കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് തുടക്കം.

Estimated read time 1 min read

എൻഡിഎ സംസ്ഥാന ചെയർമാൻ കെ.സുരേന്ദ്രൻ നയിക്കുന്ന കേരള പദയാത്രയ്ക്ക് കണ്ണൂരിൻ്റെ മണ്ണിൽ ഗംഭീര വരവേൽപ്പ്. രാവിലെ പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽ ദർശനം നടത്തിയാണ് സുരേന്ദ്രൻ കണ്ണൂരിലെ പര്യടനം ആരംഭിച്ചത്. തയ്യിൽ കടപ്പുറത്തെ പ്രവർത്തകരോടൊപ്പമായിരുന്നു സുരേന്ദ്രൻ്റെ പ്രാതൽ. കേന്ദ്ര സർക്കാർ പദ്ധതികളുടെ ഗുണഭോക്താക്കളുടെ പരിപാടിയിലും സാമൂഹിക-സാംസ്കാരിക നേതാക്കളുടെ സംഗമത്തിലും അദ്ദേഹം പങ്കെടുത്തു. കണ്ണൂർ സെൻട്രൽ ജയിലിലുള്ള പാർട്ടി പ്രവർത്തകരെയും ജാഥാനായകൻ സന്ദർശിച്ചു. വൈകീട്ട് മൂന്ന് മണിക്ക് ടൗൺ സ്ക്വയറിൽ നടന്ന വമ്പൻ സമ്മേളനം നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ആയിരക്കണക്കിന് പേർ അണിനിരന്ന കേരള പദയാത്ര ജനങ്ങളുടെ ഹാർദ്ദമായ സ്വീകരണങ്ങൾ ഏറ്റുവാങ്ങി പുതിയതെരുവിൽ സമാപിച്ചു.

You May Also Like

More From Author

+ There are no comments

Add yours