India Kerala Law

കോടതിനടപടികൾ മാതൃഭാഷയിലാക്കണം: അഡ്വ.ഏ.ഡി.ബെന്നി.

തൃശൂർ: സംസ്ഥാനത്തെ കോടതി നടപടികൾ മാതൃഭാഷയായ മലയാളത്തിലാക്കണമെന്നും എങ്കിലേ നീതിനിർവ്വഹണം കാര്യക്ഷമമാവുകയുള്ളൂ എന്നും അഡ്വ.ഏ.ഡി. ബെന്നി. ദേശീയഉപഭോക്തൃദിനാചരണത്തിൻ്റെ ഭാഗമായി കൺസ്യൂമർ പ്രൊട്ടക്ഷൻ കേരള, തൃശൂർ അയ്യന്തോളിലുള്ള നന്ദനം അപ്പാർട്ട്മെൻ്റ്സിൽ നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു് സംസാരിക്കുകയായിരുന്നു അദ്ദേഹം.നീതി നടപ്പിലാക്കപ്പെടേണ്ടത് സാധാരണക്കാരൻ്റെ ഭാഷയിലാണ്. ഭാഷക്ക് അതിന് വേണ്ട കരുത്തില്ല എന്ന് പറയുന്നതു് തന്നെ വിധേയത്വത്തിൻ്റെ ശബ്ദമാണ്. ഉപഭോക്തൃ ചൂഷണത്തിൻ്റെ കാര്യത്തിലും ഭാഷ അതിൻ്റേതായ പങ്ക് വഹിക്കുന്നുണ്ട്. അതു കൊണ്ട് തന്നെ സ്വന്തം ഭാഷയിൽ സേവനത്തിൻ്റെ ബില്ലുകൾ, വ്യവസ്ഥകൾ എന്നിവ ആവശ്യപ്പെടുവാൻ ഉപഭോക്താക്കൾ തയ്യാറാകണം. ഇൻഷുറൻസ് അടക്കമുള്ള സേവനമേഖലകളിലെ നിബന്ധനകളൊന്നും തന്നെ സാധാരണ ഉപഭോക്താവിന് മനസ്സിലാവുന്ന അവസ്ഥയിലല്ല. ഇത് സാധാരണക്കാരന് സൃഷ്ടിക്കുന വിഷമതകൾ ഏറെയാണ് അദ്ദേഹം കൂട്ടിച്ചേർത്തു. യോഗത്തിൽ കൺസ്യൂമർ പ്രൊട്ടക്ഷൻ കേരള പ്രസിഡണ്ട് പ്രിൻസ് തെക്കൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ജോഷി പാച്ചൻ, ജോർജ് തട്ടിൽ, സുനിൽ തോമസ് എന്നിവർ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *