Kerala Program

സംസ്ഥാന സ്‌കൂള്‍ കലോത്സവം : ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗം ഫസ്റ്റ് എ ഗ്രേഡ് എറണാകുളം ജില്ലാ ടീമിന് വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളിന്

വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളിന് കൊല്ലം: സംസ്ഥാന സ്‌കൂള്‍ കലോത്സവം ഹൈസ്‌കൂള്‍ വിഭാഗം കഥാപ്രസംഗം ഫസ്റ്റ് എ ഗ്രേഡ് എറണാകുളം ജില്ലാടീമിന്. വളയന്‍ചിറങ്ങര ഹയര്‍ സെക്കന്ററി സ്‌കൂളാണ് ജില്ലയ്ക്ക് വേണ്ടി ഇത് നേടിയത്. പത്താം ക്ലാസിലെ അദ്വൈത് എസ്. നായരും സംഘവും അവതരിപ്പിച്ച മഹാദാനം എന്ന കഥാപ്രസംഗത്തിനാണ് ഒന്നാം സ്ഥാനം. ആധുനിക യുഗത്തിലെ അവയവ കച്ചവടത്തിന്റെ അവിഹിത രീതികളെക്കുറിച്ച് കാരുണ്യത്തിന്റെ കണ്ണ് തുറപ്പിക്കുന്ന ഓര്‍മപ്പെടുത്തലോടെ, മരണശയ്യയില്‍ കിടന്ന കൗന്തേയന്റെ ദാനകര്‍മ ത്യാഗത്തിന്റെ പശ്ചാത്തലത്തില്‍ പാലാ നന്ദകുമാര്‍ രചിച്ച് Read More…

Education India Kerala Program

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാർടിക് വിജയവുമായി മാനസമീര

കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഹാർടിക് വിജയവുമായി (ചിത്രരചന – പെൻസിൽ , ജലച്ചായം, ഓയിൽ പെയിന്റ് ) ഹരിപ്പാട് ഗവ: ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ മാനസമീര

Culture Education India Kerala Program

കലോത്സവ വേദിയില്‍ പിറന്നത് പുതുചരിത്രം

ആശ്രാമം മൈതാനത്തെ മുഖ്യവേദിയില്‍ പുതുചരിത്രപിറവിയോടെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് തുടക്കമായി. ഉദ്ഘാടന ചടങ്ങിന് മുമ്പായി വേദിയില്‍ അരങ്ങേറിയത് പ്രദര്‍ശനഇനമായി നടത്തിയ ‘മംഗലംകളി’. ആദ്യമായാണ് കലോത്സവവേദിയിലേക്ക് അധികംപേരിലേക്ക് ഇനിയുമെത്താത്ത കലാരൂപം നിറവായത്. ഇത്തരം കലാരൂപങ്ങളെ വിസ്മൃതിയിലാഴാന്‍ അനുവദിക്കില്ലെന്ന സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിന്റെ ഭാഗമായാണ് സപ്തഭാഷാ സങ്കരഭൂമിയായ കാസര്‍ഗോഡിന്റെ തനതുഗോത്രകലയായ മംഗലം കളിക്ക് ഇടമൊരുക്കിയത്. ‘മംഗലംപൊര’ കളില്‍ കാതുകുത്ത്മംഗലം, തെരാണ്ടുമംഗലം, താലികെട്ട്മംഗലം തുടങ്ങിയ ചടങ്ങുകളിലാണ് ഈ കലാരൂപം അവതരിപ്പിക്കുന്നത്. മാവിലര്‍, കുറവര്‍, മലവെട്ടുവര്‍ സമുദായങ്ങളാണ് കലാരൂപം അവതരിപ്പിച്ചുപോരുന്നത്. വൃത്താകൃതിയില്‍ സ്ത്രീകളും Read More…

India Kerala Politics Program

മഹിളാ സം​ഗമത്തിന്റെ വൻവിജയം: മോദിയുടെ ​ഗ്യാരണ്ടിയിൽ ജനങ്ങളുടെ വിശ്വാസം: കെ.സുരേന്ദ്രൻ

