Kerala

ആലത്തൂർ ലോകസഭ മണ്ഡലം എൻഡിഎ സ്ഥാനാർത്ഥി ഡോ.ടി.എൻ. സരസു ആലത്തൂർ നിയോജക മണ്ഡലത്തിൽ പര്യടനം നടത്തി.


സ്ഥാനാർത്ഥിയെ ആവേശത്തോടെയാണ് ആലത്തൂർ നിയോജകമണ്ഡലത്തിലെ ജനങ്ങൾ സ്വീകരിച്ചത്. ആലത്തൂർ, വണ്ടാഴി സംഘടനാ മണ്ഡലങ്ങളിലെ പാണ്ടിയോട്, കയറാംകുളം, പുത്തൻതറ, കോളനിപാലം, നൊച്ചുള്ളിപാലം, എരിമയൂർ, ആലത്തൂർ, ചേരമംഗലം, ചിറ്റിലഞ്ചേരി, മുടപ്പല്ലൂർ, പാലക്കപറമ്പ്, നൈനാൻ കാട് കോളനി, വാൽകുളമ്പ് എന്നീ ഭാഗങ്ങളിലാണ് പര്യടനം നടത്തിയത്.
സംസ്ഥാന സമിതി അംഗം ലോകസഭ ഇൻ ചാർജർ അഡ്വ ബി ഗോപാലകൃഷ്ണൻ,സി.എസ് ദാസ്, സുമതി സുരേഷ്,ധന്യ രാമചന്ദ്രൻ, രാജേഷ് പുതുശ്ശേരി, എ. പ്രസന്നകുമാർ, കെ.കാർത്തികേയൻ എം.കെ ലോകനാഥൻ എന്നിവർ സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *