India

“റെമല് ” ചുഴലിക്കാറ്റിന്റെ ആഘാതം പ്രധാനമന്ത്രി അവലോകനം ചെയ്തു.

‘റെമല് ‘ ചുഴലിക്കാറ്റിന്റെ ആഘാതം ന്യൂഡല് ഹിയിലെ 7 ലോക് കല്യാണ് മാര് ഗിലെ വസതിയില് പ്രധാനമന്ത്രി അവലോകനം ചെയ്തു.

ചുഴലിക്കാറ്റ് ബാധിച്ച സംസ്ഥാനങ്ങളിൽ ചെലുത്തിയ ആഘാതത്തെക്കുറിച്ച് യോഗത്തിൽ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. മിസോറം, അസം, മണിപ്പൂർ, മേഘാലയ, ത്രിപുര എന്നിവിടങ്ങളിൽ മണ്ണിടിച്ചിലിലും വെള്ളപ്പൊക്കത്തിലും മനുഷ്യ ജീവൻ നഷ്ടപ്പെട്ടതും വീടുകൾക്കും സ്വത്തുക്കൾക്കും സംഭവിച്ച നാശനഷ്ടങ്ങളും ചർച്ച ചെയ്തു. ആവശ്യാനുസരണം എൻഡിആർഎഫ് ടീമുകളെ വിന്യസിച്ചിട്ടുണ്ട്. ഒഴിപ്പിക്കൽ, എയർലിഫ്റ്റിംഗ്, റോഡ് ക്ലിയറൻസ് പ്രവർത്തനങ്ങൾ ടീമുകൾ നടത്തി. ആഭ്യന്തര മന്ത്രാലയം സംസ്ഥാന സർക്കാരുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്ന് യോഗത്തിൽ പരാമർശിച്ചു.

ചുഴലിക്കാറ്റ് നാശം വിതച്ച സംസ്ഥാനത്തിന് കേന്ദ്ര ഗവണ് മെന്റ് പൂര് ണ്ണ പിന്തുണ നല് കുന്നത് തുടരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്ഥിതിഗതികൾ നിരീക്ഷിക്കാനും പുനരുദ്ധാരണത്തിന് ആവശ്യമായ സഹായം നൽകുന്നതിന് പതിവായി അവലോകനം നടത്താനും പ്രധാനമന്ത്രി ആഭ്യന്തര മന്ത്രാലയത്തിന് നിർദ്ദേശം നൽകി.

പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി, കാബിനറ്റ് സെക്രട്ടറി, ആഭ്യന്തര സെക്രട്ടറി, ഭൗമശാസ്ത്ര മന്ത്രാലയം സെക്രട്ടറി, എൻഡിആർഎഫ് ഡയറക്ടർ ജനറൽ, എൻഡിഎംഎ മെമ്പർ സെക്രട്ടറി, പ്രധാനമന്ത്രിയുടെ ഓഫീസിലെയും ബന്ധപ്പെട്ട മന്ത്രാലയങ്ങളിലെയും മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *