Kerala

ലൈഫ് മിഷൻ ഭവനപദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുള്ള  പ്രശംസാപ്രത കൈമാറ്റവും മന്ത്രി എം.ബി രാജേഷ് നിർവഹിക്കും

ആലപ്പുഴ:  ലൈഫ് മിഷൻ- ചിറ്റിലപ്പിള്ളി ഭവനപദ്ധതിയുടെ പൂർത്തീകരണ പ്രഖ്യാപനവും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുള്ള സർക്കാരിൻ്റെ പ്രശംസാപ്രത കൈമാറ്റവും ഇന്ന്(16)  തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ് നിർവഹിക്കും. വൈകുന്നേരം അഞ്ച് മണിക്ക് പുന്നപ്ര വടക്ക് ഗ്രാമപഞ്ചായത്ത് ഇ.എം.എസ്. കമ്മ്യൂണിറ്റി ഹാളിൽ നടക്കുന്ന ചടങ്ങിൽ എച്ച്. സലാം എം.എൽ.എ. അധ്യക്ഷനാകും.

ലൈഫ് സമ്പൂർണ്ണ പാർപ്പിട സുരക്ഷാ പദ്ധതിയിലെ ഭൂരഹിത ഭവനരഹിത ഗുണഭോക്തൃ ലിസ്റ്റിൽ ഉൾപ്പെട്ട 1,000 ഭൂരഹിതർക്ക് ഭൂമി വാങ്ങി നൽകുന്നതിന് ഒരു ഗുണഭോക്താവിന് പരമാവധി 2.5 ലക്ഷം രൂപ വീതം ധനസഹായം നൽകുന്നതിന് കെ. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ ലൈഫ് മിഷനുമായി ധാരണാപത്രം ഒപ്പിട്ടിട്ടുണ്ട്. ഇതിൻ്റെ അടിസ്ഥാനത്തിൽ ആലപ്പുഴ ജില്ലയിലെ 660 ഗുണഭോക്താക്കൾക്കും എറണാകുളം ജില്ലയിൽ 265 ഗുണഭോക്താക്കൾക്കും കാസർഗോഡ് ജില്ലയിലെ 75  ഗുണഭോക്താക്കൾക്കും ഭൂമി വാങ്ങുന്നതിന് ധനസഹായം നൽകി പദ്ധതി പൂർത്തീകരിച്ചു. ഇവയുടെ പൂർത്തീകരണ പ്രഖ്യാപനവും ചിറ്റിലപ്പിള്ളി ഫൗണ്ടേഷനുള്ള സർക്കാരിൻ്റെ പ്രശംസാപ്രത കൈമാറ്റവുമാണ് മന്ത്രി നിർവ്വഹിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *