ എല്‍ഡിഎഫ്-യുഡിഎഫ് ധാരണ ഉണ്ടായിരുന്നവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. പാലക്കാട് മെട്രോമാന്‍ ഇ. ശ്രീധരനെ തോല്‍പിക്കാന്‍ എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വോട്ടുമറിച്ചെന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ.പി.സരിന്‍ പറഞ്ഞത് വസ്തുതയാണ്. നിലപാടില്‍ പിന്നീട് മലക്കംമറിഞ്ഞെങ്കിലും ഈ ധാരണ ഇല്ലാതാവുന്നില്ല. എന്നാല്‍ ഇത്തവണ അത്തരം ധാരണകള്‍ വിജയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. എല്ലാമേഖലയിലും ഈ പരസ്പര ധാരണയുണ്ട്. പാര്‍ട്ടി നവീന്‍ ബാബുവിന്റെ Read More…