എസ്.ടി മോർച്ച ജില്ലാ പ്രസിഡൻ്റിനെതിരെ കൊലവിളി പ്രസംഗം നടത്തിയ ചാലക്കുടി സിപിഎം ഏരിയ സെക്രട്ടറി അശോകനെതിരെ കേസ്സെടുക്കണം – അഡ്വ കെ.കെ അനീഷ്കുമാർ.

Estimated read time 0 min read

തൃശ്ശൂർ: പിണറായി സർക്കാരിനെതിരെ സമരം ചെയ്താൽ കൊന്ന് കളയുമെന്ന് ബിജെപി എസ്.ടി മോർച്ച തൃശ്ശൂർ ജില്ലാ പ്രസിഡൻ്റ് സിമിൽ ഗോപിക്കെതിരെ കൊലവിളി പ്രസംഗം നടത്തിയ സിപിഎം ചാലക്കുടി ഏരിയ സെക്രട്ടറി അശോകനെതിരെ കേസ്സെടുക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ ആവശ്യപ്പെട്ടു.അതിരപ്പിള്ളി മലക്കപ്പാറ വീരാൻ കുടി ഊരിലെ ഭൂസമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ സമരം ചെയ്തതിനാണ് സിമിൽ ഗോപിക്കെതിരായ വധഭീഷണി. ആദിവാസികളോടുള്ള സിപിഎം ജാതി വെറിയാണ് സിമിൽ ഗോപിക്കെതിരായ ഭീഷണിക്ക് ആധാരം. പിണറായി ഭരണത്തിൽ മധുവും വിശ്വനാഥനും ഉൾപ്പെടെയുള്ള ആദിവാസികൾ മൃഗീയമായി കൊലചെയ്യപ്പെട്ടിട്ടും സിപിഎം ഭീഷണി തുടരുകയാണ്. അധികാരമുപയോഗിച്ച് ആദിവാസി വിഭാഗത്തെ ഇല്ലായ്മ ചെയ്യാമെന്ന വ്യാമോഹം നടക്കാൻ പോകില്ലെന്നും സിപിഎം അക്രമത്തെ ചെറുക്കുമെന്നും അശോകനെതിരെ പോലീസ് കേസ് എടുത്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും അനീഷ് കുമാർ പറഞ്ഞു.

You May Also Like

More From Author

+ There are no comments

Add yours