Kerala

കുട്ടനാടിന് നൽകുന്നത് ഉയർന്ന പരിഗണന- മന്ത്രി മുഹമ്മദ് റിയാസ്

ആലപ്പുഴ: കുട്ടനാട് മേഖലയുടെ പ്രാധാന്യം കണക്കിലെടുത്ത് മണ്ഡലത്തിന് പൊതുമരാമത്ത് വകുപ്പ് ഉയർന്ന പരിഗണനയാണ് നൽകുന്നതെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ്. കൈനകരി പഞ്ചായത്തിൽ നിർമാണം പൂർത്തീകരിച്ച മുട്ടേൽ പാലം – കുപ്പപ്പുറം റോഡിൻ്റെ ഉദ്ഘാടനം, നെടുമുടി കുപ്പപ്പുറം മുതൽ വേമ്പനാട് കായൽ തീരം വരെയുള്ള റോഡിന്റെ നിർമ്മാണ ഉദ്ഘാടനം എന്നിവ നിർവഹിക്കുകയായിരുന്നു മന്ത്രി.

കുട്ടനാട് നിയോജകമണ്ഡലത്തിന്റെ വികസനത്തിന് ഗുണം ചെയ്യുന്ന നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നത്. എ.സി. റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരണ ഘട്ടത്തിലെത്തി നിൽക്കുകയാണെന്നും പദ്ധതി വഴി റോഡിന്റെ ഭൂരിഭാഗം മേഖലകളെയും വെള്ളക്കെട്ടിൽ നിന്ന് സംരക്ഷിക്കാൻ സാധിച്ചുവെന്നും മന്ത്രി പറഞ്ഞു. കഴിഞ്ഞ ഏഴര വർഷത്തെ കണക്കെടുക്കുകയാണെങ്കിൽ കേരളത്തിലെ പശ്ചാത്തല വികസനമേഖലയിൽ വൻ കുതിച്ചുചാട്ടമാണ് ഉണ്ടായിരിക്കുന്നത്. ദേശീയപാതകളും സംസ്ഥാനപാതകളും ഗ്രാമീണ മേഖലയിലെ പൊതുമരാമത്ത് റോഡുകളും എല്ലാം നവീകരിക്കപ്പെടുകയാണ്.

കേരളത്തിലെ പശ്ചാത്തല വികസനത്തിന്റെ ഹബ്ബാക്കി മാറ്റുക എന്നതാണ് സർക്കാർ നയമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *