ആലത്തൂർ എൻഡിഎ സ്ഥാനാർത്ഥി സരസു ടീച്ചർ, നാളെ മുതൽ മണ്ഡലത്തിൽ സജീവമാകുo.

Estimated read time 1 min read

ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിക്ക് ഊഷ്മള സ്വീകരണം :
ബിജെപി ദേശീയ നേതൃത്വം ഇന്ന് പ്രഖ്യാപിച്ച ആലത്തൂർ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥിക്ക് ബിജെപി തൃശ്ശൂർ ജില്ലാ കമ്മിറ്റി ഓഫീസിൽ ഊഷ്മളമായ സ്വീകരണം നൽകി. ബിജെപി ഓഫീസിലെത്തിയ പ്രൊഫസർ സരസുവിനെ ബിജെപി ജില്ലാ പ്രസിഡൻറ് അഡ്വക്കേറ്റ് അനീഷ് കുമാർ, മേഖല പ്രഭാരി ഉണ്ണികൃഷ്ണൻ മാസ്റ്റർ ആലത്തൂർ ലോകസഭാ മണ്ഡലം ഭാരവാഹികളായ ഐ എൻ രാജേഷ് അനീഷ് ഇയ്യാൽ എന്നിവർ ചേർന്നു സ്വീകരിച്ചു.
അദ്ധ്യാപന ജീവിതത്തിൽ SFI എന്ന വിദ്ധ്യാർത്ഥി സംഘടയിൽ നിന്നും നേരിടേണ്ടി വന്ന അപമാനം കേരളം മറന്നിട്ടില്ല. പലക്കാട് വിക്ടോറിയ കോളേജ് പ്രിൻസിപ്പാൾ ആയിരുന്ന സരസു ടീച്ചറെ പാലക്കാട് ജില്ലയിലെ ആലത്തൂർ മണ്ഡലത്തിൽത്തന്നെ സ്ഥാനാർത്ഥിയായി BJP നിശ്ചയിച്ചത് ഏറെ രാഷ്ട്രീയ പ്രാധാന്യം ഉള്ള തീരുമാനമാണ്.
സ്വീകരണത്തിന് നന്ദി പറഞ്ഞ സരസു ടീച്ചർ, നാളെ മുതൽത്തന്നെ ആലത്തൂർ മണ്ഡലത്തിൽ സജീവമാകുമെന്ന് അറിയിച്ചു..
നാളെ മുതൽത്തന്നെ ടീച്ചറുടെ മണ്ഡലപര്യടനം ആരംഭിയ്ക്കുമെന്ന് NDA ഭാരവാഹികളും വ്യക്തയാക്കി. സ്ഥാനാർത്ഥി പ്രഖ്യാപനം നീണ്ടുപോയെങ്കിലും, പ്രാഥമിക ഇലക്ഷൻ പ്രവർത്തനങ്ങൾ ഒരു മാസം മുമ്പേ തുടങ്ങിയിരുന്നതായും BJP നേതാക്കൾ പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours