ഇൻഡി മുന്നണിയുടെ തകർച്ച NDA യ്ക്ക് റെക്കോർഡ് വിജയം സമ്മാനിക്കും – എം.ടി രമേശ്.

Estimated read time 1 min read

തൃശ്ശൂർ: നരേന്ദ്ര മോദിയെ തോൽപ്പിക്കാൻ തട്ടിക്കൂട്ടിയ ഇൻഡി സഖ്യം തമ്മിലടിച്ച് പിരിഞ്ഞത് 2024 ലെ തെരെഞ്ഞെടുപ്പിൽ NDA മുന്നണിയ്ക്ക് ചരിത്ര വിജയം സമ്മാനിക്കും. നിതീഷ് NDA യിൽ തിരിച്ചെത്തുകയും മമതയും കെജരിവാളും അഖിലേഷുമെല്ലാം ഒറ്റയ്ക്ക് മത്സരിക്കാൻ തീരുമാനിച്ചതോടെ ഇൻഡി സഖ്യം തത്വത്തിൽ ശിഥിലമായെന്നും തൃശ്ശൂർ ലോക്സഭാ മണ്ഡലം ശില്പശാല ഉദ്ഘാടനം ചെയ്യവേ എം.ടി രമേശ് പറഞ്ഞു.രാജ്യമാസകലം ആഞ്ഞടിക്കുന്ന നരേന്ദ്രമോദിയുടെ വികസന തരംഗത്തിൽ കേരളത്തിൽ നിന്നും പല സീറ്റുകളിലും NDA സഖ്യം വിജയിച്ച് കയറുമെന്നും അദ്ദേഹം പറഞ്ഞു. ശില്പശാലയിൽ ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ അധ്യക്ഷം വഹിച്ചു. ബിജെപി മേഖലാ പ്രസിഡൻ്റ് വി ഉണ്ണികൃഷ്ണൻ മാസ്റ്റർ, മേഖലാ സംഘടനാ സെക്രട്ടറി കെ.പി സുരേഷ്, ജില്ലാ ജനറൽ സെക്രട്ടറിമാരായ കെ.ആർ ഹരി, ജസ്റ്റിൻ ജേക്കബ് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ് എടുത്തു.

You May Also Like

More From Author

+ There are no comments

Add yours