ബത്തേരി ടൗണിൽ പോലീസ് നടത്തിയ വാഹന പരിശോധനക്കിടെയാണ് കഞ്ചാവുമായി യുവാക്കൾ പോലീസിന്റെ പിടിയിലായത്.
കുപ്പാടി കടമാൻ ചിറ കാഞ്ഞിരച്ചോലയിൽ വീട്ടിൽ മുബഷിർ, നായ്ക്കട്ടി ചീരക്കുഴി വീട്ടിൽ ആഷിഖ്, കുപ്പാടി സുവർണ്ണ വീട്ടിൽ ആഘോഷ്, ചുള്ളിയോട് അഞ്ചാംമൈൽ ആധികാരിത്തൊടിക റാഷിദ്,
വകേരി തങ്കയത്ത്‌കി വീട്ടിൽ മുഹമ്മദ് യാസർ എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
ഈ സംഘത്തിന്റെ പക്കൽ നിന്നും 180 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ വി. എ ഉമ്മറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി കഞ്ചാവ് പിടികൂടിയത്.