ജില്ലയ്ക്കും സംസ്ഥാനത്തിനും ഗുണകരമായ ബജറ്റ് – അഡ്വ കെ.കെ അനീഷ്കുമാർ

Estimated read time 0 min read

തൃശൂർ: രാജ്യത്തിൻ്റെ അടിസ്ഥാന സൗകര്യ വികസനം ലക്ഷ്യമിടുന്ന ബജറ്റ് ജില്ലയ്ക്കും സംസ്ഥാനത്തിനും ഏറെ ഗുണകരമാകുമെന്ന് ബിജെപി ജില്ല പ്രസിഡൻ്റ് അഡ്വ കെ.കെ അനീഷ്കുമാർ. കാർഷിക മേഖലക്ക് മുന്തിയ പരിഗണന നൽകാനുള്ള തീരുമാനം ജില്ലക്ക് ഗുണകരമാകും. അമൃത് പദ്ധതിയുടെ ഭാഗമായി തൃശ്ശൂർ സ്റ്റേഷൻ ഉൾപ്പെടെ ജില്ലയിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളെല്ലാം ആധുനികവത്കരിക്കപ്പെടുകയാണ്. ആശാവർക്കർ അങ്കണവാടി ജീവനക്കാരെ ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയത് ആയിരങ്ങൾക്ക് ഗുണകരമാകും. തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള രാഷ്ട്രീയ പ്രഖ്യാപനമാകുമെന്ന് ആക്ഷേപമുന്നയിച്ചവർക്കുള്ള മറുപടി കൂടിയാണ് നിർമല സീതാരാമൻ അവതരിപ്പിച്ച ബജറ്റ്. പാവപ്പെട്ടവർക്ക് വീട്, ചികിത്സ, തൊഴിൽ എന്നിവ ഉറപ്പാക്കുന്നതാണ് വികസിത ഭാരതം ലക്ഷ്യമിടുന്ന ബജറ്റ്.

You May Also Like

More From Author

+ There are no comments

Add yours