അങ്കമാലി: വികസന തുടർച്ചയ്ക്ക് ഒരു വോട്ട്എന്ന ആശയവുമായി ചാലക്കുടി ലോകസഭ എൻഡിഎ സ്ഥാനാർത്ഥി കെ എ ഉണ്ണികൃഷ്ണൻ കൊടുങ്ങല്ലൂർ നിയോജക മണ്ഡലത്തിലെ പുത്തൻചിറയിൽ പ്രചരണം ആരംഭിച്ചു, വെസ്റ്റ് കൊരട്ടി, അന്നമനട, പാലിശ്ശേരി, പു വത്തുശ്ശേരി, വെണ്ണ പാടം കോളനി, പാറപ്പുറം, കൂഴൂർ, എരവത്തൂർ, കൊച്ചുകടവ് കോളനി, കുണ്ടൂർ, മുരിക്കാട്, മണമ്മൽ തറവാട് ,വെള്ളാങ്കല്ലൂർ ജംഗ്ഷൻ തുടങ്ങിയ സ്ഥലങ്ങളിലെ വ്യാപാരശാലകൾ പ്രധന വ്യക്തികൾ, ആരാധനാലയങ്ങൾ കയറി വോട്ടുകൾ അഭ്യർത്ഥിച്ചു.ബി ജെ പി മാള മണ്ഡലം പ്രസിഡൻ്റ് കെ എസ്സ് അനൂപ്, വിനോദ് കൊടുങ്ങല്ലൂർ, ജോസഫ് പടനാടൻ തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം ഉണ്ടായിരുന്നു. ഇന്ന് കുന്നത്ത്നാട് നിയോജക മണ്ഡത്തിലെ വിവിധ സ്ഥലങ്ങളില ആരാധനാലയങ്ങൾ, പ്രമുഖ വ്യക്തികളെ കണ്ട് വോട്ട് അഭ്യർത്ഥിക്കും
Related Articles
തൃശൂര്‍ പൂരം അലങ്കോലമാക്കാനുള്ള ശ്രമത്തെ ചെറുക്കും-കെ.സുരേന്ദ്രന്
തൃശൂര്‍ : ചരിത്രപ്രസിദ്ധമായ തൃശൂര്‍ പൂരം അലങ്കോലമാക്കാനുള്ള പിണറായി സര്‍ക്കാരിന്റെ ഏതു നീക്കവും ശക്തമായി ചെറുത്തുതോല്‍പ്പിക്കുമെന്നും വിശ്വാസികളോടൊപ്പം പാര്‍ട്ടി ഉണ്ടാവുമെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. പാറമേക്കാവ് ദേവസ്വം ഓഫീസിലെത്തി പൂരം സംഘാടക സമിതി ഭാരവാഹികളെ സുരേന്ദ്രന് സന്ദര്‍ശിച്ചു. പാറമേക്കാവ് ദേവസ്വം പ്രസിഡന്റ് ഡോ.ബാലഗോപാല്‍, സെക്രട്ടറി രാജേഷ് പൊതുവാള് തുടങ്ങിയവര്‍ ചേര്‍ന്ന് സുരേന്ദ്രനെ സ്വീകരിച്ചു. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ.കെ.കെ.അനീഷ്കുമാറും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
ഡ്രൈ ഡേ പിൻവലിക്കുന്നതിനെക്കുറിച്ച് പ്രാഥമിക ചർച്ച പോലും നടത്തിയിട്ടില്ല- മന്ത്രി എംബി രാജേഷ്
ഡ്രൈ ഡേ പിൻവലിക്കുന്നതിനെക്കുറിച്ച് മന്ത്രിതലത്തിൽ പ്രാഥമിക ചർച്ച പോലും നടത്തിയിട്ടില്ലെന്ന് തദ്ദേശസ്വയംഭരണം, എക്സൈസ് വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. നിയമസഭ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. ഡ്രൈ ഡേ പിൻവലിക്കാൻ പോകുന്നു എന്നതരത്തിൽ എല്ലാകാലത്തും വാർത്തകൾ വരാറുണ്ട്. കഴിഞ്ഞ വർഷം മദ്യനയം പ്രഖ്യാപിക്കാൻ വാർത്താസമ്മേളനം നടത്തുന്ന ദിവസം രാവിലെ വരെ ഡ്രൈ ഡേ പിൻവലിക്കാൻ പോകുന്നു എന്നതരത്തിൽ വാർത്ത വന്നിരുന്നു. ഈ സർക്കാർ ഡ്രൈ ഡേ പിൻവലിച്ചിട്ടില്ല, അതേക്കുറിച്ച് ചർച്ചയും നടത്തിയിട്ടില്ല. മാർച്ചിൽ മാത്രം 3.05 കോടിയുടെ ടേൺ Read More…
പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കുഴിക്കലിടവക ആയുര്‍വേദ ആശുപത്രിയ്ക്ക് ദേശീയ അക്രെഡിറ്റേഷന്‍
തിരുവനന്തപുരം: പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് കുഴിക്കലിടവക ആയുര്‍വേദ ആശുപത്രിക്ക് ദേശീയ അക്രെഡിറ്റേഷന്‍ (NABH) ലഭിച്ചു. തിരുവനന്തപുരം ജിമ്മി ജോര്‍ജ് ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ ആരോഗ്യ-വനിതാ ശിശുക്ഷേമമന്ത്രി വീണാ ജോര്‍ജ് പഞ്ചായത്ത് പ്രസിഡന്റ്വി രാധാകൃഷ്ണന് സര്‍ട്ടിഫിക്കറ്റ് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ബി ശശികല, ആരോഗ്യ സ്ഥിരം സമിതി ചെയര്‍പേഴ്സണ്‍ എസ് അജിത, സെക്രട്ടറി മെഡിക്കല്‍ ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.