തൃശൂർ: എയർ കണ്ടീഷനറിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂലവിധി. തൃശൂർ കൊപ്രക്കളം സ്വദേശി പുതിയവീട്ടിൽ അബൂബക്കർ പി.കെ. ഫയൽ ചെയ്ത ഹർജിയിലാണ് നാട്ടികയിലുള്ള അശ്വതി ഏജൻസീസ് ഉടമക്കെതിരെ ഇപ്രകാരം വിധിയായതു്. അബൂബക്കർ അശ്വതി ഏജൻസീസിൽ നിന്നും ഹെയർ കമ്പനിയുടെ എ സി വാങ്ങുകയായിരുന്നു. വാങ്ങി പത്ത് മാസം കഴിഞ്ഞപ്പോൾ എ സി യിൽ നിന്ന് തണവ് അനുഭവപ്പെടാത്ത അവസ്ഥ വന്നുചേർന്നു.അബൂബക്കർ പല തവണ പരാതിപ്പെട്ടുവെങ്കിലും ഫലമുണ്ടായില്ല. വാറണ്ടി വ്യവസ്ഥയിൽ കമ്പ്രസ്സർ മാറ്റി നൽകാമെന്നാണ് പറയുകയുണ്ടായതു്.അബൂബക്കറാകട്ടെ എ സി മാറ്റി നൽകണമെന്ന ഉറച്ച നിലപാടിലായിരുന്നു. നിവൃത്തിയില്ലാതെ അബൂബക്കർ ഉപഭോക്തൃകോടതിയെ സമീപിക്കുകയായിരുന്നു. തെളിവുകൾ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്, ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി എതിർകക്ഷിയുടെ അനുചിത ഇടപാടും സേവനത്തിലെ വീഴ്ചയും വിലയിരുത്തി ഹർജിക്കാരന് എ സിയുടെ വിലയായ 19000 രൂപയും നഷ്ടപരിഹാരവും ചിലവുമായി 10000 രൂപയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി വാദം നടത്തി.
Related Articles
കുറി കഴിഞ്ഞിട്ടും നിക്ഷേപം തിരികെ നൽകിയില്ല, നിക്ഷേപസംഖ്യ 60000 രൂപയും നഷ്ടം 30000 രൂപയും പലിശയും നൽകുവാൻ വിധി.
കുറി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകാതിരുന്നതിനെ ചോദ്യം ചെയ്തു് ഫയലാക്കിയ ഹർജിയിൽ പരാതിക്കാരിക്ക് അനുകൂല വിധി. തൃശൂർ അയ്യന്തോൾ സ്വദേശിനി കുണ്ടോളി വീട്ടിൽ നിധീന.കെ.എസ് ഫയൽ ചെയ്ത ഹർജിയിലാണ് തൃശൂർ പൂത്തോളിലുള്ള സബ്ബ് സ്ക്രൈബേർസ് ചിട്ട്സ് പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെ ഇപ്രകാരം വിധിയായതു്. നിധീന 150000 രൂപ സലയുള്ള കുറി വിളിച്ച് 60000 രൂപ നിക്ഷേപിച്ചിരുന്നു. നിക്ഷേപത്തിൻ്റെ പലിശ കൊണ്ട് കുറി വെച്ചുപോകുമെന്നാണ് എതിർകക്ഷി സ്ഥാപനം അറിയിച്ചിരുന്നത്. കുറിയുടെ കാലാവധി കഴിഞ്ഞിട്ടും നിക്ഷേപസംഖ്യ തിരികെ നൽകുകയുണ്ടായിട്ടില്ലാത്തതാകുന്നു. Read More…
കോടതി ഫീസ് പരിഷ്കരണം: സമതി പൊതുജനങ്ങളിൽനിന്ന് അഭിപ്രായം കേൾക്കുന്നു
സംസ്ഥാനത്തെ കോടതി ഫീസ് പരിഷ്കരണത്തെ സംബന്ധിച്ചു പരിശോധിച്ചു ശുപാർശ സമർപ്പിക്കുന്നതിനു രൂപീകരിച്ച ജസ്റ്റിസ്(റിട്ട.) വി.കെ. മോഹനൻ സമിതി, ഈ വിഷയത്തിൽ പൊതുജനങ്ങളിൽനിന്ന് അഭിപ്രായം കേൾക്കുന്നതിനായി മേഖലാതല ഹിയറിങ് നടത്തും. മൂന്നു മേഖലകളിലായി ജൂൺ 19 മുതൽ 22 വരെയാകും ഹിയറിങ്ങെന്ന് ജസ്റ്റിസ്(റിട്ട.) വി.കെ. മോഹനൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഉത്തര മേഖലാ ഹിയറിങ്ങിൽ കണ്ണൂർ, കാസർകോഡ് ജില്ലകളുടെ ഹിയറിങ് ജൂൺ 19നു കണ്ണൂർ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കും. കണ്ണൂർ ജില്ലയുടെ ഹിയറിങ് രാവിലെ 10 മുതൽ 12 വരെയും കാസർകോഡ് ജില്ലയുടേത് ഉച്ചയ്ക്കു രണ്ടു മുതൽ നാലു വരെയുമായിരിക്കും. മലപ്പുറം, കോഴിക്കോട് ജില്ലകളുടെ Read More…
ന്യൂനപക്ഷ വിഭാഗങ്ങളെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യം: മന്ത്രി കെ. രാജന്
തൃശ്ശൂർ: ന്യൂനപക്ഷ വിഭാഗങ്ങളെ ചേര്‍ത്തു പിടിച്ച് സമൂഹത്തിന്റെ മുഖ്യധാരയിലെത്തിക്കുകയാണ് സര്‍ക്കാര്‍ ലക്ഷ്യമെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്. തൃശ്ശൂര്‍ സെന്റ് മേരീസ് കോളേജ് ജൂബിലി ഹാളില്‍ നടന്ന സംസ്ഥാന ന്യൂനപക്ഷ കമ്മീഷന് ജില്ലാ സെമിനാര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മതന്യൂനപക്ഷ വിഭാഗങ്ങളെ പരസ്യമായി ആക്രമിക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആ അവസ്ഥ കേരളത്തിലില്ല. അതിനെ ചെറുത്തു നില്ക്കുന്ന സംസ്കാരമാണ് കേരളത്തിന്റേത്. പൗരത്വ ബില്ലിനെ ഏകകണ്ഠമായി എതിര്‍ത്ത ഒരേയൊരു സംസ്ഥാനം കേരളമാണ് എന്നത് അതിന് ഉദാഹരണമാണെന്നും Read More…