മോദിയുടെ ​ഗ്യാരണ്ടിയിൽ സാധാരണക്കാർക്ക് വിശ്വാസമാണെന്നുള്ളതിന്റെ തെളിവാണ് തൃശ്ശൂരിൽ നടന്ന സ്ത്രീ ശക്തി മോദിക്കൊപ്പം എന്ന മഹിളാസം​ഗമത്തിന്റെ വൻവിജയമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. തൃശ്ശൂരിലെ നിഷ്പക്ഷമതികളായ സഹോദരിമാർ പ്രധാനമന്ത്രിയെ കാണാൻ എത്തി. തൊഴിലുറപ്പ് പദ്ധതിയിലെയും സഹകരണ ബാങ്കിലെയും ജീവനക്കാരെ നിർബന്ധിച്ച് കൊണ്ടു വരുന്ന സിപിഎമ്മിനെ പോലെയല്ല സ്വന്തം ഇഷ്ടത്തിനനുസരിച്ചാണ് സ്ത്രീകൾ പ്രധാനമന്ത്രിയെ കാണാൻ എത്തിയതെന്നും തൃശ്ശൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം ഇടത്-വലത് മുന്നണികളെ അങ്കലാപ്പിലാക്കിയിരിക്കുകയാണ്. അതുകൊണ്ടാണ് അവർ അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത്. വടക്കുംനാഥ Read More…

India Kerala Program

നടുവിലാലിൽ മേളവിസ്മയം തീർത്ത് കിഴക്കൂട്ട് അനിയൻമാരാരും സംഘവും.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശ്ശൂർ സന്ദർശനത്തിന്റെ ഭാഗമായി BJP യാണ് നടുവിലാലിൽ കേളി എന്ന പേരിൽ മേളവിസ്മയം ഒരുക്കിയത്.മേള കാരണവരായ കിഴക്കൂട്ട് അനിയൻ മാരാരുടെ നേതൃത്തതിൽ 101 വാദ്യകലാകാരന്മാരാണ് മേളത്തിൽ അണിനിരന്നത്. ബി. ഗോപാലകൃഷ്ണന്റെ നേതൃത്ത്വത്തിൽ BJP കൾച്ചറൽ സെൽ ഭാരവാഹികളായ MR രമേശൻ ,വിജയൻ മേപുറത്ത്, ശ്രീകുമാർ ആമ്പല്ലൂർ എന്നിവർ പങ്കെടുത്തു. BJP MP രാധാമോഹൻ അഗർവാൾ മോളക്കൂട്ടായ്മ ഉൽഘാടനം ചെയ്തു. BJP നേതാക്കളായ PK കൃഷ്ണദാസ് Kk അനീഷ് കുമാർ, നടൻ ദേവനും എന്നിവർ Read More…

India Kerala Politics Program

വനിതാ റാലിയോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില് ബി.ജെ.പിയുടെ പ്രചാരണത്തിന് തുടക്കം കുറിക്കും

തൃശൂര്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബി.ജെ.പിയുടെ പ്രചാരണത്തിന് ഔദ്യോഗിക തുടക്കം കുറിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തൃശൂരില് രണ്ട് ലക്ഷത്തിലധികം സ്ത്രീകളെ അഭിസംബോധന ചെയ്യും. സ്ത്രീ ശാക്തീകരണത്തോടുള്ള പാര്ട്ടിയുടെ പ്രതിബദ്ധത പ്രദര്ശിപ്പിക്കാനും വനിതാ സംവരണ ബില് അടുത്തിടെ പാസാക്കിയത് മുതലാക്കാനുമാണ് ‘സ്ത്രീശക്തി മോദിക്ക് ഒപ്പം’ (പ്രധാനമന്ത്രി മോദിക്കൊപ്പം സ്ത്രീകളെ ശാക്തീകരിക്കുക) എന്ന് പേരിട്ടിരിക്കുന്ന പരിപാടി ലക്ഷ്യമിടുന്നത്. അങ്കണവാടി ടീച്ചർമാർ, ആശാ വർക്കർമാർ, സംരംഭകർ, കലാകാരന്മാർ, ഗ്രാമീണ തൊഴിലാളികൾ, സാമൂഹിക പ്രവർത്തകർ തുടങ്ങി വൈവിധ്യമാർന്ന പശ്ചാത്തലങ്ങളിൽ നിന്നുള്ള സ്ത്രീകളെ Read More…

Kerala Program Security

മൂന്നിന് തൃശൂർ താലൂക്കിൽ പ്രാദേശിക അവധി.

