Kerala

അധ്യാപികയെ ശല്യം ചെയ്തയാളെ ശിക്ഷിച്ചു

പെരിങ്ങോട്ടുകുറിശ്ശിയിലെ സ്‌കൂള്‍ അധ്യാപികയെ ശല്യം ചെയ്ത കേസില്‍ മണ്ണൂര്‍, പടിഞ്ഞാറെക്കര പ്രകാശനെ(34) പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് നമ്പര്‍-രണ്ട് കോടതി നാലുമാസം തടവിനും 2000 രൂപ പിഴ അടയ്ക്കാനും പിഴ അടയ്ക്കാത്തപക്ഷം ഒരു മാസം തടവിനും ശിക്ഷിച്ചു. പിറകേ നടന്ന് അശ്ലീലമായി കമന്റടിച്ചതിനും ഫോണില്‍ വിളിച്ച് ശല്യം ചെയ്തതിനുമാണ് ശിക്ഷ. വിദ്യാര്‍ത്ഥികളില്‍ നിന്നും ഫോണ്‍ നമ്പര്‍ വാങ്ങി പല സമയങ്ങളിലും ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നു. പലതവണ പരാതിക്കാരിയും  വീട്ടുകാരും ഇടപെട്ട് പിന്‍ തിരിപ്പിക്കാന്‍ ശ്രമിച്ചിട്ടും പിന്‍ മാറാതെ വന്നപ്പോഴാണ് പരാതി കൊടുത്തത്. മങ്കര സബ് ഇന്‍സ്‌പെക്ടര്‍ അന്വേഷണം നടത്തിയ കേസില്‍ പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ വി.ജി ബിസി ഹാജരായി. പ്രോസിക്യൂഷന്‍ നടപടികള്‍ സി.പി.ഒ വാസുദേവന്‍ ഏകോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *