പ്രധാനമന്ത്രി തൃപ്രയാർ ക്ഷേത്രത്തിൽ.

Estimated read time 1 min read


തൃപ്രയാർ: ഒരു മണിക്കൂറോളം ക്ഷേത്രദർശനത്തിന് ചിലവഴിക്കും. തൃപ്രയാർ ക്ഷേത്രത്തിൽ 21 കുട്ടികളുടെ വേദർച്ചനയിലും അദ്ദേഹം പങ്കെടുക്കും. തുടർന്ന് രാമായണ പാരായണവും അദ്ദേഹം ശ്രവിച്ചു.


തൃപ്രയാർ ക്ഷേത്രത്തിനു മുന്നിലെ കലോലി കനാലിൽ പ്രധാനമന്ത്രി മീനോട്ടും നടത്തി.അരിയും മലരുമാണ് മീനൂട്ടിനായി ഉപയോഗിച്ചത്.തൃപ്രയാർ ക്ഷേത്രത്തിൻറെ തന്ത്രി തരണനല്ലൂർ മേൽശാന്തിയും മറ്റുമാണ് അദ്ദേഹത്തെ ക്ഷേത്രത്തിലേക്ക് സ്വീകരിച്ചത്. പ്രധാനമന്ത്രിയ്ക്കൊപ്പം ബിജെപി നേതാക്കളും മറ്റും ഉണ്ടായിരുന്നു.വലപ്പാട് സ്കൂൾ ഹെലിപാഡിൽ നിന്നും കാർ മാർഗ്ഗമാണ് പ്രധാനമന്ത്രി ക്ഷേത്രദർശനത്തിന് എത്തിയത്.

തൃപ്രയാർ ക്ഷേത്രദർശനത്തിനു ശേഷം ഹെലികോപ്റ്റർ മാർഗ്ഗം അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങും. കൊച്ചിയിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും, തുടർന്ന് മറൈൻ ഡ്രൈവിലെ ബിജെപി പ്രധാന പ്രവർത്തകരുടെ യോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും.

You May Also Like

More From Author

+ There are no comments

Add yours