കാക്കവയൽ ന്യൂ ഫോം റെസ്റ്റോറന്റ് പൂട്ടാൻ ആരോഗ്യവകുപ്പിന്റെ നിർദ്ദേശം.

Estimated read time 0 min read

വയനാട് : മാലിന്യം ജനവാസ മേഖലയിലേക്ക് ഒഴുക്കിയ കാക്കവയൽ ന്യൂ ഫോം റെസ്റ്റോറന്റ് അടച്ചുപൂട്ടാൻ ആരോഗ്യ വകുപ്പ് നിർദ്ദേശം നൽകി. നാട്ടുകാരുടെ പരാതിയെ തുടർന്നാണ് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകിയത്. ഹോട്ടലിലെ ദുർഗന്ധം വമിക്കുന്ന മലിന ജലം പ്രദേശത്തെ തോടിലൂടെ ഒഴുകിവരുന്ന സാഹചര്യം ഉണ്ടെന്ന് നാട്ടുകാർ പരാതി നൽകിയിരുന്നു. ഹോട്ടൽ മാലിന്യം സംസ്കരിക്കുന്നതിന് ശാശ്വത പരിഹാരം കാണുന്നതുവരെ റെസ്റ്റോറന്റ് അടച്ചിടണമെന്നും കൂടാതെ ഇന്ന് വൈകിട്ട് ആറുമണിക്ക് ഉള്ളിൽ ഹോട്ടൽ പൂട്ടണമെന്നും മീനങ്ങാടി ആരോഗ്യവകുപ്പ് ഹെൽത്ത് ഇൻസ്‌പെക്ടർ ഗീത, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കൃഷബും ചേർന്ന് നിർദ്ദേശം നൽകി.

മീനങ്ങാടി ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥർ നാട്ടുകാരുടെ പരാതിയെ തുടർന്ന് പ്രദേശത്ത് ആദ്യം പരിശോധന നടത്തിയിരുന്നെങ്കിലും ഒന്നും കണ്ടെത്താൻ സാധിച്ചിരുന്നില്ല. എന്നാൽ പരിശോധന ഇല്ലാത്ത സമയങ്ങളിൽ തോടിലൂടെ മാലിന്യം ഒഴുക്കിയെതിനെ തുടർന്ന് നാട്ടുകാർ റസ്റ്റോറന്റിന് മുന്നിൽ പ്രതിഷേധവുമായി എത്തി. അതേസമയം നാട്ടുകാർ നടത്തിയ പരിശോധനയിൽ ഹോട്ടലിന് സമീപം സ്വകാര്യ കൃഷിയിടത്തിലെ കുളത്തിലേക്ക് മാലിന്യം പൈപ്പ് വഴി എത്തിച്ച് കെട്ടി നിർത്തിയതായി കണ്ടെത്തുകയായിരുന്നു.

മുൻപ് ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയിൽ സ്ഥാപനത്തിന് പുറകിലെ കൃഷിയിടം നനയ്ക്കാനാണ് പൈപ്പ് ഇട്ടതെന്ന് ആരോഗ്യ വകുപ്പിനോട് അധികൃതർ പറഞ്ഞിരുന്നു. ആരോഗ്യവകുപ്പിനെ കബളിപ്പിക്കാനുള്ള ശ്രമം നടത്തിയ സ്ഥാപനത്തിനെതിരെ നടപടി കടുപ്പിക്കാനാണ് ഗ്രാമപഞ്ചായത്തിന്റെയും ആരോഗ്യവകുപ്പിന്റെയും തീരുമാനം.

You May Also Like

More From Author

+ There are no comments

Add yours