തൃശ്ശൂർ ലോകസഭാ മണ്ഡലത്തിലെ ഏഴു നിയോജക മണ്ഡലങ്ങളിലേയും തെരഞ്ഞെടുപ്പു പ്രവർത്തനങ്ങൾ വിലയിരുത്തിയ എൻഡിഎ നേതൃ യോഗം പ്രവർത്തനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തി.
എങ്കിലും, ബൂത്ത് തലം വരെയുള്ള പ്രവർത്തനങ്ങൾ തെരഞ്ഞെടുപ്പു ദിവസത്തിലും ചിട്ടയായി തുടരേണ്ടതുണ്ടെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ മറ്റൊരു പാർട്ടിയ്ക്കും ഇല്ലാത്ത വിധം വനിതകൾ രംഗത്തു വന്നതിലും യോഗം സംതൃപ്തി പ്രകടിപ്പിച്ചു
തൃശൂർ ലോകസഭ എൻ ഡി എ നേതൃത്വ സമ്മേളനം ബിജെപി പാലക്കാട് മേഖല അധ്യക്ഷൻ വി ഉണ്ണികൃഷ്ണൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബിഡിജെഎസ് ജില്ലാ പ്രസിഡൻ്റ് അതുല്യ ഘോഷ് അധ്യക്ഷത വഹിച്ചു. മുന്നണി നേതാക്കളായ എം ഡി രാജീവ്, എസ് പി നായർ ,ദിലീപ് വാഴപ്പിള്ളി ,ശശി പുളിക്കൽ അഡ്വക്കേറ്റ് റൈജോ മംഗലത്ത്, അയ്യപ്പൻ മനക്കൽ ,പി എസ് ഗോപകുമാർ, ഷാൻദാസ് ചേകവർ എന്നിവർ സംസാരിച്ചു.
അഡ്വ. രവികുമാർ ഉപ്പത്ത് സ്വാഗതവും ശശി പുളിക്കൽ നന്ദിയും രേഖപ്പെടുത്തി..