കന്നി വോട്ടർമാരുടെ സംശയങ്ങളും അജ്ഞതയും അകറ്റി, അവരെ വോട്ടെടുപ്പിന് സജ്ജരാക്കുന്നതിന്റെ ഭാഗമായി, ജില്ലാ ഭരണകൂടത്തിന്റേയും കളമശേരി എസ്.സി. എം. എസ് ക്യാമ്പസിലെ എൻ.എസ്.എസ് യൂണിറ്റുകളുടെയും ആഭിമുഖ്യത്തിൽ ഇലക്ഷൻ ബോധവൽക്കരണ യജ്‌ഞം സംഘടിപ്പിച്ചു. അസിസ്റ്റന്റ് കളക്‌ടർ നിഷാന്ത് സിഹാര ഉദ്ഘാടനം ചെയ്തു.
സിനിമാതാരം സാജൻ പള്ളുരുത്തി മുഖ്യാതിഥിയായി.
പ്രിൻസിപ്പൽ ഡോ.ജി.ശശികുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡെപ്യൂട്ടി തഹസിൽദാർ ജോസഫ് ആന്റണി ഹർട്ടിസ്, വൈസ് പ്രിൻസിപ്പൽ ഡോ. ജെ.എം.ലക്ഷ്മി മഹേഷ്, എൻ.എസ്.എസ്. വോളണ്ടിയർ സെക്രട്ടറിമാരായ സ്റ്റെഫി, ജിസ്മി സാറാ വിൻസന്റ് എന്നിവർ സംസാരിച്ചു. പ്രതീകാത്മകമായി സജ്ജീകരിച്ച പോളിംഗ് ബൂത്തിൽ വിദ്യാർഥികൾ വോട്ട് രേഖപ്പെടുത്തി.