പത്തനംതിട്ട: മുഖ്യമന്ത്രിയുടേയും കുടുംബത്തിൻ്റെയും അഴിമതി മൂടിവെക്കാനുള്ള ശ്രമത്തിനേറ്റ തിരിച്ചടിയാണ് ഹൈക്കോടതി വിധിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ ഹർജിയിൽ ഹൈക്കോടതിയിലെ തിരിച്ചടി വഴി പിണറായിയും കുടുംബവും കൂടുതൽ പ്രതിസന്ധിയിലായിയെന്നും പത്തനംതിട്ടയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വിമര്ശിച്ചു. എസ്എഫ്ഐഒ അന്വേഷണത്തിൽ നിന്ന് രക്ഷപെടാനുള്ള നീക്കത്തിനാണ് തിരിച്ചടി ഉണ്ടായത്. എന്തിനാണ് മാസപ്പടി വാങ്ങിയത് എന്ന കാര്യത്തില് ഇനി എങ്കിലും മുഖ്യമന്ത്രി സത്യം തുറന്ന് പറയണം. ഇതിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് എൽഡിഎഫ് സിഎഎയുമായി ഇറങ്ങുന്നത്. സാമ്പത്തിക പ്രതിസന്ധിയും ജീവൽ പ്രശ്നങ്ങളും ചർച്ച ചെയ്യുന്നതിന് പകരം വർഗീയ മുതലെടുപ്പിന് ശ്രമിക്കുകയാണ് മുഖ്യമന്ത്രിയും പാർട്ടിയും ചെയ്യുന്നത്. എന്നാൽ എൻഡിഎ മോദി സർക്കാരിൻ്റെ പ്രവർത്തനങ്ങൾ ചർച്ചയാക്കും. കേന്ദ്രസർക്കാർ കേരളത്തിന് വേണ്ടി ചെയ്ത വികസന കാര്യങ്ങൾ ഉയർത്തിയാവും എൻഡിഎയുടെ പ്രചരണം. ഫെബ്രുവരി 15ന് പ്രധാനമന്ത്രി നരേന്ദ്രമോദി പത്തനംതിട്ടയിലെത്തി തിരഞ്ഞെടുപ്പ് പ്രചരണത്തിന് നാന്ദി കുറിക്കും. കോൺഗ്രസിൽ നിന്നും ഇടതുപക്ഷത്തുനിന്നും നിരവധി നേതാക്കൾ ഇതിന് മുന്നോടിയായി ബിജെപിയിൽ ചേരും. ഈ തിരഞ്ഞെടുപ്പിൽ നിർണായക ശക്തിയായി ദേശീയ ജനാധിപത്യ സഖ്യം മാറും. എൻഡിഎക്ക് വിജയ സാധ്യതയുള്ള മണ്ഡലങ്ങളിൽ എൽഡിഎഫ്- യുഡിഎഫ് പരസ്യബന്ധവം നിലവിൽ വന്നു കഴിഞ്ഞു. നിലനിൽപ്പ് അപകടത്തിലായതോടെ ഇണ്ടി സഖ്യം കേരളത്തിലും യാഥാർത്ഥ്യമാക്കാനാണ് പിണറായി വിജയനും വിഡി സതീശനും തീരുമാനമെടുത്തിരിക്കുന്നതെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. വാർത്താസമ്മേളനത്തിൽ ബിഡിജെഎസ് സംസ്ഥാന ഉപാദ്ധ്യക്ഷൻ കെ.പദ്മകുമാർ, ബിജെപി സംസ്ഥാന സെക്രട്ടറി കരമന ജയൻ, ജില്ലാ പ്രസിഡൻ്റ് വിഎ സൂരജ്, ജില്ലാ സെക്രട്ടറി റോയി മാത്യു തുടങ്ങിയവർ സംബന്ധിച്ചു.
