കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകനം ചേർന്നു

കേന്ദ്രാവിഷ്കൃത പദ്ധതികളുടെ ജില്ലാതല അവലോകനം നടത്തുന്ന ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കോ-ഓർഡിനേഷൻ ആൻഡ് മോണിറ്ററിംഗ് കമ്മിറ്റി (ദിശ ) യോഗം ചേർന്നു. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന കമ്മിറ്റിയുടെ 2023- 24 സാമ്പത്തിക വർഷത്തെ മൂന്നാം പാദയോഗത്തിൽ പുഴയ്ക്കൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലീല രാമകൃഷ്ണൻ അധ്യക്ഷയായി. സാമ്പത്തിക വർഷത്തിലെ മൂന്നാം പാദം വരെയുള്ള വിവിധ കേന്ദ്രാവിഷ്കൃത പദ്ധതികളുടെ പുരോഗതി യോഗത്തിൽ അവലോകനം ചെയ്തു. പി എം എ വൈ (അർബൻ ) യുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾ ഉന്നയിച്ച വിവിധ വിഷയങ്ങളും യോഗം ചർച്ച ചെയ്തു. പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ഡെപ്യൂട്ടി കളക്ടർ ഡോ എം സി റെജിൽ അറിയിച്ചു. ബ്ലോക്ക് തലത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ കൃത്യമായ മോണിറ്ററിംഗ് ഉണ്ടാകണമെന്നും നിർദ്ദേശിച്ചു.

യോഗത്തിൽ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ – ഓർഡിനേറ്റർ എം കെ ഉഷ, പ്രൊജക്റ്റ് ഡയറക്ടർ ടി ജി അഭിജിത്ത്, മുൻസിപ്പൽ ചെയർപേഴ്സൺമാർ, ബ്ലോക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടുമാർ, മുൻസിപ്പാലിറ്റി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാർ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

You May Also Like

More From Author

+ There are no comments

Add yours