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ തൃശൂർ താലൂക്ക് പരിധിയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. മുൻനിശ്ചയപ്രകാരമുള്ള പൊതുപരീക്ഷകൾക്കും കേന്ദ്ര-സംസ്ഥാന അർഥസക്കാർ സ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി നടത്തുന്ന പരീക്ഷകൾക്കും അവധി ബാധകമല്ല. ഈ അവധിക്ക് പകരമായി ഏതെങ്കിലും ശനിയാഴ്ച പ്രവർത്തി ദിവസമാക്കും.

Culture India Kerala Program

മെഗ തിരുമാതിര: ഉൽഘാടനം ഗോകുലം ഗോപാലൻ നിർവ്വഹിച്ചു.

Prof VT രമ. K K അനീഷ് കുമാർ മഹിള മോർച്ച നേതാക്കളായ ജാൻസി EP Dr.v. ആതിര രേണു സുരേഷ് എന്നിവർ പങ്കെടുത്തു. “വളരെ സൗഭാഗ്യമുള്ള ഈശ്വരീയ തിരുവാതിരക്കളി വടക്കുന്നാഥന്റെ തീരുമുറ്റത്ത് നടക്കുന്നതിൽ അതിയായ സന്തോഷമുണ്ടെന്നും സർവ്വേശ്വരൻ പരമശിവന്റെ അനുഗ്രഹം ഉണ്ടാകുമെന്നും ഗോകുലം ഗോപാലൻ മെഗാ തിരുവാതിര ഉൽഘാടനം ചെയ്തു കൊണ്ട് ആശംസിച്ചു .തുടർന്ന് ഗണേശസ്തുതിയും രാമായണം സുപ്രസിദ്ധം വാത്മീകി വിരചിതം ; പാൽക്കടൽ ചാടിക്കടന്ന് , ചാടി ഹനൂമാൻ എന്ന പാട്ടും, പന്നഗഭൂഷണൻ ദേവദേവൻ, Read More…

Kerala Program

നിരോധനം ഏർപ്പെടുത്തി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ  തേക്കിൻകാട് മൈതാനത്തെ പരിപാടിയുമായി ബന്ധപ്പെട്ട് സുരക്ഷ ഒരുക്കുന്നതിൻ്റെ ഭാഗമായി ജനുവരി മൂന്നിന് തൃശ്ശൂർ താലൂക്കിലും പ്രധാനമന്ത്രിയുടെ സന്ദർശന വഴിയിലും സ്വകാര്യ ഹെലികോപ്റ്ററുകൾ, മൈക്രോലൈറ്റ് എയർ ക്രാഫ്റ്റുകൾ, ഹാങ് ഗ്ലൈഡറുകൾ, റിമോട്ട് ഉപയോഗിച്ചുള്ള ഇലക്ട്രോണിക് കളിവസ്തുക്കൾ, ഹെലികാം തുടങ്ങിയവയുടെ ഉപയോഗം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവിട്ടു.

India Kerala Politics Program

തൃശൂര്‍ പൂരം അലങ്കോലമാക്കാനുള്ള ശ്രമത്തെ ചെറുക്കും-കെ.സുരേന്ദ്രന്‍

തൃശൂര്‍ : ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരം അലങ്കോലമാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഏതു നീക്കവും ശക്തമായി ചെറുത്തുതോല്‍പ്പിക്കുമെന്നും വിശ്വാസികളോടൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍. പാറമേക്കാവ് ദേവസ്വം ഓഫീസിലെത്തി പൂരം സംഘാടക സമിതി ഭാരവാഹികളെ സുരേന്ദ്രന്‍ സന്ദര്‍ശിച്ചു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.ബാലഗോപാല്‍, സെക്രട്ടറി രാജേഷ് പൊതുവാള്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സുരേന്ദ്രനെ സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്‌കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.