Kerala

ജനുവരി 22 ശ്രീരാമ ചന്ദ്രപ്രഭു ദിനമായി ആചരിക്കും: ഹനുമാൻ സേന ഭാരത്.


കോഴിക്കോട്: ഈ വരുന്ന ജനുവരി 22ന് അയോധ്യയിൽ രാമ ക്ഷേത്രം ഭക്തന്മാർക്ക് ദർശനത്തിന് തുറന്നു കൊടുക്കുന്ന ദിവസം ശ്രീരാമ ചന്ദ്ര പ്രഭു ദിനമായി ആചരിക്കുമെന്ന് ഹനുമാൻ സേന ഭാരത് സംസ്ഥാന ചെയർമാൻ എ എം ഭക്തവത്സലൻ പറഞ്ഞു. സേനയുടെ സംസ്ഥാന നേതൃത്വ സംഗമം കോഴിക്കോട് ശിക്ഷക് സദനിൽ ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം പി സുരേന്ദ്രൻ ചേളാരി അധ്യക്ഷത വഹിച്ചു,സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ വിനോദ് കൊല്ലം മുഖ്യ പ്രഭാഷണം നടത്തി യുണൈറ്റഡ് ഇന്ത്യ പാർട്ടി സംസ്ഥാന അധ്യക്ഷൻ പി റിലേഷ് ബാബു,സേന സംസ്ഥാന സെക്രട്ടറി മണി ഇ കെ വടകര ശാരീരിക് പ്രാമുഖ് രാജൻ ഗുരുക്കൾ എന്നിവർ ആശംസകൾ അർപ്പിച്ചു. പുതിയ ഭാര വാഹികളായി സംസ്ഥാന വൈസ് ചെയർമാൻ ശ്രീകൃഷ്ണ പ്രസാദ് ശ്രീകണ്ഠേശ്വരം സംസ്ഥാന സേവാ പ്രമുഖൻ ഉണ്ണികൃഷ്ണൻ കരിപ്പാലി തിരുവനന്തപുരം ജില്ലാ ചെയർമാൻ എസ് ശിവൻ നെടുമങ്ങാട് എന്നിവരെ തിരഞ്ഞെടുത്തു. ഇവരെ ചടങ്ങിൽ ചെയർമാൻ പൊന്നാട അണിയിച്ചു. ധർമ്മചാര്യൻ മുരളീധര സ്വാമികൾ അയോധ്യയിൽ ശ്രീരാമ ക്ഷേത്രത്തിൽ പൂജിച്ച അക്ഷതം രാമനാമ ജപത്തോടുകൂടി ഭക്തന്മാർക്ക് വിതരണം ചെയ്തു. ക്ഷേത്രഭൂമി വിമോചനം സമരം ക്ഷേത്ര വിമോചന പ്രക്ഷോഭം ശബരിമല ഭക്തന്മാരുടെ കാണിക്കുന്ന ക്രൂരതക്കെതിരെ, മതപരിവർത്തനത്തിനെതിരെ, ലൗ ജിഹാദിനെതിരെ പ്രതികരിക്കുവാനും ഹിന്ദു സമാജത്തിന്റെ ഉന്നമനത്തിനും സംരക്ഷണത്തിനും വേണ്ടി ഒരു വർഷത്തെ പദ്ധതി സംസ്ഥാന നേതൃത്വ യോഗത്തിൽ പാസാക്കി ആയിരം സേന പ്രമുഖന്മാരെ ഇതിനായി വിന്വസിക്കും ആഷിക് വിശ്വനാഥൻ, റാണി സി, സി കെ വേലായുധൻ, കെ രമ, ബാബു, ശ്യാമള നടുവട്ടം ശ്രീകല,സന്ദീപ് എന്നിവർ നേതൃത്വം നൽകി.
കെ പ്രേമചന്ദ്രൻ പ്രാർത്ഥന ഗീതം പാടി കെ സുരേന്ദ്രൻ സ്വാഗതവും എൻ എം ഷനൂപ് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *