വിലക്കയറ്റം പിടിച്ചു നിറുത്തുന്നതിനായി കേന്ദ്ര സർക്കാർ ഒരു പാടു പദ്ധദികൾ ആവിഷ്കരിച്ചിട്ടുണ്ട്. അതിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ ദിവസം ഭാരത് അരിയുടെ വിതരണവും നടന്നത്. അരി വിതരോൽഘാടനം രാജ്യവ്യാപകമായി നടന്നു.. ഭാരത് അരിയുടെ കേരളത്തിലെ ഫ്ലാഗ് ഓഫ് കർമ്മം തൃശ്ശൂരിൽ, നാഷണൽ കോ ഓപ്പറേറ്റീവ് കോൺസുമേഴ്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (NCCF) കൊച്ചി ബ്രാഞ്ച് മാനേജർ രാജൻ. സി. കെ, FCI ഡിവിഷണൽ മാനേജർ Drivensra Singh Brijwal എന്നിവർ ചേർന്ന് നിർവഹിച്ചു.
കേന്ദ്ര സർക്കാരിന്റെ പൊതു വിപണിയിലെ ഇടപെടൽ പൊതു ജനങ്ങൾക്ക് വളരെ ആശ്വാസകരമാണ്. ഇനിയും കൂടുതൽ ഉത്പന്നങ്ങൾ സബ്‌സിഡി നിരക്കിൽ ജനങ്ങൾക്ക് നേരിട്ട് എത്തിയ്ക്കാണ് ഉദ്ദേശിയ്ക്കുന്നതെന്നാണ് കേന്ദ്ര സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കുന്നത്…