Related Articles
വെറ്റിനറി ഡോക്ടർ ഒഴിവ്
ജില്ലയിൽ പ്ലാൻ പദ്ധതി 2023 -24 സി എസ് എസ് എൽ എച്ച് ആൻഡ് ഡിസിപി സ്കീം മൊബൈൽ വെറ്റിനറി യൂണിറ്റ് പദ്ധതി പ്രകാരം 89 ദിവസത്തേക്ക് വെറ്റിനറി സർജൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. ബി.വി.എസ്.സിയും എ എച്ചുമാണ് യോഗ്യത. കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം. ക്ലിനിക്കൽ ഒബ്സ്ട്രേറ്റിക്സ് ആൻഡ് ഗൈനക്കോളജി, ക്ലിനിക്കൽ മെഡിക്കൽ സർജറി എന്നിവയിൽ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം. പ്രതിമാസ വേദനം 56,100 രൂപ. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 23 ന് ഉച്ചയ്ക്ക് Read More…
ബിജെപി-സിപിഎം ബന്ധം മുരളീധരൻ ആരോപിക്കുന്നത് പരാജയഭീതി മൂലം – അഡ്വ കെ.കെ അനീഷ്കുമാർ
തൃശ്ശൂർ: തൃശൂർ ലോക്സഭാ മണ്ഡലത്തിൽ ബിജെപി സിപിഎം ധാരണ എന്ന കെ മുരളീധരന്റെ പ്രസ്താവന പരാജയഭീതിയിൽ നിന്ന് ഉണ്ടായതെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വക്കേറ്റ് കെ കെ അനീഷ് കുമാർ. തോൽവി മുൻകൂട്ടി കണ്ടു ജാമ്യമെടുക്കലാണ് മുരളീധരൻ നടത്തുന്നത്. കരുവന്നൂർ കേസ് ഉൾപ്പെടെ സിപിഎമ്മിന്റെ തട്ടിപ്പുകൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിച്ചിട്ടുള്ള പാർട്ടിയാണ് ബിജെപി. കേന്ദ്രസർക്കാറിന്റെ സമയോചിതമായ ഇടപെടലാണ് കരുവന്നൂർ കേസിൽ യഥാർത്ഥ പ്രതികളെ നിയമത്തിനു മുന്നിൽ കൊണ്ടുവന്നത്. സംസ്ഥാനത്ത് പിണറായി സർക്കാരിൻറെ എല്ലാ കൊള്ളരുതായ്മകൾക്കും കൂട്ടുനിൽക്കുന്നത് കോൺഗ്രസിന്റെ Read More…
ചെന്നിത്തല പഞ്ചായത്തിലെ വിവിധ പദ്ധതികൾ മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു
ആലപ്പുഴ: ചെന്നിത്തല ഗ്രാമപഞ്ചായത്തിൽ നിർമ്മാണം പൂർത്തിയാക്കിയ വിവിധ പ്രവൃത്തികളുടെ ഉദ്ഘാടനം സാംസ്കാരിക ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ നിർവഹിച്ചു. ചടങ്ങിൽ ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ അധ്യക്ഷത വഹിച്ചു. തൃപ്പെരുംന്തുറ ക്ഷേത്രക്കുളം കുരിക്കാട്ടുപടി റോഡ്, വാഴക്കൂട്ടം കടവ്- ഇരിപത്തഞ്ചിൽപടി റോഡ്, മഠത്തുംപടി- ഫിഷർമെൻ കോളനി റോഡ്, തൈത്തരപ്പടി റോഡ്- കളത്രപ്പടി – ഗുരു മന്ദിരം റോഡ് – പോസ്റ്റ് ഓഫീസ് – തറയിൽ മുക്ക് റോഡ്, പുളിമൂട്ടിൽപടി – എഴുപത്തഞ്ചിൽപടി റോഡ്, മേച്ചേരിൽ കാരാവള്ളിൽ റോഡ്, Read More…