കൊട്ടിക്കലാശം സ്വരാജ് റൗണ്ടിൽ.

Estimated read time 1 min read


NDA സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പു പ്രചാരണ സമാപനം വൈകീട്ട് സ്വരാജ് റൗണ്ടിൽ.
ലോകസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള പ്രചാരണ സമാപനം” കൊട്ടി കലാശം” 4.30 നു വിവിധ ആഘോഷ പ്രകടനങ്ങളോടെ നടക്കും. സുരേഷ്‌ഗോപിയെ ആനയിച്ചു കൊണ്ട് ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ നിന്നും ആരംഭിക്കുന്ന കൊട്ടിക്കലാശ പ്രകടനം രാഗം തിയേറ്ററിനു സമീപം സമാപിയ്ക്കും.
തൃശൂർ , ഒല്ലൂർ , പുതുക്കാട് , ചേർപ്പ്. മണ്ഡലങ്ങളിൽ നിന്നുള്ള പ്രവർത്തകർ ആണ് ഈ പരിപാടിയിൽ പങ്കെടുക്കുക.
വിവിധ തരം കലാരൂപങ്ങളും ആഘോഷങ്ങളും നിശ്ചല ദൃശ്യങ്ങളും ബൈക്ക് റാലിയും കൊട്ടിക്കലാശത്തിൽ ഉണ്ടാകും. 4.30നു ആരംഭിക്കുന്ന പ്രകടനം ബിനി ടൂറിസ്റ്റ് ഹോമിന് മുന്നിൽ നിന്നും ആരംഭിച്ചു നായ്കനാൽ നാടുവിലാൽ വഴി രാഗം തീയേറ്ററിനും തെക്കേഭഗോപുര നടയിലുമായി സമാപിയ്ക്കും.
ഇലക്ഷൻ കമ്മീഷൻ നിശ്ചയിച്ച പ്രകാരം വൈകീട്ട് 6 ന് തെരഞ്ഞെടുപ്പ് പ്രചാരണം സമാപിക്കും .
മണലൂർ, ഗുരുവായൂർ,നാട്ടിക നിയോജക മണ്ഡലങ്ങളിൽ പഞ്ചായത്തു കേന്ദ്രങ്ങളിൽ വിവിധ പരിപാടികളോടെ യാണ് NDAകൊട്ടിക്കലാശം നടക്കുക.

You May Also Like

More From Author

+ There are no comments

Add yours