മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യം  – മുഖ്യമന്ത്രി 

Estimated read time 1 min read

തൃശ്ശൂർ: മനുഷ്യരെയെല്ലാം ഒന്നിപ്പിക്കുന്ന അതിശക്തമായ മാധ്യമമാണ് സാഹിത്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള സാഹിത്യ അക്കാദമിയിൽ നടക്കുന്ന സാർവ്വദേശീയ സാഹിത്യോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

സാഹിത്യോത്സവങ്ങൾക്ക് സാർവദേശീയ മാനം കൈ വരുമ്പോൾ അതിൻ്റെ അർത്ഥതലങ്ങളും മാറുന്നു. ലോകം പല തരം മുറിവുകളിലൂടെ കടന്നുപോയപ്പോഴൊക്കെ സാഹിത്യം ഒരു ഔഷധമായി മാറിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാംസ്കാരിക വകുപ്പും കേരള സാഹിത്യ അക്കാദമിയും ചേർന്നാണ് സാർവ്വദേശീയ സാഹിത്യോത്സവം സംഘടിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമുള്ള പ്രതിഭാശാലികളായ എഴുത്തുകാരെ ശ്രദ്ധാപൂർവ്വം അണിനിരത്തി സൗന്ദര്യാത്മകവും സമകാലിക പ്രസക്തവുമായ വിഷയങ്ങളിൽ അവരെ വിന്യസിച്ചാണ് സാഹിത്യോത്സവം രൂപകൽപന ചെയ്തിരിക്കുന്നത്. ലോക, ഇന്ത്യൻ, മലയാളം എന്നീ സാഹിത്യ മേഖലകളുടെ പരിഛേദമാണ് ഈ സാഹിത്യോത്സവമെന്നും സാഹിത്യത്തിന് ഒപ്പം തന്നെ സിനിമ, നാടകം തുടങ്ങിയ കലാരൂപങ്ങൾക്കും രാഷ്ട്രീയവും സാമൂഹികവുമായ നവ ചിന്തകൾക്കും ചർച്ചകളിൽ അർഹമായ സ്ഥാനം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സാഹിത്യോത്സവങ്ങൾ ഇന്ന് മലയാളികൾക്ക് പുതുമയല്ല. സാർവ്വദേശീയ സാഹിത്യോത്സവം പേര് സൂചിപ്പിക്കുന്നത് പോലെ ജനങ്ങളുടെ സ്വന്തം സാഹിത്യ ഉത്സവമാണ്. സമൂഹത്തിൻ്റെ സാംസ്കാരിക നവീകരണം മാത്രം ലക്ഷ്യമാക്കിയാണ് സാഹിത്യോത്സവം ആസൂത്രണം ചെയ്തിരിക്കുന്നത്. വിഷയവൈവിധ്യം കൊണ്ടും ആശയങ്ങളുടെ കരുത്തുകൊണ്ടും മലയാളികൾക്ക് ഇതുവരെയില്ലാത്ത അനുഭവമായിരിക്കും ഈ സാഹിത്യോത്സവം. കേരളത്തിൻ്റെ സാംസ്കാരിക ചരിത്രത്തിലെ തിളക്കമാർന്ന ഒരേടിനാണ് ഇവിടെ തുടക്കം കുറിക്കുന്നതെന്നും മുഖ്യമന്ത്രി 

You May Also Like

More From Author

+ There are no comments

Add yours