ഗുരുവായൂർ: 2024 വർഷത്തെ ഗുരുവായൂർ ക്ഷേത്രം ഉത്സവത്തിൻ്റെ വിജയകരമായ നടത്തിപ്പിനായി നാട്ടുകാരുടെ പൊതുയോഗം ജനുവരി 10 ബുധനാഴ്ച ഉച്ചതിരിഞ്ഞ് 2:30 ന് ദേവസ്വം കാര്യാലയത്തിൽ ചേരും. ഭക്തജനങ്ങൾ കൃത്യ സമയത്തു തന്നെ എത്തിച്ചേർന്ന് ഉത്സവ വിജയത്തിനായി സഹകരിക്കണമെന്ന് ദേവസ്വം ഭരണസമിതിക്കു വേണ്ടി ചെയർമാൻ ഡോ.വി.കെ.വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും അഭ്യർത്ഥിച്ചു
Related Articles
കോളേജ് തല സ്പോർട്സ് ലീഗുകൾ ആലോചനയിൽ; രൂപരേഖയുണ്ടാക്കും: മന്ത്രി ഡോ. ആർ ബിന്ദു
കോളേജ് തലങ്ങളിൽ പ്രൊഫഷണൽ സ്പോർട്സ് ലീഗുകൾ സംഘടിപ്പിക്കുന്നതിനെപ്പറ്റി പ്രാഥമിക രൂപരേഖ തയ്യാറാക്കാൻ സമിതി രൂപീകരിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. രൂപരേഖ ലഭിച്ച ശേഷം വേണ്ട നടപടിക്രമങ്ങൾ ആലോചിക്കും. കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാനുമായി നടന്ന കൂടിക്കാഴ്ചയിലാണ് ഇതിന് ധാരണയായത്. അന്താരാഷ്ട്ര സ്പോർട്സ് ഉച്ചകോടിയിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ സംബന്ധിച്ചായിരുന്നു കായിക വകുപ്പ് മന്ത്രിയുമായി ചേംബറിൽ കൂടിക്കാഴ്ച നടത്തിയത്. കോളേജ് തലത്തിൽ സ്പോർട്സിന് കൂടുതൽ പ്രോത്സാഹനം നൽകുന്നതും അതുവഴിയുള്ള വരുമാനസാധ്യത കണ്ടെത്തലും യോഗത്തിൽ ചർച്ചചെയ്തു. Read More…
തൃശൂർ പൂരം കലുഷിതമായത് ഗൂഢാലോചനയോ? പൊലീസിന് വീഴ്ചയെന്ന് വി.എസ്. സുനിൽകുമാർ
തൃശൂർ: തൃശൂർ പൂരം നടത്തിപ്പിനെ പാളിച്ചയാക്കാൻ ഗൂഢാലോചന നടന്നതായി ആരോപിച്ച് മുൻ മന്ത്രി, തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർഥി വി.എസ്. സുനിൽകുമാർ രംഗത്തെത്തി. പൂരം നടത്തിപ്പിൽ പൊലീസിന് ഗുരുതരമായ വീഴ്ചയുണ്ടായതായും, ഇത് താൻ അന്ന് തന്നെ ഉന്നയിച്ചിരുന്ന കാര്യമാണെന്നും സുനിൽകുമാർ വ്യക്തമാക്കി. തൃശൂരിൽ ക്യാംപ് ചെയ്തിരുന്ന എഡിജിപി എം.ആർ. അജിത് കുമാറിന്റെ പങ്കിനെക്കുറിച്ച് വ്യക്തമായ അറിവില്ലെങ്കിലും, സംഭവത്തിൽ താനടക്കമുള്ളവർക്കെല്ലാം പ്രതിക്കൂട്ടിലായിട്ടുണ്ടെന്നും സുനിൽകുമാർ കൂട്ടിച്ചേർത്തു. അന്വേഷണ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല, അതിനാൽ ഉടൻ പുറത്ത് വരണം എന്ന Read More…
വയനാട് ദുരന്തം: കേന്ദ്ര വനം മന്ത്രിയുടെ പ്രസ്താവന പിൻവലിക്കണം; മന്ത്രി എ.കെ.ശശീന്ദ്രൻ
വയനാട് ഉരുൾപൊട്ടലിന് കാരണം അനധികൃത കുടിയേറ്റങ്ങളും കയ്യേറ്റങ്ങളുമാണെന്ന തരത്തിൽ ദുരന്തത്തിന്റെ ഇരകളെ അനധികൃത കയ്യേറ്റക്കാരായി ചിത്രീകരിക്കുന്ന രീതിയിൽ നടത്തിയ പ്രസ്താവന പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര വനം പരിസ്ഥിതി വകുപ്പു മന്ത്രി ഭൂപേന്ദർ യാദവിന് സംസ്ഥാന വനം വകുപ്പുമന്ത്രി എ.കെ.ശശീന്ദ്രൻ കത്തയച്ചു. ദുരന്തത്തിന്റെ ഇരകളെ അനധികൃത കുടിയേറ്റക്കാരായി ചിത്രീകരിക്കുന്നത് തീർത്തും അപലപനീയമാണ്. ദുരന്തത്തിന് ഇരകളായവരുടെ മൃതദേഹങ്ങളും ശരീരാവശിഷ്ടങ്ങളും രക്ഷാപ്രവർത്തകർ വീണ്ടെടുക്കുന്ന വേളയിൽ ഈ പ്രസ്താവന വേദനാജനകമാണെന്നും മന്ത്രി കത്തിൽ ചൂണ്ടിക്കാട്ടുന്നു. വയനാട്ടിലെ ദുരന്തത്തിന് ഇരയായവർ കാലാകലങ്ങളിൽ ബാധകമായ നിയമങ്ങൾക്ക് അനുസൃതമായാണ് Read More…