തൃശൂര്‍ ലോക്‌സഭാ മണ്ഡല തെരഞ്ഞെടുപ്പില്‍ ആത്മവിശ്വാസം വർദ്ധിച്ചിരിയ്ക്കുന്നുവെന്ന് സുരേഷ് ഗോപി.

Estimated read time 1 min read

ജനവിധിയിൽ വലിയ പ്രതീക്ഷയുണ്ട്. തെരഞ്ഞെടുപ്പു ഫലം അനുകൂലമാകുമെന്നാണ് പാര്‍ട്ടിയുടെയും വിലയിരുത്തല്‍ എന്നും NDA സ്ഥാനാര്‍ഥി സുരേഷ് ഗോപി തൃശ്ശൂരിൽ അഭിപ്രായപ്പെട്ടു. വലിയ ദൈവ വിശ്വാസവുമുണ്ട്. ശുഭാപ്തിയോടെത്തന്നെ ജൂണ്‍ നാലുവരെ കാത്തിരിക്കാമെന്നും സുരേഷ് ഗോപി തൃശ്ശൂരി വസ്തിയിലെ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

താന്‍ തികഞ്ഞ ഈശ്വരവിശ്വാസിയാണ്. ഈശ്വരന്‍ കാക്കും. 2019ലെ തെരഞ്ഞെടുപ്പില്‍ നിന്ന് വോട്ടര്‍മാര്‍ക്ക് പഠനവും വിലയിരുത്തലും ഉണ്ടായിട്ടുണ്ട് എന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.

താന്‍ ജയിച്ചാല്‍ തൃശ്ശൂരിൽ ഉണ്ടാകാൻ പോകുന്ന വികസനത്തെക്കുറിച്ചും ഗുണങ്ങളെക്കുറിച്ചു മാത്രമാണ് തെരഞ്ഞെടുപ്പു പ്രചാരണ കാലത്ത് ജനങ്ങളുമായി ചര്‍ച്ച ചെയ്തതെന്നും സുരേഷ് ഗോപി പറഞ്ഞു.

എതിര്‍ സ്ഥാനാര്‍ഥികള്‍ എത്രപേരുണ്ടെന്ന് പോലും എനിയ്ക്കറിയില്ല. ആരേയും പേരെടുത്തു പറഞ്ഞുമില്ല. BJP എന്നെ മത്സരത്തിനു നിയോഗിച്ചു. ഞാൻ കഴിവിൻ്റെ പരമാവുധി പ്രവർത്തിച്ചു. അതിൽ കൂടുതൽ പ്രവർത്തകർ അഹോരാത്രം പ്രയത്നിച്ചു. അതിൽ കൊച്ചു കുട്ടികൾ വരെ ഉണ്ടായിരുന്നു. കുടുംബങ്ങൾ ഒന്നടക്കം ഉണ്ടായിരുന്നു.
താൻ തൃശ്ശൂരിലെ ജനങ്ങളോടു പറഞ്ഞത്, തന്നെ ജനപ്രതിനിധിയായി നിയോഗിച്ചാല്‍ നിങ്ങള്‍ക്കു ഗുണമുണ്ടാകും. തൃശ്ശൂരിനു മാത്രമല്ല, സംസ്ഥാനത്തിനു മുഴുവനായും പ്രവർത്തിയക്കും എന്നാണ്. ആ ഉറപ്പ് ഇപ്പോഴുമുണ്ട്.

കേന്ദ്ര സർക്കാരിലെ അഞ്ചു കുപ്പുകളിൽ നോട്ടമുണ്ട്. അത് കേരളത്തിന് ഏറെ ഗുണം ചെയ്യുന്നവയാണ്. ആ വകുപ്പുകളിൽ വരുന്ന മന്ത്രിമാർ ആരായാലും അവരെക്കൊണ്ട് വികസനം കൊണ്ടുവരാനാകും.
അതിന് താൻ മന്ത്രിയാകണമെന്നൊന്നുമില്ല. നല്ല എം പിയ്ക്ക് പലതും ചെയ്യാനാകും അത് അറിയാത്തവരായിരുന്നു അഥവാ ഒന്നും ചെയ്യാത്തവരായിരുന്നു നേരത്തെ ജയിച്ചവർ.
അതിനു മാറ്റം വരണം. അത് ജനങ്ങളുടെ ചിന്തയ്ക്ക് കാരണമായെങ്കില്‍ ഞാൻ ജയിക്കും. BJP ജയിക്കും.. അദ്ദേഹം ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ലോകസഭാമണ്ഡലത്തിൽ
നാലോ അഞ്ചോ പേര്‍ മത്സരരംഗത്തുളളപ്പോൾ, രണ്ടുപേര്‍ മാത്രമാണ് മത്സരിക്കുന്നതെന്നു പറയുന്നത് തെറ്റാണെന്നും സുരേഷ് ഗോപി പറഞ്ഞു.

എംപിയാകാനാണ് വന്നിരിയ്ക്കുന്നത്. എംപിയായാല്‍ കേന്ദ്രമന്ത്രിയെക്കാള്‍ മികച്ച രീതിയില്‍ പ്രവർത്തിക്കാൻ സാധിയ്ക്കും എന്ന ഉറച്ച വിശ്വാസമുണ്ട്. വികസനത്തിനായി പ്രവർത്തിക്കാനുള്ള അന്തരീക്ഷം തന്റെ പാര്‍ട്ടിയ്ക്കുണ്ട്..

തന്റെ സമ്പാദ്യം മുഴുവന്‍ തൊഴിലില്‍ നിന്നാണ്. രാഷ്ട്രീയത്തില്‍ നിന്ന് ഒട്ടുമില്ല. അതുകൊണ്ടു തന്നെ ഒരു രണ്ടു വർഷം ഉടർച്ചയായി സിനിമ ചെയ്യണം. കുറേ സഹായം ചെയ്യാനുണ്ട്. വാക്കു കൊടുത്തിട്ടുള്ളതുമുണ്ട്.

ഒരു മന്ത്രിയാകണമെന്നില്ല. മന്തിയാക്കാൻ പല സമവാക്യങ്ങളുണ്ട്. ഒരു പക്ഷെ താൻ അതിൽ അവസാനത്തെ ആളായിരിക്കാം.
അതിനല്ല താന്‍ വന്നിരിക്കുന്നത്. സിനിമയിൽ കൂടുതൽ സമയം ചെലവഴിക്കേണ്ട ആവശ്യകതയെക്കുറിച്ച്, പ്രധാനമന്ത്രിയോടും രാജ്യരക്ഷാ മന്ത്രിയോടും ഗൃഹമന്ത്രിയോടുമെല്ലാം പറഞ്ഞിട്ടുണ്ട്. ഇനി ഒരു രണ്ടുവര്‍ഷത്തേക്ക് തന്നെ സിനിമയില്‍ അഭിനയിപ്പിക്കാന്‍ വിടണമെന്ന് നേതൃത്വത്തോട് പറഞ്ഞിട്ടുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പിന് ആറ്മാസം മുമ്പ് വരെയെങ്കിലും.

എം പിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍, തൃശൂരിന് വേണ്ടിയാണ് അവര്‍ എന്നെ തെരഞ്ഞെടുക്കുന്നത് എന്ന് ഞാന്‍ വിശ്വസിയ്ക്കുന്നില്ല.. കേരളത്തിന് വേണ്ടി കൂടിയാണ് തെരഞ്ഞെടുക്കപ്പെടുന്നതെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു..

ക്രോസ് വോട്ടിങ് ബിജെപിക്ക് തിരിച്ചടിയാകില്ലെന്നും പത്ര പ്രവർത്തകരുടെ ചോദ്യത്തിന് ഉത്തരമായി സുരേഷ് ഗോപി പറഞ്ഞു. ശവക്കല്ലറയില്‍ നിന്ന് വന്ന് ആരും വോട്ട് ചെയ്തിട്ടില്ലല്ലോ എന്നും അദ്ദേഹം തിരിച്ചു ചോദിച്ചു. BJPയെക്കതിരെ ആരോപണം ഉന്നയിച്ചവരുടെ പണി അതാണല്ലോ എന്നും, അവരുടെ പാരമ്പര്യം മറ്റുള്ളവരിൽ ആരോപിയ്ക്കുകയാണെന്നും അദ്ദേഹം പരിവിസിച്ചു.. വര്‍ഷങ്ങളായി അവർ ചെയ്യുന്നത് മറ്റുള്ളവരുടെ തലയിൽ കെട്ടിവയ്ക്കണ്ട എന്നും എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. കള്ളവോട്ട് ആണോ എന്നറിയാൻ കളക്ടറോട് ലിസ്റ്റ് ചോദിക്കു; ലിസ്റ്റിലുള്ളവര്‍ക്ക് വോട്ട് ചെയ്യാനുള്ള അവകാശമുണ്ട്. അതില്‍ ആരൊക്കെ രണ്ടുവോട്ട് ചെയ്തു എന്നു പരിശോധിയ്ക്കൂ. നിയമം ലംഘിച്ച് ആരെങ്കിലും കള്ളവോട്ടു ചെയ്തിട്ടുണ്ടെങ്കിൽ അവരെ തൂക്കിക്കൊല്ലാന്‍ വിധിക്കൂവെന്നും സുരേഷ് ഗോപി പറഞ്ഞു.

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയതില്‍ ഉന്നതര്‍ക്കും പങ്കുണ്ട്. പോലീസ് ഉദ്ദ്യോഗസ്ഥർക്കു മാത്രമല്ല. വിമര്‍ശനം വെറുതെ കാക്കിയിട്ടവനെ മാത്രം ഇല്ലായ്മ ചെയ്യാനാവരുത്. അവര്‍ മുകളിൽ നിന്നുള്ള നിര്‍ദേശങ്ങളാണ് അനുസരിക്കുന്നത്.

ജനാധിപത്യത്തില്‍ രാഷ്ട്രീയക്കാര്‍മാര്‍ മാത്രം ജനപക്ഷത്തു ഉണ്ടായാൽ പോര. ഉദ്യോഗസ്ഥരും വേണമെന്നും സുരേഷ് ഗോപി പറഞ്ഞു. കരുവന്നൂരില്‍ അടക്കം ഈ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു..

You May Also Like

More From Author

+ There are no comments

Add yours